Get Updates
Get notified of breaking news, exclusive insights, and must-see stories!

'പപ്പ മരിയ്ക്കരുതേ... 'അയ്‌ലന്‍റെ അവസാന വാക്കുകള്‍ ഇങ്ങനെ

കൊബാനി: ലോകത്തിന്റെ സങ്കടമായി മാറിയ അയ്‌ലന്‍ കുര്‍ദിയുടെ അവസാന വാക്കുകളും വേദനയാകുന്നു. പപ്പ മരിയ്ക്കരുതേ എന്നായിരുന്നു അയ്‌ലന്‍ അവസാനം പറഞ്ഞത്. കടലിന്റെ ആഴങ്ങളിലേയ്ക്ക് മുങ്ങിത്താഴുമ്പോഴും അയ്‌ലന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നുവത്രേ. അയ്‌ലന്റെ പിതാവ് അബ്ദുള്ള കുര്‍ദിയുടെ സഹോദരി ടിമ കുര്‍ദിയാണ് അയ്‌ലന്റെ അവസാന വാക്കുകള്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്.

അയ്‌ലന്റെ അന്ത്യനിമിഷങ്ങളെപ്പറ്റി ഹൃദയഭേദകമായ വിവരണമാണ് ടിമ നടത്തിയത്. രണ്ട് കുട്ടികളും ഭാര്യയും അഹമ്മദ് കുര്‍ദിയുടെ കൈയ്യില്‍ നിന്നും വഴുതി പോവുകയായിരുന്നു. കാനഡയില്‍ സുഖ ജീവിതം സ്വപ്‌നം കണ്ടാണ് കുടുംബം കൊബാനിയില്‍ നിന്നും യാത്ര തിരിച്ചത്. അഹമ്മദ് കുര്‍ദിയുടെ മറ്റൊരു സഹോദരി ടിമ കുര്‍ദി കാനഡയിലാണ് താമസിയ്ക്കുന്നത്. പ്രിയപ്പെട്ടവരുടെ മരണത്തില്‍ ഇവരും അതീവ ദുഖിതായാണ്.

അവസാന വാക്കുകള്‍

അവസാന വാക്കുകള്‍

പപ്പ മരിയ്ക്കരുതേ എന്നായിരുന്നു അയ്‌ലന്‍ കുര്‍ദിയുടെ അവസാന വാക്കുകളെന്ന്

ഇപ്പോഴും

ഇപ്പോഴും

മരിയ്ക്കുന്നതിന് മുന്‍പുള്ള അയ്‌ലന്റെ ചിത്രങ്ങള്‍ ഉള്‍പ്പടെ കണ്ണ് നനയ്ക്കുന്ന ഒട്ടേറെ വാര്‍ത്തകളാണ് അയ്‌ലനേയും കുടുംബത്തേയും ചുറ്റിപ്പറ്റി പുറത്ത് വരുന്നത്

സമീപനം

സമീപനം

സിറിയയില്‍ നിന്നും ഇറാഖില്‍ നിന്നുമൊക്കെയുള്ള അഭയാര്‍ഥികളുടെ മനോഭാവത്തോട് യൂറോപ്പ് ചെറിയ അയവ് വരുത്തിയിട്ടുണ്ട്

പണമില്ലായിരുന്നു

പണമില്ലായിരുന്നു

കൊബാനിയില്‍ നിന്നും രക്ഷപ്പെടാന്‍ അബ്ദുള്ള കുര്‍ദിയുടെ കൈയ്യില്‍ പണമില്ലായിരുന്നുവെന്നും താനാണ് പണം അയച്ചതെന്നും അദ്ദേഹത്തിന്റെ സഹോദരി ടിമ കുര്‍ദി പറയുന്നു. താന്‍ പണം അയച്ചില്ലായിരുന്നെങ്കില്‍ അവര്‍ മൂന്ന് പേരും ഇപ്പോഴും ജീവനോടെ ഉണ്ടാകുമായിരുന്നെന്നും ടിമ പറയുന്നു

സംസ്‌ക്കരിച്ചു

സംസ്‌ക്കരിച്ചു

അയ്‌ലാന്‍ സഹോദരന്‍ ഗാലിപ് അമ്മ റെഹാന്‍ എന്നിവരുടെ മൃതദേഹങ്ങള്‍ കൊബാനിയില്‍ സംസ്‌ക്കരിച്ചു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+