കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൂടുതല്‍ കുട്ടികളെ പ്രസവിക്കുന്നത് ക്രിസ്ത്യാനികൾ ; 20 വര്‍ഷം കൊണ്ട് മുസ്ലീം സ്ത്രീകള്‍ വെട്ടിക്കും

  • By രശ്മി നരേന്ദ്രൻ
Google Oneindia Malayalam News

ദില്ലി: ലോകത്ത് ഏറ്റവും അധികം കുട്ടികള്‍ക്ക് ജന്മം നല്‍കുന്നത് ആരാണ്? അതിന് ഉത്തരം ക്രിസ്ത്യന്‍ അമ്മമാര്‍ എന്നാണ്. ലോകത്ത് ഏറ്റവും അധികം ആളുകള്‍ പിന്തുടരുന്ന മതം ക്രിസ്തുമതം ആയതുകൊണ്ട് തന്നെ ആണിത്.

എന്ാല്‍ ഇരുപത് വര്‍ഷങ്ങള്‍ക്കപ്പുറം എന്ത് സംഭവിക്കും? ക്രിസ്ത്യന്‍ അമ്മമാരുടെ പേരിലുള്ള ആ റെക്കോര്‍ഡ് ഭേദിക്കപ്പെടും എന്നാണ് ഗവേഷണ റിപ്പോര്‍ട്ട്. മുസ്ലീം സ്ത്രീകള്‍ ആയിരിക്കും ഏറ്റവും കൂടുതല്‍ കുട്ടികളെ പ്രസവിക്കുക എന്നാണ് പറയുന്നത്.

അമേരിക്കന്‍ ഗവേഷണ സ്ഥാപനമായ ഫ്യൂ റിസെര്‍ച്ച് സെന്ററാണ് ഇങ്ങനെയൊരു പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഇരുപത് വര്‍ഷത്തിനുള്ളില്‍ തന്നെ ഇത് സംഭവിക്കും എന്നാണ് പറയുന്നത്.

ഏറ്റവും കൂടുതല്‍

ലോകത്ത് ഏറ്റവും അധികം ആളുകള്‍ പിന്തുടരുന്ന മതം ക്രിസ്തുമതം ആണ്. അതിന് പിറകിലാണ് ഇസ്ലാം മതത്തിന്റെ സ്ഥാനം.

ഏറ്റവും കുടുതല്‍ പ്രസവം

ഏറ്റവും കൂടുതല്‍ കുട്ടികളെ പ്രസവിക്കുന്നത് ക്രിസ്ത്യന്‍ അമ്മമാരാണ് എന്നാണ് കണക്കുകള്‍ പറയുന്നത്. ലോക ജനസംഖ്യയില്‍ ക്രിസ്ത്യാനികളാണ് കൂടുതല്‍ ഉള്ളത് എന്നതുകൊണ്ട് തന്നെ ആണിത്.

20 വര്‍ഷത്തിനുള്ളില്‍

ക്രിസ്ത്യന്‍ അമ്മമ്മാരുടെ ഈ റെക്കോര്‍ഡ് 20 വര്‍ഷത്തിനുള്ളില്‍ മുസ്ലീം അമ്മമാര്‍ സ്വന്തമാക്കും എന്നാണ് ഫ്യൂ റിസര്‍ച്ച് സെന്റര്‍ പറയുന്നത്. അതിന് പിന്നില്‍ മറ്റ് ചില കാര്യങ്ങളും ഉണ്ട്.

പ്രായം കൂടിയ ക്രിസ്ത്യാനികള്‍

ക്രിസ്ത്യന്‍ ജനവിഭാഗങ്ങളില്‍ ഇപ്പോള്‍ മരണനിരക്ക് കൂടുതലാണെന്നാണ് പറയുന്നത്. ക്രിസ്ത്യന്‍ ജനവിഭാഗങ്ങളില്‍ പ്രായം കൂടിയവരുടെ എണ്ണം കൂടുതലാണ് എന്നത് തന്നെ കാരണം.

മുസ്ലീം വിശ്വാസികള്‍

എന്നാല്‍ ക്രിസ്ത്യന്‍ മതവിഭാഗത്തെ അപേക്ഷിച്ച് മുസ്ലീം മതവിശ്വാസികളുടെ എണ്ണത്തില്‍ ചെറുപ്പക്കാരാണ് കൂടൂതല്‍. ഗര്‍ഭധാരണ നിരക്കും കൂടുതലാണത്രെ.

പത്ത് ലക്ഷം മുസ്ലീം കുട്ടികള്‍

2030 നും 2035 നും ഇടയില്‍ ജനിക്കുന്ന കുട്ടികളുടെ എണ്ണത്തില്‍ മുസ്ലീം കുട്ടികളായിരിക്കും കൂടുതല്‍ എന്നാണ് കണക്കാക്കപ്പെടുന്നത്. 225 ദശലക്ഷം കുട്ടികള്‍. ക്രിസ്ത്യന്‍ കുട്ടികള്‍ 224 ദശലക്ഷം ആയിരിക്കും എന്നും ഫ്യൂ റിസെര്‍ച്ച് സെന്റര്‍ പറയുന്നു.

ജനസംഖ്യയില്‍ ക്രിസ്ത്യാനികള്‍ തന്നെ

കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും ലോക ജനസംഖ്യയില്‍ ഒന്നാം സ്ഥാനം ക്രിസ്ത്യാനികള്‍ക്ക് തന്നെ ആയിരിക്കും എന്നാണ് കണക്കാക്കപ്പെടുന്നത്. എന്നാല്‍ കുറച്ച് കാലങ്ങള്‍ക്ക് ശേഷം ഈ സ്ഥിതി മാറിയേക്കാം.

അറുപത് ലക്ഷം വ്യത്യാസം

നാല്‍പത് വര്‍ഷങ്ങള്‍ക്കുള്ളില്‍ ജനിക്കുന്ന മുസ്ലീം കുട്ടികളുടേയും ക്രിസ്ത്യന്‍ കുട്ടികളുടേയും എണ്ണത്തില്‍ കൂടുതല്‍ അന്തരമുണ്ടായേക്കും. അറുപ്ത ദശലക്ഷത്തിന്റെ വ്യത്യാസം ഉണ്ടാകും എന്നാണ് കണക്ക്.

ദ്രുത ഗതിയില്‍ വളര്‍ച്ച

മുസ്ലീം മതവിഭാഗം വലിയ വളര്‍ച്ചയിലാണ് എന്നാണ് മുമ്പ് പുറത്ത് വിട്ട പഠനം വ്യക്തമാക്കിയിരുന്നത്. ഇപ്പോഴിത് കൂടുതല്‍ വ്യക്തമായിക്കൊണ്ടിരിക്കുകയാണെന്നും പറയുന്നു.

33 വര്‍ഷം കൊണ്ട്

2050 ആകുമ്പോഴേക്കും ലോക ജനസംഖ്യയില്‍ മുസ്ലീങ്ങളുടേയും ക്രിസ്ത്യാനികളുടേയും എണ്ണം തുല്യമാകും എന്ന ഒരു പഠനവും ഫ്യൂ റിസെര്‍ച്ച് സെന്റര്‍ നേരത്തെ പുറത്ത് വിട്ടിട്ടുണ്ട്.

English summary
More babies are born to Christian mothers than to anyone else currently, but in 20 years, the number of infants born to Muslim mothers will be higher, by a modest amount, according to new estimates released by the Pew Research Center, a US research body.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X