സ്വർണവിലയിൽ ബാബ വംഗയുടെ പ്രവചനം, 2027-ൽ സ്വർണം തൊടാനാകില്ല, വില 3 ലക്ഷത്തിനടുത്തെത്തും?
വമ്പന്‍ കയറ്റിറക്കങ്ങള്‍ കൊണ്ട് സ്വര്‍ണവില ഞെട്ടിച്ച വര്‍ഷമാണ് 2026. ഒരു ഘട്ടത്തില്‍ സ്വര്‍ണ വില പവന് 1,30000ത്തിന് മുകളിലും 10 ഗ്രാമിന് 1,60000ത്തിന് മുകളിലേക്കും വരെ കുതിച്ചു. ഇതോടെ 2026 അവസാനത്തില്‍ സ്വര്‍ണവില 2 ലക്ഷം കടക്കുമെന്ന് സാമ്പത്തിക വിദഗ്ധരടക്കം പലരും പ്രവചിച്ചു.
ഈ വര്‍ഷം അവസാനിക്കാന്‍ ഇനി ഏതാനും മാസങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. നിലവില്‍ 22 കാരറ്റ് 1 പവന്‍ സ്വര്‍ണത്തിന് 1,10,200 രൂപയാണ് വില. അപ്രതീക്ഷിതമായാണ് സ്വര്‍ണത്തിന്റെ വിലയില്‍ മാറ്റങ്ങള്‍ വരുന്നത് എന്നത് കൊണ്ട് തന്നെ വരും മാസങ്ങളില്‍ എന്ത് സംഭവിക്കും എന്നുളളത് പ്രവചനാതീതമാണ്.
അപ്പോഴാണ് അവിശ്വസനീയ പ്രവചനങ്ങള്‍ കൊണ്ട് വാര്‍ത്തകളില്‍ എപ്പോഴും നിറഞ്ഞ് നില്‍ക്കുന്ന പ്രാചീന കാലത്തെ അന്ധനായ ബള്‍ഗേറിയന്‍ സന്യാസി ബാബ വംഗ സ്വര്‍ണവിലയെ കുറിച്ച് നടത്തിയ ചില പ്രവചനങ്ങള്‍ ശ്രദ്ധ നേടുന്നത്. 2027ല്‍ എന്തായിരിക്കും സ്വര്‍ണത്തിന്റെ അവസ്ഥ എന്നത് ബാബ വംഗ വളരെ പണ്ട് തന്നെ പ്രവചിച്ചിട്ടുണ്ട് എന്നാണ് പറയപ്പെടുന്നത്.

2027ല്‍ സ്വര്‍ണവില പിടിച്ചാല്‍ കിട്ടില്ലെന്നാണ് ബാബ വംഗയുടെ പ്രവചനം. അടുത്ത വര്‍ഷം ആഗോള തലത്തില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയും പണലഭ്യതക്കുറവും ഉണ്ടാകുമെന്ന് ബാബ വംഗ പ്രവചിച്ചിട്ടുണ്ടത്രേ. ഈ സാഹചര്യത്തില്‍ ആളുകള്‍ സ്വര്‍ണം പോലുളള സുരക്ഷിത നിക്ഷേപങ്ങളിലേക്ക് കൂടുതലായി മാറും. ഇതോടെ സ്വര്‍ണവിലയില്‍ 25 ശതമാനം മുതല്‍ 40 ശതമാനം വരെ വര്‍ധനവ് പ്രതീക്ഷിക്കാം എന്നാണ് പ്രവചനം.
അതായത് 2027ല്‍ 10 ഗ്രാം സ്വര്‍ണത്തിന് 2.62 ലക്ഷം മുതല്‍ 2.82 ലക്ഷം വരെ വില ഉയര്‍ന്നേക്കാം എന്നാണ് ബാബ വംഗയുടെ പ്രവചനങ്ങളെ അടിസ്ഥാനമാക്കി ചൂണ്ടിക്കാട്ടപ്പെടുന്നത്. ആഗോള തലത്തില്‍ ഇറാന്‍- ഇസ്രായേല്‍ യുദ്ധം അടക്കമുളള പ്രശ്‌നങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ സ്വര്‍ണവില കുറയുമെന്ന് പ്രതീക്ഷിക്കാനാകില്ലെന്നാണ് വിദഗ്ധരും പറയുന്നത്. ജെപി മോര്‍ഗന്‍, യുബിഎസ് പോലുളള സാമ്പത്തിക വിശകലന സ്ഥാപനങ്ങളും വരും നാളുകളില്‍ സ്വര്‍ണവില ഉയരും എന്ന് തന്നെയാണ് വിലയിരുത്തുന്നത്.


Click it and Unblock the Notifications
