ദില്ലി: ബാബരി മസ്ജിദ് കേസില്‍ സുപ്രീംകോടതി ഇന്ന് വിധിപറയും. മുതിര്‍ന്ന ബിജെപി നേതാവും മുന്‍ ഉപപ്രധാമന്ത്രിയുമായ എല്‍കെ അദ്വാനി, ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി കല്യാണ്‍ സിങ്, മറ്റ് പ്രമുഖ ബിജെപി നേതാക്കളായ മുരളി മനോഹര്‍ ജോഷി, ഉമാ ഭാരതി, സാക്ഷി മഹാരാജ് തുടങ്ങിയ പ്രമുഖര്‍ പ്രതികളായിട്ടുള്ള കേസില്‍ പ്രത്യേക സിബിഐ കോടതിയാണ് വിധി പറയുന്നത്. കേസിന്‍റെ വിചാരാണ നടപചികള്‍ നേരത്തെ പൂര്‍ത്തിയായിരുന്നു. എസ് കെ യാദവ് അധ്യക്ഷനായ ബെഞ്ചാണ് വിധി പറയുന്നത്.
live updates
Sep 30, 2020, 2:04 pm IST
അവിടെ പള്ളി ഇല്ലായിരുന്നു എന്ന് തെളിഞ്ഞുവെന്നും പുതിയ ഇന്ത്യയില്‍ ഇതാണ് നീതിയെന്നും പ്രശാന്ത് ഭൂഷണ്‍ ട്വിറ്ററില്‍ പങ്കുവച്ച രണ്ട് വരി കുറിപ്പില്‍ പറയുന്നു.
Sep 30, 2020, 1:32 pm IST
ബാബറി വിധി ന്യായം നിഷേധിക്കലെന്ന് മുസ്ലീം ലീഗ്
Sep 30, 2020, 1:25 pm IST
ബാബറി മസ്ജിദ് കേസില്‍ നീതി ലഭിച്ചുവെന്ന് മുന്‍ കേന്ദ്ര മന്ത്രിയും കേസില്‍ കുറ്റാരോപിതനുമായിരുന്ന മുരളി മനോഹര്‍ ജോഷി. പ്രത്യേക സിബിഐ കോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. കേസിലെ എല്ലാ തെളിവുകളും പരിശോധിച്ച് കോടതി ജഡ്ജി സത്യത്തെ പിന്തുണച്ചുവെന്നും ശരിയായ വിധി പ്രസ്താവിച്ചുവെന്നും എംഎം ജോഷി കൂട്ടി ചേര്‍ത്തു.
Sep 30, 2020, 1:24 pm IST
ബാബറി മസ്ജിദ് തകർത്ത കേസിൽ മൂന്ന് പതിറ്റാണ്ടുകാലത്തെ വേട്ടയാടൽ ലഖ്നൗ സിബിഐ കോടതി വിധിയോടെ അവസാനിച്ചെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കോൺഗ്രസും കപട മതേതര രാഷ്ട്രീയക്കാരും ബിജെപിക്കെതിരെ നടത്തിയ നുണപ്രചരണങ്ങളെല്ലാം പൊളിഞ്ഞെന്ന് അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
Sep 30, 2020, 1:11 pm IST
നിയമമന്ത്രി രവിശങ്കർ പ്രസാദ് അദ്വാനിയുടെ വീട്ടിലെത്തി
Sep 30, 2020, 1:11 pm IST
സത്യത്തിന്റെ വിജയമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്
Sep 30, 2020, 1:11 pm IST
വൈകിയാലും നീതി നടപ്പായെന്ന് രാജ്നാഥ് സിംഗ്
Sep 30, 2020, 1:10 pm IST
ബാബറി മസ്ജിദ് കേസില്‍ നീതി ലഭിച്ചെന്ന് മുന്‍ കേന്ദ്രമന്ത്രി മുരളി മനോഹര്‍ ജോഷി പറഞ്ഞു
Sep 30, 2020, 12:52 pm IST
വലിയ വിജയം എന്ന് ബിജെപി നേതാവ് രാം മാധവ്. വിധിയെ സ്വാഗതം ചെയ്യുന്നു
Sep 30, 2020, 12:50 pm IST
കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് ബിജെപി മുതിർന്ന നേതാവ് എൽ കെ അദ്വാനിയുടെ വീട്ടിലെത്തി
Sep 30, 2020, 12:39 pm IST
കേസിൽ നീണ്ട 27 വർഷത്തിന് ശേഷം ലക്‌നൗവിലെ പ്രത്യേക സിബിഐ കോടതിയാണ് വിധി പുറപ്പെടുവിച്ചത്
Sep 30, 2020, 12:38 pm IST
വിധിയുടെ പശ്ചാത്തലത്തിൽ ദില്ലിയിലും സുരക്ഷ ശക്തമാക്കി
Sep 30, 2020, 12:37 pm IST
പ്രോസിക്യൂഷനെ വിമർശിച്ച് കോടതി
Sep 30, 2020, 12:36 pm IST
അദ്വാനിയും ജോഷിയും ജനക്കൂട്ടത്തെ തടയാൻ ശ്രമിച്ചെന്ന് കോടതി
Sep 30, 2020, 12:29 pm IST
കേസിലെ 32 പ്രതികളേയും വെറുതെ വിട്ടു
Sep 30, 2020, 12:29 pm IST
പ്രതികൾക്കെതിരെ ശക്തമായ തെളിവില്ലെന്് കോടതി
Sep 30, 2020, 12:28 pm IST
ഗൂഡാലോചനയ്കക് തെളിവില്ല
Sep 30, 2020, 12:28 pm IST
ബാബറി മസ്ജിദ് പൊളിച്ചത് ആസൂത്രിതമായല്ലെന്ന് കോടതി
Sep 30, 2020, 12:14 pm IST
എൽകെ അദ്വാനി, മുരളി മനോഹർ ജോഷി, കല്യാൺ സിംഗ്, ഉമാ ഭാരതി, സതീഷ് പ്രധാൻ, മഹാന്ത് നൃത്ത്യ ഗോപാൽ ദാസ് എന്നിവർ വീഡിയോ കോൺഫറൻസിംഗിലൂടെയാ നടപടികളിൽ ചേരുന്നത്
Sep 30, 2020, 12:09 pm IST
ലളിത് സിംഗാണ് സിബിഐയുടെ അഭിഭാഷകൻ. 351 സാക്ഷികളെയാണ് ഇതുവരെ വിസ്തരിച്ചത്.600 രേഖകൾ കോടതിയ പരിശോധിച്ചിട്ടുണ്ട്
Sep 30, 2020, 12:08 pm IST
ശിക്ഷ വിധിക്കുകയാണെങ്കിൽ സന്തോഷത്തോടെ സ്വീകരിക്കുമെന്ന് പ്രതികളിൽ ഒരാളായ റാംജി ഗുപ്ത
Sep 30, 2020, 12:07 pm IST
കോടതിയിൽ എത്താത്ത പ്രതികൾ വീഡിയോ കോൺഫറൻസ് വഴിയാണ് ഹാജരായിക്കുന്നത്
Sep 30, 2020, 11:58 am IST
18ാം നമ്പർ കോടതി മുറിയിലാണ് വിധി പ്രസ്താവിക്കുന്നത്. പ്രതികളെയും അവരുടെ അഭിഭാഷകരെയും മാത്രമേ കോടതി ഹാളിനുള്ളിൽ അനുവദിച്ചിട്ടുള്ളൂ
Sep 30, 2020, 11:45 am IST
ജഡ്ജിക്ക് സുരക്ഷ ഒരുക്കാൻ അർധ സൈനിക വിഭാഗത്തെ വിന്യസിച്ചിട്ടുണ്ട്
Sep 30, 2020, 11:45 am IST
2000 പേജുള്ള വിധി ന്യായമാണ് പ്രസ്താവിക്കുന്നത്
Sep 30, 2020, 11:42 am IST
എല്‍കെ അദ്വാനി, മുരളി മനോഹര്‍ ജോഷി, ഉമാ ഭാരതി, കല്യാണ്‍ സിംഗ്,കല്യാണ്‍ സിംഗ്, രാമജന്മഭൂമി ന്യാസ് തലവന്‍ നൃത്യ ഗോപാല്‍ ദാസ്, സതീഷ് പ്രധാൻ എന്നിവർ കോടതിയിൽ എത്തിയില്ല
Sep 30, 2020, 11:40 am IST
ബാബറി കേസിൽ വിധി പ്രസ്താവം തുടങ്ങി, ജഡ്ജി വിധി വായിച്ച് തുടങ്ങുന്നു
Sep 30, 2020, 11:38 am IST
പ്രത്യേക സിബിഐ കോടതി ജഡ്ജി എസ്കെ യാദവ് ആണ് കേസിൽ വിധി പറയുന്നത്
Sep 30, 2020, 11:38 am IST
വിധി കേള്‍ക്കാന്‍ കോടതിയില്‍ എത്തിയത് 26 പ്രതികള്‍. കേസില്‍ ആകെ 32 പ്രതികളാണ് ഉളളത്. 6 പേർ ആണ് കോടതിയിൽ നേരിട്ട് എത്താത്തത്.
Sep 30, 2020, 11:37 am IST
ബാബറി മസ്ജിദ് തകര്‍ത്ത കേസിലും ഗൂഢാലോചന കേസിലും ഒരുമിച്ചാണ് കോടതി വിധി പറയുക
READ MORE
12:14 AM, 30 Sep
ആര്‍എസ്എസ്, വിഎച്ച്പി, ബിജെപി നേതാക്കള്‍ പ്രതികളായ കേസിലെ വിധി വരുന്നത്, അയോധ്യ ഭൂമി തര്‍ക്ക കേസിലെ വിധി വന്ന് ഏകദേശം ഒരു വര്‍ഷത്തോട് അടുക്കുമ്പോഴാണ്.
12:14 AM, 30 Sep
1992 ഡിസംബര്‍ ആറിനാണ് ബാബറി മസ്ജിദ് തകര്‍ത്തത്.
12:16 AM, 30 Sep
പള്ളി പൊളിച്ച 10 ദിവസം കഴിഞ്ഞപ്പോള്‍ പഞ്ചാബ് ഹൈക്കോടതി ജഡ്ജി എംഎസ് ലിബര്‍ഹാനെ കേസ് അന്വേഷിക്കാന്‍ കേന്ദ്ര ആഭ്യന്തര വകുപ്പ് നിയോഗിക്കുകയാരുന്നു
12:17 AM, 30 Sep
17 വര്‍ഷത്തിന് ശേഷം 2009ല്‍ ലിബര്‍ഹാന്‍ കമ്മീഷന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. അപ്പോഴേക്കും കേന്ദ്രത്തിലും യുപിയിലും പല സര്‍ക്കാരുകള്‍ മാറിയിരുന്നു. സംഘ്പരിവാര്‍ നേതാക്കള്‍ക്കെതിരെ കാര്യമായ കണ്ടെത്തലുകള്‍ക്ക് കമ്മീഷന് സാധിച്ചില്ല. അതിനിടെ 2001ല്‍ വിചാരണ കോടതി രണ്ടു കേസുകളും വ്യത്യസ്തമായി വിചാരണ ചെയ്യാന്‍ ഉത്തരവിട്ടിരുന്നു. ഇതിനെതിരെ സിബിഐ സമര്‍പ്പിച്ച ഹര്‍ജി 2010ല്‍ ഹൈക്കോടതി തള്ളി.
12:17 AM, 30 Sep
വിചാരണ കോടതിയിലും ഹൈക്കോടതിയിലുമായി കേസ് ഏറെ കാലം കുടുങ്ങിക്കിടന്നു. 2011ല്‍ സിബിഐ സുപ്രീംകോടതിയെ സമീപിച്ചു. പുതിയ വിചാരണ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ടു. 2017ല്‍ സുപ്രീംകോടതി സുപ്രധാനമായ തീരുമാനം പ്രഖ്യാപിച്ചു. രണ്ടു കേസുകളും ഒന്നാക്കി ലഖ്നൗ കോടതിയില്‍ വിചാരണ ചെയ്യണം. പ്രതികള്‍ക്കെതിരെ ഗൂഢാലോചന വകുപ്പ് ചുമത്തണം എന്നിവയായിരുന്നു ഉത്തരവ്.
12:18 AM, 30 Sep
കേസിലെ 32 പ്രതികളാണ് നിലവില്‍ ജീവിച്ചിരിക്കുന്നത്. രണ്ടുവര്‍ഷത്തിനകം വിചാരണ പൂര്‍ത്തിയാക്കാനും സുപ്രീംകോടതി നിര്‍ദേശിച്ചു. 2019 ഏപ്രിലില്‍ വിചാരണ പൂര്‍ത്തിയാകേണ്ടതായിരുന്നു. സാധിച്ചില്ല. തുടര്‍ന്ന് കഴിഞ്ഞ ഏപ്രില്‍ വരെയും പിന്നീട് ആഗസ്റ്റ് 31 വരെയും നീട്ടി. ഏറ്റവും ഒടുവില്‍ സെപ്തംബര്‍ 30ന് വിധി പ്രസ്താവിക്കാന്‍ സുപ്രീംകോടതി വിചാരണ കോടതിയോട് നിര്‍ദേശിക്കുകയായിരുന്നു.
12:18 AM, 30 Sep
അദ്വാനി ഉള്‍പ്പെടെയുള്ള പ്രതികള്‍ ഗൂഢാലോചന നടത്തി എന്ന് തെളിഞ്ഞാല്‍ ശിക്ഷിക്കപ്പെടും. രാജ്യം ഉറ്റുനോക്കുന്ന കേസിലെ വിധി ആയതിനാല്‍ കര്‍ശന സുരക്ഷ ഏര്‍പ്പെടുത്താന്‍ എല്ലാ സംസ്ഥാനങ്ങളോടും കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു. വിധിക്കെതിരെ പ്രതിഷേധം ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നും കര്‍ശന നടപടിയെടുക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു.
7:26 AM, 30 Sep
ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ സിബിഐ കോടതിയുടെ സുപ്രധാന വിധി ഇന്ന് പറയും.
7:26 AM, 30 Sep
വിധിയെ തുടര്‍ന്ന് അയോധ്യയിലും കോടതിയുടെ പരിസരത്തും സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. അയോധ്യയിലും രാമജന്മഭൂമി പരിസരത്തും കൂടുതല്‍ പൊലീസിനെയും അര്‍ദ്ധ സൈനിക വിഭാഗത്തെയും നിയോഗിച്ചിട്ടുണ്ട്.
7:27 AM, 30 Sep
വിധിയുടെ പശ്ചാത്തലത്തില്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും സുരക്ഷ ശക്തമാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിരുന്നു.
7:34 AM, 30 Sep
ഏതൊക്കെ ജില്ലകളിലാണോ സംഘര്‍ഷ സാധ്യത ഉണ്ടാകാന്‍ എന്ന് പരിശോധിച്ച് അവിടെ കൂടുതല്‍ പൊലീസുകാരെ നിയോഗിക്കണമെന്ന് നിര്‍ദ്ദേശമുണ്ട്. സോഷ്യല്‍ മീഡിയും കര്‍ശന നിരീക്ഷണത്തിന് വിധേയമാക്കണം.
ബാബറി മസ്ജിദ് ആക്രമണക്കേസില്‍ സിബിഐ കോടതി ബുധനാഴ്ച വിധി പറയാനിരിക്കെ ബിജെപി നേതാവ് ഉമാ ഭാരതിയുടെ പ്രതികരണം ചര്‍ച്ചയാകുന്നു. ജാമ്യത്തിന് ശ്രമിക്കുന്നതിനേക്കാള്‍ തൂക്കിലേറ്റപ്പെടുന്നതാണ് നല്ലത് എന്ന് ബിജെപി അധ്യക്ഷന്‍ ജെപി നദ്ദയ്ക്ക് എഴുതിയ കത്തില്‍ ഉമാ ഭാരതി പറയുന്നതായി ദ പ്രിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
9:42 AM, 30 Sep
ബാബറി മസ്ജിദ് വിധി: കോടതി നടപടികള്‍ 10 മണിക്ക് ആരംഭിക്കും
9:56 AM, 30 Sep
ബാബറി കേസ് വിധിക്ക് മുന്നോടിയായി യുപിയില്‍ കര്‍ശന സുരക്ഷ. അയോധ്യയില്‍ നിരോധനാഞ്ജ പ്രഖ്യാപിച്ചു
10:00 AM, 30 Sep
ബാബറി മസ്ജിദ് കേസില്‍ വിധി പറയുന്ന ജഡ്ജി എസ് കെ യാദവ് വിരമിക്കുന്നതും ഇന്നാണ്.
10:01 AM, 30 Sep
സിബിഐ കോടതിക്ക് മുന്നിൽ സുരക്ഷ ശക്തമാക്കി
Lucknow: Security tighetened around Special CBI court. The court will pronounce its verdict today, in Babri Masjid demolition case. pic.twitter.com/ArCv47NDsB
എൽകെ അദ്വാനി, ഉമാ ഭാരതി, കല്യാൺ സിംഗ്, മുരളി മനോഹർ ജോഷി എന്നിവർ കോടതിയിലെത്തില്ല
10:03 AM, 30 Sep
ബാബറി കേസിൽ വിധി പറയുന്നത് 28 വർഷത്തിന് ശേഷം
10:13 AM, 30 Sep
അയോധ്യയിലും ലഖ്നൗവിലും ദ്രുതകര്‍മ സേനയെ വിന്യസിച്ചു
10:13 AM, 30 Sep
ബാബറി കേസിൽ കോടതി നടപടികൾ അൽപസമയത്തിനകം
10:13 AM, 30 Sep
കോടതിയില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് പ്രവേശനമില്ല. പ്രതിഭാഗത്തിന്റെയും സിബിഐയുടെയും അഭിഭാഷകര്‍ക്ക് മാത്രം പ്രവേശനം
10:14 AM, 30 Sep
കോടതിയില്‍ നിന്ന് അനുകൂല വിധിയുണ്ടാകുമെന്ന് പ്രതിഭാഗം അഭിഭാഷകന് പ്രശാന്ത് സിങ് അതല്. സിബിഐ സര്‍ക്കാര്‍ സമ്മര്‍ദ്ദത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്നും അതല്
10:15 AM, 30 Sep
വിധി കത്യാർ, ധരംദാസ്, വേദന്തി, ലല്ലു സിംഗ്, ചമ്പത് റായ്, പവൻ പാണ്ഡെ എന്നിവർ വിധി പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി ലഖ്നൗവിലെത്തി
10:21 AM, 30 Sep
ജഡ്ജി സുരേന്ദ്ര കമാര് യാദവ് കോടതിയിലെത്തി
10:23 AM, 30 Sep
ബാബ്രി മസ്ജിദ് കേസിലെ പ്രതികളായ സാധ്വി റിതാംബ്ര, സാക്ഷി മഹാരാജ്, ചമ്പത് റായ് എന്നിവർ വിധിക്ക് മുന്നോടിയായി ലഖ്നൗവിലെ പ്രത്യേക സിബിഐ കോടതിയിൽ എത്തി
10:30 AM, 30 Sep
ബാബറി മസ്ജിദ് കേസിലെ വിധിക്കായി കാത്തിരിക്കുകയാണെന്ന് ശിവസേന നേതാവ് സഞ്ജയ് റൗട്ട്.
10:43 AM, 30 Sep
ബാബറി മസ്ജിദ് വിധി; കോടതിയില്‍ എത്തിയത് 18 പ്രതികള്‍
10:53 AM, 30 Sep
വിധി പ്രസ്താവം അല്പസമയത്തിനുള്ളില്
10:56 AM, 30 Sep
പ്രത്യേക സിബിഐ കോടതിക്ക് ചുറ്റും ബാരിക്കേഡുകള്‍ തീര്‍ത്ത് സുരക്ഷ ശക്തമാക്കി
Special CBI court in Lucknow to pronounce their verdict today, in Babri Masjid demolition case. The court has asked all 32 accused to be present in the court. Security tighetened at the court premises, ahead of the hearing. pic.twitter.com/mcvf7UKJIG