കുഞ്ഞുങ്ങളുടെ ചർമ്മം, കാഴ്ച ശക്തി നഷ്ടപ്പെട്ടേക്കാം..; സുനിതക്ക് ബുച്ചിനും ഒന്നും എളുപ്പമാകില്ല
ഭൂമിയിലേക്ക് മടങ്ങി വരാനുള്ള അവസാനഘട്ട തയ്യാറെടുപ്പിലാണ് സുനിത വില്യംസും ബുച്ച് വിൽമേറും. ഇന്ത്യൻ സമയം ബുധനാഴ് പുലർച്ചെ 3.27 ഓട് കൂടിയാണ് ഇരുവരും ഭൂമിയിൽ എത്തുക. വെറും 8 ദിവസത്തെ ബഹിരാകായ യാത്രക്ക് തയ്യാറെടുത്ത് പുറപ്പെട്ട ഇരുവരും അവിടെ കഴിയേണ്ടി വന്നത് ഏകദേശം 9 മാസമാണ്. എത്രമാത്രം വെല്ലുവിളി നിറഞ്ഞതായിരുന്നു ഇരുവരുടേയും ഇക്കാലയളവിലെ ബഹിരാകാശ ജീവിതം എന്നത് ഊഹിക്കാനുന്നതേ ഉള്ളൂ. എന്നാൽ തിരിച്ച് ഭൂമിയിലെത്തുമ്പോഴും അവരുടെ ജീവിതം എളുപ്പമായിരിക്കില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
കടുത്ത ആരോഗ്യപ്രശ്നങ്ങളാണത്രേ ഇരുവരേയും കാത്തിരിക്കുന്നത്.
ഗുരുത്വാകർഷണബലത്തിന്റെ അഭാവം കാരണം പേശികളുടേയും അസ്ഥികളുടേയും സാന്ദ്രത ഗണ്യമായി കുറയും. ഒരു മാസത്തിൽ ഏകദേശം 1 ശതമാനം നഷ്ടമാണ് സംഭവിക്കുക. നിലവിൽ ഇരുവരുടേയും ശരീരത്തിൽ 9 ശതമാനത്തിന്റെ നഷ്ടം ഉണ്ടാക്കിയിട്ടുണ്ടാകും. അതുകൊണ്ട് തന്നെ പേശികൾ കൂടുതൽ ദുർബലമായിപ്പോയിട്ടുണ്ടാകും. അതിനാൽ തിരിച്ചെത്തുമ്പോൾ അസ്ഥികൾക്ക് പെട്ടെന്ന് ഒടിവ് സംഭവിക്കാനുള്ള സാധ്യത ഏറെയാണ്.

മറ്റൊന്ന് ഗുരുത്വാകർഷണം ഇല്ലാത്തതിനാൽ ശരീരത്തിലെ ദ്രാവകങ്ങള്‍ ശരീരത്തിന്‍റെ മുകള്‍ ഭാഗത്തേക്ക് സഞ്ചരിക്കും. ഇത് മുഖം വീർക്കാനും തലയോട്ടിയിലെ മർദ്ദം വർധിക്കുക, കാഴ്ച പ്രശ്നങ്ങൾ തുടങ്ങിയ അവസ്ഥയിലേക്ക് നയിക്കും. ചിലർക്ക് കണ്ണുകളുടെ ആകൃതിയിൽ മാറ്റം വരുത്തും. ഇത് കാരണം കാഴ്ച നഷ്ടപ്പെടാനുള്ള സാഹചര്യവും ഏറെയാണ്.
ഹൃദയ സംബന്ധമായ പ്രശ്നങ്ങളും ഉണ്ടാകും. ഗുരുത്വകർഷണം ഇല്ലാത്തതിനാൽ ഹൃദയം കാര്യമായി പമ്പ് ചെയ്യില്ല. ഇത് രക്തചംക്രമണം കുറയാൻ കാരണമാവുകയും രക്തം കട്ടപിടിക്കുന്നത് പോലുള്ള അവസ്ഥകളിലേക്ക് നയിക്കുകയും ചെയ്യും. ബഹിരാകാശത്ത് കൂടുതൽ കഴിഞ്ഞത് മൂലമിള്ള ഏറ്റവും വലിയ അപകടങ്ങളിലൊന്ന് കോസ്മിക് വികിരണങ്ങളാണ്. വലിയ തോതിൽ കോസ്മിക് വികിരണങ്ങൾക്ക് വിധേയരാകുന്നത് ഡിഎൻഎയ്ക്ക് കേടുപാടുകൾ ഉണ്ടാക്കും. കൂടാതെ കാൻസറിനുള്ള സാധ്യതയും കൂട്ടും.
ഇരുവരുടേയും രോഗപ്രതിരോധ ശക്തിക്കും കാര്യമായ ക്ഷീണം വന്നിട്ടുണ്ടാകും. അതിനാൽ പെട്ടെന്ന് രോഗം പിടിപെടാനുള്ള സാധ്യത ഏറെയാണ്. ഉപാപചയ പ്രവർത്തനങ്ങളിലും മാറ്റം സംഭവിക്കും. ശരീരഭാരം കുറയാൻ ഇത് കാരണമായേ്കും, ചിലർക്ക് വിശപ്പ് നഷ്ടപ്പെട്ടേക്കാം. ബഹിരാകാശത്ത് വസ്ത്രങ്ങൾ ശരീരത്തിൽ നിന്നും പൊങ്ങിക്കിടക്കും. അതിനാൽ തിരിച്ചെത്തുമ്പോൾ വസ്ത്രങ്ങൾ നൽകുന്ന ഭാരം ഇവരെ വളരെയധികം ബുദ്ധിമുട്ടിച്ചേക്കും. ഇവരുടെ കാൽപാദങ്ങളിലെ തോലുകളെല്ലാം അടർന്ന് പോയിട്ടുണ്ടാകും. ഒരു കുഞ്ഞിന്റെ കാൽപാദം പോലെയായിരിക്കും ഇവരുടെ കാലുകൾ . തിരിച്ചെത്തുമ്പോൾ നടക്കുകയെന്നതും എളുപ്പമാകില്ല. ശാരീരിക പ്രശ്നങ്ങളോടൊപ്പം തന്നെ കഠിനമായ മാനസിക പ്രയാസങ്ങളും ഇരുവരും നേരിട്ടേക്കും. പെട്ടെന്നുള്ള മാറ്റം ഉൾക്കൊൻ ശരീരവും മനസും തയ്യാറായെന്ന് വരില്ല.
അതുകൊണ്ട് തന്നെ തിരികെ എത്തുന്ന ഇരുവരേയും സാധാരണ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ തീവ്രപരിചരണമായിരിക്കും നാസ നൽകുക. കൃത്യമായ വ്യായാമം ഉൾപ്പെടെയുള്ള കാര്യങ്ങൾ ഇവർക്കായി നടപ്പാക്കും.












Click it and Unblock the Notifications