കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹഫീസും അസര്‍ അലിയും പാക്കിസ്ഥാന്‍ ക്രിക്കറ്റ് ക്യാമ്പ് ബഹിഷ്‌കരിച്ചു; കാരണം?

  • By Anwar Sadath
Google Oneindia Malayalam News

ലാഹോര്‍: പാക്കിസ്ഥാന്‍ ടി20 ക്യാപ്റ്റന്‍ മുഹമ്മദ് ഹഫീസും ഏകദിന ടീമിന്റെ ക്യാപ്റ്റന്‍ അസര്‍ അലിയും പരിശീലന ക്യാമ്പ് ബഹിഷ്‌കരിച്ചു. ബൗളര്‍ മുഹമ്മദ് ആമിറിനെ ടീമില്‍ ഉള്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് ഇവരുടെ ബഹിഷ്‌കരണം. ആമിര്‍ പരിശീലനത്തില്‍ പങ്കെടുക്കുന്ന ക്യാമ്പില്‍ പങ്കെടുക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് ഹാഫിസും അസര്‍ അലിയും കോച്ച് വഖാര്‍ യൂനിസിനെ അറിയിച്ചു.

ഒത്തുകളി വിവാദത്തെ തുടര്‍ന്ന് അഞ്ചുവര്‍ഷത്തെ വിലക്കു ലഭിച്ച ആമിര്‍ ഈ വര്‍ഷം ആദ്യമാണ് ആഭ്യന്തര ക്രിക്കറ്റില്‍ മടങ്ങിയെത്തിയത്. ടീം ബഹിഷ്‌കരണവുമായി ബന്ധപ്പെട്ട് ഹാഫിസ് കോച്ച് വഖാര്‍ യൂനിസുമായും പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡുമായും സംസാരിച്ചതായാണ് റിപ്പോര്‍ട്ട്. ആമിര്‍ ഉള്‍പ്പെടുന്ന ഒരു ക്യാമ്പിലും തന്നെ പ്രതീക്ഷിക്കേണ്ടെന്നാണ് ഹാഫിസ് അറിയിച്ചിരിക്കുന്നത്.

-ind-pak9

ഏകദിന ക്യാപ്റ്റന്‍ അസര്‍ അലിയുടെയും തീരുമാനം മറ്റൊന്നല്ല. ഹഫീസിനും തനിക്കും ആമിറിന്റെ സാന്നിധ്യം ഉള്‍ക്കൊള്ളാന്‍ ആകില്ലെന്ന് അസര്‍ റിപ്പോര്‍ട്ടര്‍മാരോട് തുറന്നു പറയുകയും ചെയ്തു. വിഷയത്തില്‍ ടീം ഒഫീഷ്യലുകളുമായി സംസാരിച്ചിരുന്നതായും ആമിര്‍ വെളിപ്പെടുത്തി. ബഹിഷ്‌കരണവുമായി ബന്ധപ്പെട്ട് അടുത്തദിവസം ഇരുവരും മാധ്യമങ്ങളോട് പ്രതികരിക്കും.

ന്യൂസിലാന്റില്‍ ജനുവരിയില്‍ നടക്കുന്ന മൂന്ന് ഏകദിനത്തിനും ടി20 മത്സരത്തിനുമായി ടീം ഉടന്‍ യാത്ര തിരിക്കും. ഇതിനായുള്ള ക്യാമ്പ് ആണ് നടന്നുവരുന്നത്. 2011ല്‍ നടന്ന ഒത്തുകളി വിവാദത്തില്‍പ്പെട്ടാണ് ആമിര്‍, സല്‍മാന്‍ ഭട്ട്, മുഹമ്മദ് ആസിഫ് എന്നിവര്‍ക്ക് 5 വര്‍ഷത്തെ വിലക്ക് ലഭിക്കുന്നത്. ഐസിസി ഈ സപ്തംബറില്‍ ഇവരുടെ വിലക്ക് നീക്കുകയും ചെയ്തിരുന്നു.

English summary
Azhar Ali, Mohammad Hafeez skip national camp due to presence of Mohammad Amir
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X