കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹൃദയം നുറുങ്ങി നിലൂഫര്‍ പകര്‍ത്തിയ ചിത്രമായിരുന്നു 'അയ്‌ലന്‍ കുര്‍ദി', ഫോട്ടോഗ്രാഫര്‍ പറയുന്നത്

Google Oneindia Malayalam News

കൊബാനി: നിലൂഫര്‍ ഡെമിര്‍, ഈ പേര് നിങ്ങള്‍ എവിടെയെങ്കിലും കേട്ടിട്ടുണ്ടോ? കേള്‍ക്കാനിടയില്ല. പക്ഷേ തുര്‍ക്കി കടല്‍ത്തീരത്ത് മരിച്ച് കിടന്ന അയ്‌ലന്‍ കുര്‍ദിയുടെ ചിത്രം നിങ്ങളില്‍ പലരും കണ്ടിരിയ്ക്കാം. അയ്‌ല്‌ന്റെ ആ ചിത്രം പകര്‍ത്തി ലോകത്തെ കാട്ടിയ ഫോട്ടോഗ്രാഫറാണ് നീലൂഫര്‍ ഡെമിര്‍.

തുര്‍ക്കി കടല്‍ത്തീരത്ത് നിന്നും സെപ്റ്റംബര്‍ 2 ന് നീലൂഫര്‍ ആ ചിത്രം പകര്‍ത്തുമ്പോള്‍ അവരുടെ കണ്ണുകളും നിറഞ്ഞിട്ടുണ്ടാകണം. 29കാരിയായ ആ ഫോട്ടോഗ്രാഫറുടെ ഹൃദയവും ഒരു അമ്മയെ പോലെ തുടിച്ചിട്ടുണ്ടാകണം. കുഞ്ഞ് അലയ്‌ന്റെ ചിത്രം പകര്‍ത്തുമ്പോള്‍ സുരക്ഷ ഉദ്യോഗസ്ഥരോട് നിലൂഫര്‍ ഒരു ചോദ്യമാണ് ചോദിച്ചത്. ആ കുഞ്ഞിന് ജീവനുണ്ടോ എന്ന്

Nilufar

കാരണം അലയ്‌ന്റെ കിടപ്പ് കണ്ടാല്‍ ആ ശരീരത്തില്‍ ജീവനില്ലെന്ന് കരുതാന്‍ നിലൂഫറിനും കഴിയില്ലായിരുന്നു. ആ ചിത്രം പകര്‍ത്തിയത് താനാണെന്നും നിലൂഫര്‍ ട്വീറ്റ് ചെയ്തിരുന്നു. തുര്‍ക്കിയിലെ ദോഗന്‍ ന്യൂസ് ഏജന്‍സിയുടെ ഫോട്ടോഗ്രാഫറാണ് നിലൂഫര്‍.

Aylan

അലയന്റെ ശരീരം കണ്ട് മനസ് വേദനിച്ചുവെങ്കിലും തനിയ്ക്ക് തന്റെ ജോലി ചെയ്‌തേ മതിയാകൂ എന്ന് നിലൂഫര്‍ പറയുന്നു. സെപ്റ്റംബര്‍ രണ്ടിന് പുലര്‍ച്ചെ ആറ് മണിയോടെ നിലൂഫര്‍ പകര്‍ത്തിയ ആ ചിത്രം പിന്നീട് ലോകമാധ്യമങ്ങള്‍ ഏറ്റൈടുക്കുകയായിരുന്നു.

English summary
Photographer behind image of dead Syrian boy: 'I wanted to express his silent scream'
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X