മനുഷ്യരാശി ഇല്ലാതാവും; ലോകം അവസാനിക്കാൻ പോകുന്ന വർഷം പ്രവചിച്ച് ബാബ വംഗ, ഇനി എത്രനാളുകൾ?
ബാബ വംഗയുടെ പ്രവചനങ്ങൾ പിഴയ്ക്കാറില്ല എന്ന് പൊതുവായാെരു അഭിപ്രായമുണ്ട്. 1996 ൽ ആണ് ബാബ വംഗ മരണപ്പെട്ടത്. 12 വയസ്സിൽ കാഴ്ച നഷ്ടപ്പെട്ട ബാബ വംഗയ്ക്ക് ഭാവി മുൻകൂട്ടി കാണാനാരും എന്നാണ് പറയുന്നത്. ബാബ വംഗ. ഡയാന രാജകുമാരിയുടെ മരണം, 1985 വടക്കൻ ബൾഗേറിയ ഭൂകമ്പം, സെപ്റ്റംബർ 11 ആക്രമണം, 2004 ബോകിസിംഗ് ഡേ സുനാമി എന്നിവയൊക്കെ ബാബ വംഗ പ്രവചിച്ചതായി പറയുന്നു. ഇപ്പോൾ ലോകാവസാനത്തെ കുറിച്ച് ബാബ വംഗ നടത്തിയ പ്രവചനമാണ് സംസാരി വിഷയം.
കാലങ്ങളായി പലരും ലോകാവസാവനത്തെക്കുറിച്ച് പറയുന്നുണ്ട്. ബാബ വംഗയുടെ പ്രവചനം വളരെ ഗൗരവത്തോടെ എടുക്കുന്നവർ ഉണ്ട്. 5079-ൽ മനുഷ്യരാശിയുടെ അന്ത്യം സംഭവിക്കുമെന്നാണ് ബാബ വംഗ പറഞ്ഞിരിക്കുന്നത്. ഭൂമിയിലെ മനുഷ്യരാശിയുടെ യാത്ര പരിമിതമാണെന്നും 5079 നാഗരികതയുടെ സമാപനത്തെ അടയാളപ്പെടുത്തുമെന്നും ബാബം വംഗ പറയുന്നു.

മനുഷ്യ രാശിയുടെ അസ്തിത്വത്തിന്റെ അവസാന പോയിന്റ് എന്നാണ് അവർ ഈ വർഷത്തെ വിശേഷിപ്പിച്ചത്. എന്നാൽ ഇതേക്കുറിച്ച് കൂടതൽ കാര്യങ്ങളൊന്നും പറഞ്ഞിട്ടില്ല. ബാബ വംഗയുടെ പ്രവചനത്തിൽ വിനാശകരമായ പ്രകൃതി ദുരന്തങ്ങളും സാങ്കേതിക തകർച്ചയും ഒക്കെ പെടുന്നു.
ബാബ വംഗയുടെ 2025 ലെ പ്രവചനങ്ങൾ പ്രത്യേകിച്ച് ഭയാനകമാണ്. ബാബ വംഗയുടെ അഭിപ്രായത്തിൽ അവസാന നാളുകൾ 2025 ൽ ആരംഭിച്ചേക്കാം.
2025 ൽ യൂറോപ്പിൽ കാര്യമായ സംഘർഷം ഉണ്ടാകുമെന്ന് ബാബ വംഗ പ്രവചിക്കുന്നു. ആഗോള യുദ്ധത്തിലേക്ക് എത്താൻ സാധ്യതയുള്ളതായും പ്രവചിക്കിന്നു, ഇത് വ്യാപകമായ നാശത്തിലേക്കും ഗണ്യമായ ജീവനാശത്തിനും ഇടയാക്കും. 5079 ഓടെ മനുഷ്യർ തുടച്ച് നീക്കപ്പെടുമെന്നും ബാബ വംഗ പറയുന്നു. വ്യാപകമായ നാശം, ജനസംഖ്യയിൽ ക്രമാതീതമായ ഇടിവ് വിചിത്ര സംഭവങ്ങളുടെ ഒരു നിര എന്നിവയാൽ അടയാളപ്പെടുത്തും എന്നാണ് ബാബ വംഗ പറയുന്നത്.
മനുഷ്യ രാശി അന്യഗ്രഹ ജീവികളുമായി സമ്പർക്കം പുലർത്തുമെന്നും എന്നതാണ് മറ്റൊരു ഞെട്ടിപ്പിക്കുന്ന പ്രവചനം. ഇതൊരു ആഗോള പ്രതിസന്ധിയിലേക്കോ അല്ലെങ്കിൽ ഒരു അപ്പോക്കലിപ്സിലേക്കോ നയിച്ചേക്കാം എന്ന് ബാബ വംഗ പറയുന്നു. ബാബ വംഗയുടെ പല പ്രവചനകളും സംഭവിച്ചിട്ടുണ്ട് എന്നത് കൊണ്ട് തന്നെ ഈ പ്രവചനകൾ പേടിയോടെയാണ് പലരും നോക്കുന്നത്.












Click it and Unblock the Notifications