കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാബറി മസ്ജിദ് കേസ്; അദ്വാനി അടക്കം എല്ലാ പ്രതികളേയും വെറുതെ വിട്ട് കോടതി

Google Oneindia Malayalam News

ദില്ലി: ബാബരി മസ്ജിദ് കേസില്‍ സുപ്രീംകോടതി ഇന്ന് വിധിപറയും. മുതിര്‍ന്ന ബിജെപി നേതാവും മുന്‍ ഉപപ്രധാമന്ത്രിയുമായ എല്‍കെ അദ്വാനി, ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി കല്യാണ്‍ സിങ്, മറ്റ് പ്രമുഖ ബിജെപി നേതാക്കളായ മുരളി മനോഹര്‍ ജോഷി, ഉമാ ഭാരതി, സാക്ഷി മഹാരാജ് തുടങ്ങിയ പ്രമുഖര്‍ പ്രതികളായിട്ടുള്ള കേസില്‍ പ്രത്യേക സിബിഐ കോടതിയാണ് വിധി പറയുന്നത്. കേസിന്‍റെ വിചാരാണ നടപചികള്‍ നേരത്തെ പൂര്‍ത്തിയായിരുന്നു. എസ് കെ യാദവ് അധ്യക്ഷനായ ബെഞ്ചാണ് വിധി പറയുന്നത്.

live updates

kerla

Newest First Oldest First
2:04 PM, 30 Sep

അവിടെ പള്ളി ഇല്ലായിരുന്നു എന്ന് തെളിഞ്ഞുവെന്നും പുതിയ ഇന്ത്യയില്‍ ഇതാണ് നീതിയെന്നും പ്രശാന്ത് ഭൂഷണ്‍ ട്വിറ്ററില്‍ പങ്കുവച്ച രണ്ട് വരി കുറിപ്പില്‍ പറയുന്നു.
1:32 PM, 30 Sep

ബാബറി വിധി ന്യായം നിഷേധിക്കലെന്ന് മുസ്ലീം ലീഗ്
1:25 PM, 30 Sep

ബാബറി മസ്ജിദ് കേസില്‍ നീതി ലഭിച്ചുവെന്ന് മുന്‍ കേന്ദ്ര മന്ത്രിയും കേസില്‍ കുറ്റാരോപിതനുമായിരുന്ന മുരളി മനോഹര്‍ ജോഷി. പ്രത്യേക സിബിഐ കോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. കേസിലെ എല്ലാ തെളിവുകളും പരിശോധിച്ച് കോടതി ജഡ്ജി സത്യത്തെ പിന്തുണച്ചുവെന്നും ശരിയായ വിധി പ്രസ്താവിച്ചുവെന്നും എംഎം ജോഷി കൂട്ടി ചേര്‍ത്തു.
1:24 PM, 30 Sep

ബാബറി മസ്ജിദ് തകർത്ത കേസിൽ മൂന്ന് പതിറ്റാണ്ടുകാലത്തെ വേട്ടയാടൽ ലഖ്നൗ സിബിഐ കോടതി വിധിയോടെ അവസാനിച്ചെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കോൺഗ്രസും കപട മതേതര രാഷ്ട്രീയക്കാരും ബിജെപിക്കെതിരെ നടത്തിയ നുണപ്രചരണങ്ങളെല്ലാം പൊളിഞ്ഞെന്ന് അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
1:11 PM, 30 Sep

നിയമമന്ത്രി രവിശങ്കർ പ്രസാദ് അദ്വാനിയുടെ വീട്ടിലെത്തി
1:11 PM, 30 Sep

സത്യത്തിന്റെ വിജയമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്
1:11 PM, 30 Sep

വൈകിയാലും നീതി നടപ്പായെന്ന് രാജ്നാഥ് സിംഗ്
1:10 PM, 30 Sep

ബാബറി മസ്ജിദ് കേസില്‍ നീതി ലഭിച്ചെന്ന് മുന്‍ കേന്ദ്രമന്ത്രി മുരളി മനോഹര്‍ ജോഷി പറഞ്ഞു
12:52 PM, 30 Sep

വലിയ വിജയം എന്ന് ബിജെപി നേതാവ് രാം മാധവ്. വിധിയെ സ്വാഗതം ചെയ്യുന്നു
12:50 PM, 30 Sep

കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് ബിജെപി മുതിർന്ന നേതാവ് എൽ കെ അദ്വാനിയുടെ വീട്ടിലെത്തി
12:39 PM, 30 Sep

കേസിൽ നീണ്ട 27 വർഷത്തിന് ശേഷം ലക്‌നൗവിലെ പ്രത്യേക സിബിഐ കോടതിയാണ് വിധി പുറപ്പെടുവിച്ചത്
12:38 PM, 30 Sep

വിധിയുടെ പശ്ചാത്തലത്തിൽ ദില്ലിയിലും സുരക്ഷ ശക്തമാക്കി
12:37 PM, 30 Sep

പ്രോസിക്യൂഷനെ വിമർശിച്ച് കോടതി
12:36 PM, 30 Sep

അദ്വാനിയും ജോഷിയും ജനക്കൂട്ടത്തെ തടയാൻ ശ്രമിച്ചെന്ന് കോടതി
12:29 PM, 30 Sep

കേസിലെ 32 പ്രതികളേയും വെറുതെ വിട്ടു
12:29 PM, 30 Sep

പ്രതികൾക്കെതിരെ ശക്തമായ തെളിവില്ലെന്് കോടതി
12:28 PM, 30 Sep

ഗൂഡാലോചനയ്കക് തെളിവില്ല
12:28 PM, 30 Sep

ബാബറി മസ്ജിദ് പൊളിച്ചത് ആസൂത്രിതമായല്ലെന്ന് കോടതി
12:14 PM, 30 Sep

എൽകെ അദ്വാനി, മുരളി മനോഹർ ജോഷി, കല്യാൺ സിംഗ്, ഉമാ ഭാരതി, സതീഷ് പ്രധാൻ, മഹാന്ത് നൃത്ത്യ ഗോപാൽ ദാസ് എന്നിവർ വീഡിയോ കോൺഫറൻസിംഗിലൂടെയാ നടപടികളിൽ ചേരുന്നത്
12:09 PM, 30 Sep

ലളിത് സിംഗാണ് സിബിഐയുടെ അഭിഭാഷകൻ. 351 സാക്ഷികളെയാണ് ഇതുവരെ വിസ്തരിച്ചത്.600 രേഖകൾ കോടതിയ പരിശോധിച്ചിട്ടുണ്ട്
12:08 PM, 30 Sep

ശിക്ഷ വിധിക്കുകയാണെങ്കിൽ സന്തോഷത്തോടെ സ്വീകരിക്കുമെന്ന് പ്രതികളിൽ ഒരാളായ റാംജി ഗുപ്ത
12:07 PM, 30 Sep

കോടതിയിൽ എത്താത്ത പ്രതികൾ വീഡിയോ കോൺഫറൻസ് വഴിയാണ് ഹാജരായിക്കുന്നത്
11:58 AM, 30 Sep

18ാം നമ്പർ കോടതി മുറിയിലാണ് വിധി പ്രസ്താവിക്കുന്നത്. പ്രതികളെയും അവരുടെ അഭിഭാഷകരെയും മാത്രമേ കോടതി ഹാളിനുള്ളിൽ അനുവദിച്ചിട്ടുള്ളൂ
11:45 AM, 30 Sep

ജഡ്ജിക്ക് സുരക്ഷ ഒരുക്കാൻ അർധ സൈനിക വിഭാഗത്തെ വിന്യസിച്ചിട്ടുണ്ട്
11:45 AM, 30 Sep

2000 പേജുള്ള വിധി ന്യായമാണ് പ്രസ്താവിക്കുന്നത്
11:42 AM, 30 Sep

എല്‍കെ അദ്വാനി, മുരളി മനോഹര്‍ ജോഷി, ഉമാ ഭാരതി, കല്യാണ്‍ സിംഗ്,കല്യാണ്‍ സിംഗ്, രാമജന്മഭൂമി ന്യാസ് തലവന്‍ നൃത്യ ഗോപാല്‍ ദാസ്, സതീഷ് പ്രധാൻ എന്നിവർ കോടതിയിൽ എത്തിയില്ല
11:40 AM, 30 Sep

ബാബറി കേസിൽ വിധി പ്രസ്താവം തുടങ്ങി, ജഡ്ജി വിധി വായിച്ച് തുടങ്ങുന്നു
11:38 AM, 30 Sep

പ്രത്യേക സിബിഐ കോടതി ജഡ്ജി എസ്കെ യാദവ് ആണ് കേസിൽ വിധി പറയുന്നത്
11:38 AM, 30 Sep

വിധി കേള്‍ക്കാന്‍ കോടതിയില്‍ എത്തിയത് 26 പ്രതികള്‍. കേസില്‍ ആകെ 32 പ്രതികളാണ് ഉളളത്. 6 പേർ ആണ് കോടതിയിൽ നേരിട്ട് എത്താത്തത്.
11:37 AM, 30 Sep

ബാബറി മസ്ജിദ് തകര്‍ത്ത കേസിലും ഗൂഢാലോചന കേസിലും ഒരുമിച്ചാണ് കോടതി വിധി പറയുക
READ MORE

English summary
Babri Masjid Demolition Case Verdict-live updates
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X