വിമാനം തകർന്ന സംഭവം; കാരണം ബാഹ്യ ഇടപെടലെന്ന് അസർബൈജാൻ എയർലൈൻസ്; റഷ്യ സംശയ നിഴലിൽ
ബാക്കു: ഖസാക്കിസ്ഥാനിൽ അസർബൈജാൻ എയർലൈൻ വിമാനം തകർന്ന സംഭവത്തിൽ ബാഹ്യ ഇടപെടലുണ്ടായിട്ടുണ്ടെന്ന് അസർബൈജാൻ എയർലൈൻസ്. സംഭവത്തിൽ റഷ്യയുടെ ഇടപെടലിനെക്കുറിച്ചുള്ള ചോദ്യങ്ങൾ ഉയരുന്നതിനിടെയാണ് അസർബൈജാൻ എയർലൈൻസ് ഇത്തരമൊരു പ്രതികരണം നടത്തിയത്. അപകടത്തിന്റെ പശ്ചാത്തലത്തിൽ റഷ്യൻ വിമാനത്താവളത്തിലേക്കുള്ള പത്ത് സർവീസുകൾ താത്ക്കാലികമായി നിർത്തിവെച്ചതായി അസർബൈജാൻ എയർലൈൻസ് അറിയിച്ചു.
അപകടത്തിൽ വിമാനത്തിൽ ഉണ്ടായിരുന്ന 67 പേരിൽ 38 പേരെങ്കിലും മരിച്ചതായി കസാഖ് അധികൃതർ സ്ഥിരീകരിച്ചു. ഇതിൽ രണ്ട് പൈലറ്റുമാരും ഒരു ഫ്ലൈറ്റ് അറ്റൻഡന്റും ഉൾപ്പെടുന്നു. അസർബൈജാൻ, കസാക്കിസ്ഥാൻ, കിർഗിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള ആളുകളാണ് വിമാനത്തിൽ ഉണ്ടായിരുന്നതെന്ന് കസാക്കിസ്ഥാന്റെ ഗതാഗത മന്ത്രാലയത്തിന്റെ പ്രാഥമിക കണക്കുകൾ വ്യക്തമാക്കുന്നു.

റഷ്യൻ ആന്റി - എയർ ക്രാഫ്റ്റ് സിറ്റം പാസഞ്ചർ ജെറ്റ് തകർത്തതാകാമെന്ന് പ്രാഥമിക സൂചനകൾ സൂചിപ്പിക്കുന്നതായി ഒരു യു എസ് ഉദ്യോഗസ്ഥൻ സി എൻ എന്നിനോട് പറഞ്ഞതായാണ് റിപ്പോർട്ട്. റഷ്യൻ വ്യോമ പ്രതിരോധ സംവിധാനമാണ് വിമാനം തകർത്തതെന്ന് പേര് വെളിപ്പെടുത്താത്ത ഉറവിടങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
അതേ സമയം വിമാനത്തെ റഷ്യൻ മിസൈൽ അബദ്ധത്തിൽ വെടി വെച്ചിട്ടതാണെന്ന സൂചന ലഭിച്ചതായും റിപ്പോർട്ടുകളുണ്ട്. മിസൈൽ ഭാഗങ്ങൾ തറച്ചതിന് സമാനമായി വിമാനത്തിന്റെ പുറത്ത് ദ്വാരങ്ങളും വാൽഭാഗത്ത് പാടുകളും കണ്ടെത്തിയതായും റിപ്പോർട്ടുകളുണ്ട്.
റഷ്യൻ വ്യോമ പ്രതിരോധം അസർബൈജാൻ എയർലൈൻസ് ജെനിറ്റ ലോംഗ് റേഞ്ച് ഉക്രൈനിയൻ ആക്രമണ ഡ്രോണായി തെറ്റദ്ധരിച്ചിരുന്നിരിക്കാം എന്നും റിപ്പോർട്ടുകളുണ്ട്.
പ്രദേശത്തെ ഉക്രൈനിയൻ ഡ്രോണുകളും മൂടൽ മഞ്ഞും കാരണം പാസഞ്ചർ ജെറ്റ് ചെച്നിയയിലെ ഗ്രോസ്നിയിലെ യഥാർത്ഥ ലക്ഷ്യസ്ഥാനത്ത് നിന്ന് വഴിതിരിച്ച് വിട്ടതായി റഷ്യ പറഞ്ഞിരുന്നു. അതേ സമയം റഷ്യൻ മാധ്യമങ്ങൾ തകർച്ചയുടെ കാരണത്തെക്കുറിച്ച് നുണ പറയുകയാണെന്നാണ് ഉക്രേനിയൻ വിദേശകാര്യ മന്ത്രി ആൻഡ്രി സിബിഹ പറഞ്ഞത്. റഷ്യ അവരുടെ കുറ്റകൃത്യത്തിൻ്റെ തെളിവുകൾ മറയ്ക്കാനുള്ള ശ്രമത്തിലാണെന്നും പറഞ്ഞു.
ക്രിസ്മസ് ദിനത്തിലാണ് ബാകുവിൽ നിന്ന് ഗ്രോൺസിയിലേക്കുള്ള യാത്ര മധ്യേയാണ് അസർബൈജാൻ എയർസൈൻസ് വിമാനം അപകടതത്തിൽപ്പെട്ടത്. റഷ്യ ഉക്രൈൻ യുദ്ധം കാരണം വിമാനം വ്യോമപാത മാറ്റിയിരുന്നു. ഇതിന് ശേഷമാണ് വിമാനം കാസ്പിയൻ കടലിന്റെ കിഴക്കൻ തീരത്തിനടുത്തുള്ള കസാഖ്സ്ഥാനിലെ അക്തൗവിൽ നിന്ന് 3 കിലോ മീറ്റർ അകലെ അടിയന്തര അടിയന്തര ലാൻഡിംഗിന് ശ്രമിച്ചത്.












Click it and Unblock the Notifications