Get Updates
Get notified of breaking news, exclusive insights, and must-see stories!

ബാബു ആന്റണിയുടെ വീട്ടിൽ ചീങ്കണ്ണിയും പാമ്പും ഒഴുകിയെത്തിയോ? അതെല്ലാം തെറ്റ്, നടൻ തന്നെ സത്യം പറഞ്ഞു

അമേരിക്കയിൽ ആഞ്ഞുവീശിയ ഹാർവി ചുഴലിക്കാറ്റിനെ തുടർന്ന് ഹൂസ്റ്റണിൽ കനത്ത മഴയും വെള്ളപ്പൊക്കവുമുണ്ടായിരുന്നു. ഹൂസ്റ്റണിൽ താമസിക്കുന്ന പലരും വീടൊഴിഞ്ഞ് പോകേണ്ട സ്ഥിതിയുമുണ്ടായി.

Recommended Video

cmsvideo
    ബാബു ആന്റണിയുടെ വീട്ടില്‍ ചീങ്കണ്ണിയും പാമ്പും? | Oneindia Malayalam

    ന്യൂയോർക്ക്: ഹൂസ്റ്റണിലെ തന്റെ വീട്ടിൽ ചീങ്കണ്ണിയും പാമ്പുമൊക്കെ എത്തിയെന്ന വാർത്ത ശരിയല്ലെന്ന് നടൻ ബാബു ആന്റണി. താൻ താമസിക്കുന്ന വീട്ടിൽ ചീങ്കണ്ണിയും പാമ്പുമെല്ലാം എത്തിയെന്ന വാർത്ത കേട്ട് നാട്ടിൽ നിന്ന് നിരവധി ഫോൺ കോളുകൾ വന്നതിന്റെ പശ്ചാത്തലത്തിലാണ് ബാബു ആന്റണി വിശദീകരണവുമായി രംഗത്തെത്തിയത്.

    അമേരിക്കയിൽ ആഞ്ഞുവീശിയ ഹാർവി ചുഴലിക്കാറ്റിനെ തുടർന്ന് ഹൂസ്റ്റണിൽ കനത്ത മഴയും വെള്ളപ്പൊക്കവുമുണ്ടായിരുന്നു. ഹൂസ്റ്റണിൽ താമസിക്കുന്ന പലരും വീടൊഴിഞ്ഞ് പോകേണ്ട സ്ഥിതിയുമുണ്ടായി. ഇതിനു പിന്നാലെയാണ് ബാബു ആന്റണിയുടെ ഹൂസ്റ്റണിലെ വീട്ടിൽ ചീങ്കണ്ണിയും പാമ്പുമെല്ലാം എത്തിയെന്ന വാർത്തകളും പുറത്തുവന്നത്. ബാബു ആന്റണിയുടെ സഹോദരനും നടനുമായ തമ്പി ആന്റണിയുടെ ഫേസ്ബുക്ക് പോസ്റ്റാണ് ഇത്തരത്തിലുള്ള വാർത്ത പ്രചരിക്കാൻ കാരണമായത്.

    തന്റെ വീട്ടിലല്ല...

    തന്റെ വീട്ടിലല്ല...

    ഹൂസ്റ്റണിലെ തന്റെ വീട്ടിൽ ചീങ്കണ്ണിയും പാമ്പുമെല്ലാം എത്തിയെന്ന വാർത്ത ശരിയല്ലെന്നാണ് ബാബു ആന്റണി ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്.

    വിശദീകരണം...

    വിശദീകരണം...

    താൻ താമസിക്കുന്ന വീട്ടിലല്ല ചീങ്കണ്ണിയും പാമ്പുമെല്ലാം എത്തിയതെന്നും, തന്റെ വീട്ടിൽ അങ്ങനെയൊരു സംഭവമുണ്ടായിട്ടില്ലെന്നും ബാബു ആന്റണി വ്യക്തമാക്കി. എന്നാൽ ഒന്നര മൈൽ മാറിയുള്ള ഒരു വീട്ടിൽ മഴയെ തുടർന്ന് പാമ്പും ചീങ്കണ്ണിയുമെത്തിയ സംഭവമുണ്ടായിട്ടുണ്ട്.

    സുരക്ഷിതരാണ്...

    സുരക്ഷിതരാണ്...

    എന്നാൽ അതൊന്നുമല്ല ഇപ്പോൾ ചർച്ച ചെയ്യേണ്ടതെന്നും, താനും കുടുംബവും സുഹൃത്തുക്കളും ഇവിടെ സുരക്ഷിതാരണെന്നും ബാബു ആന്റണി ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

    ബാബു ആന്റണിയുടെ വീട്ടിൽ...

    ബാബു ആന്റണിയുടെ വീട്ടിൽ...

    ഹൂസ്റ്റണിലെ വെള്ളപ്പൊക്കത്തിൽ ബാബു ആന്റണിയുടെ വീട്ടിൽ ചീങ്കണ്ണിയും പാമ്പുമെല്ലാം എത്തിയെന്നായിരുന്നു വാർത്തകൾ പ്രചരിച്ചത്.

    സഹോദരന്റെ പോസ്റ്റ്...

    സഹോദരന്റെ പോസ്റ്റ്...

    ബാബു ആന്റണിയുടെ സഹോദരനും നടനുമായ തമ്പി ആന്റണിയുടെ ഫേസ്ബുക്ക് പോസ്റ്റിലുണ്ടായ വ്യക്തതക്കുറവാണ് ഇത്തരത്തിലൊരു വാർത്ത പ്രചരിക്കാൻ കാരണമായത്.

    ചീങ്കണ്ണിയും പാമ്പും...

    ചീങ്കണ്ണിയും പാമ്പും...

    ഹൂസ്റ്റണിലെ വെള്ളപ്പൊക്കത്തെ തുടർന്ന് ബാബു ആന്റണിയും കുടുംബവും സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറിയെന്നും, ഒരു മൈൽ ചുറ്റളവിലുള്ള വീടുകളിൽ ചീങ്കണ്ണിയും പാമ്പുമെല്ലാം ഒഴുകിയെത്തിയതായി അറിഞ്ഞുവെന്നുമായിരുന്നു തമ്പി ആന്റണിയുടെ പോസ്റ്റ്.

    ഹാർവി ചുഴലിക്കാറ്റ്...

    ഹാർവി ചുഴലിക്കാറ്റ്...

    ഹാർവി ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ കനത്തമഴയിലും വെള്ളപ്പൊക്കത്തിലും ഹൂസ്റ്റൺ ദുരിതക്കയത്തിലാണ്. നിരവധി മലയാളി കുടുംബങ്ങൾ താമസിക്കുന്ന പ്രദേശമാണ് ഹൂസ്റ്റൺ.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+