സൗദി വിമാനത്തില്‍ ജനിച്ച പെണ്‍കുഞ്ഞിന് ഞെട്ടിയ്ക്കുന്ന ഓഫറുകള്‍ നല്‍കി കന്പനി
റിയാദ്: വിമാനത്തില്‍ വച്ച് പിറന്ന് പെണ്‍കുഞ്ഞിന് സൗദി എയര്‍ ലൈന്‍സിന്റെ പുരസ്‌ക്കാരം. സൗദിയില്‍ നിന്നും ലണ്ടനിലേയ്ക്ക് പുറപ്പെട്ട സൗദി എയര്‍ലൈന്‍സിന്റെ യാത്രാ വിമാനത്തിലാണ് സംഭവം നടന്നത്. പൂര്‍ണ ഗര്‍ഭിണിയായ യുവതി യാത്രാ മധ്യേ പ്രസവിയ്ക്കുകയായിരുന്നു.
വിമാന ജീവനക്കാരാണ് യുവതിയുടെ പ്രസവമെടുത്തത്. വിമാനത്തില്‍ വച്ച് ജനിച്ച കുഞ്ഞിന് കമ്പനി ഗോള്‍ഡന്‍ നൈറ്റ്‌സ് അവാര്‍ഡ് നല്‍കുകയും ചെയ്തു. കുഞ്ഞുമായി നില്‍ക്കുന്ന എയര്‍ഹോസ്റ്റസുമാരുടേയും മറ്റ് ക്യാബിന്‍ ക്രൂ അംഗങ്ങളുടേയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിയ്ക്കുകയാണ്.

വിമാനത്തില്‍ വച്ച് ജനിച്ചതിനാല്‍ തന്നെ ഈ കുഞ്ഞിന് സൗദി എയര്‍ലൈന്‍സിന്റെ വിമാനങ്ങളില്‍ സൗജന്യ യാത്ര നടത്താം. ഫ്രീ ടിക്കറ്റ്, സമ്മാനങ്ങള്‍, വിമാനയാത്രയ്ക്കിടെ സൗജന്യ ചികിത്സ തുടങ്ങിയ ഒട്ടേറെ ഓഫറുകള്‍ ലഭിച്ചിട്ടുണ്ട്.കുഞ്ഞിനേയും അമ്മയേയും മികച്ച രീതിയില്‍ പരിപാലിച്ചതിന് വിമാന ജീവനക്കാര്‍ക്കും സമ്മാനങ്ങള്‍ നല്‍കുമെന്ന് കന്പനി അറിയിച്ചിട്ടുണ്ട്.












Click it and Unblock the Notifications