കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇരട്ടകുട്ടികളുടെ അമ്മയായി നവജാത ശിശു പിറന്നു!

  • By Meera Balan
Google Oneindia Malayalam News

ഹോങ്കോങ്: ഇരട്ടകുട്ടികളുടെ അമ്മയായി ഹോങ്കോങ്ങില്‍ നവജാത ശിശു പിറന്നു. ഹോങ്കോങ് മോഡിക്കല്‍ ജേര്‍ണല്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ചൈനയിലെ അത്ഭുത ശിശുവിനെപ്പറ്റി പരാമര്‍ശിയ്ക്കുന്നത് . എട്ട് മുതല്‍ പത്ത് ആഴ്ച വരെ പ്രായമുള്ള രണ്ട് ഭ്രൂണങ്ങളെ വയറില്‍ ചുമന്നാണ് പെണ്‍കുഞ്ഞ് പിറന്നത് .

വയറില്‍ മുഴയായിരിയ്ക്കുമെന്നാണ് ഡോക്ടര്‍മാര്‍ കരുതിയത് . എന്നാല്‍ പിന്നീട് നടത്തിയ പരിശോധനയിലാണ് കുട്ടിയുടെ വയറില്‍ ഇരട്ട ഭ്രൂണങ്ങള്‍ ഉണ്ടെന്ന് കണ്ടെത്തിയത് . വളരെ അപൂര്‍വ്വമായിട്ടാണ് ഭ്രൂണങ്ങള്‍ പേറി കുട്ടികള്‍ ജനിയ്ക്കുന്നത് . ലോകത്ത് ഇതുവരെ 200 കേസുകള്‍ മാത്രമാണ് ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത് .

Mom Baby

ജനിച്ചിട്ടില്ലാത്ത ഭ്രൂണം മറ്റൊരു ഭ്രൂണത്തില്‍ വളരുന്ന അവസ്ഥയാണിത് . ജനിതക തകരാറ് കൊണ്ടാണ് ഇങ്ങനെ സംഭവിയ്ക്കുന്നത്. ഗര്‍ഭകാലത്ത് തന്നെ ശിശുക്കള്‍ ഇത്തരം ഭ്രൂണം വഹിയ്ക്കുന്നത് തിരിച്ചറിയാന്‍ കഴിയാറില്ല . കുട്ടിയില്‍ കണ്ടെത്തിയ ഭ്രൂണത്തില്‍ കാലുകളും ആന്തരികാവയവങ്ങളും വളരാന്‍ തുടങ്ങിയിരുന്നു . 500,000 പ്രസവങ്ങളില്‍ വെറും ഒരു പ്രസവത്തില്‍ മാത്രമാണ് ഇത്തരം അപൂര്‍വ്വത കാണുന്നത് .

English summary
A baby girl who was born with two tumors in her abdomen was actually bearing twin fetuses, the Hong Kong Medical Journal reported this week.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X