വിരലുകള്‍ 31; ഹോങ്ങ്ഹോങ്ങിന് വേണം ഒരു കൈത്താങ്ങ്
ബെയ്ജിംഗ്:ചൈനയിലെ ഹ്യുനാന്‍ പ്രവിശ്യയിലാണ് 31 വിരലുകളുമായി കുഞ്ഞ് ജനിച്ചത്. നാല് മാസം മാത്രം പ്രായമുള്ള ഹോങ് ഹോങ്ങിന്റെ കാലിലും കയ്യിലുമായാണ് 31 വിരലുകളുള്ളത്. കുട്ടിക്ക് രണ്ട് കൈപ്പത്തികളുണ്ടെങ്കിലും തള്ളവിരുകളില്ല.
പോളിഡാക്ടിലിസം എന്ന രോഗമാണ് കുഞ്ഞിനെ ബാധിച്ചിട്ടുള്ളതെന്ന് ഡോക്ടര്‍മാര്‍ തിരിച്ചറിഞ്ഞു. മനുഷ്യര്‍, പട്ടികള്‍, പൂച്ചകള്‍, എന്നിവരില്‍ കാണപ്പെടുന്ന വിരലുകള്‍ അധികമായി കാണപ്പെടുന്ന ജനിതക രോഗമാണിത്. അധികമുള്ള വിരലുകള്‍ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യുകയാണ് കുഞ്ഞിന് സ്വാഭാവിക ജീവിതത്തിലേക്ക് കൊണ്ടുവരാന്‍ അവലംബിക്കാവുന്ന മാര്‍ഗ്ഗം. ഇതിനായി പണം കണ്ടെത്താനുള്ള ശ്രമത്തിലാണ് ഹോങ് ഹോങ്ങിന്റെ കുടുംബം. പാരമ്പര്യമായി ഹോങ് ഹോങ്ങിന്റെ കുടുംബാംഗങ്ങള്‍ക്കിടയില്‍ കൈമാറിവന്ന അസുഖം കൂടിയാണിത്. പോളിഡാക്ടിലിസം ബാധിച്ച ഹോങ്ഹോങ്ങിന്റെ അമ്മയുടെ ഇരു കയ്യിലും ആറ് വിരലുകള്‍ വീതമുണ്ട്. ഇവര്‍ ഗര്‍ഭിണിയായിരിക്കുമ്പോള്‍ത്തന്നെ ജനിക്കാരിനിരിക്കുന്ന കുഞ്ഞിന്റെ വിരലുകളെക്കുറിച്ച് കുടുംബത്തിന് ആശങ്കയുണ്ടായിരുന്നു.

ഹോങ്ങ്ഹോങ്ങിന് വിദഗ്ദ ചികിത്സ ലഭ്യമാക്കുന്നതിനായി വൈദ്യോപദേശം തേടുകയാണ് രക്ഷിതാക്കള്‍. പല ഡോക്ടര്‍മാരും വ്യത്യസ്ത നിര്‍ദ്ദേശങ്ങള്‍ നല്‍കുന്ന് ഇവരെയും ആശയക്കുഴപ്പത്തിലാക്കിയിരിക്കുകയാണ്. അധികമുള്ള വിരലുകള്‍ മുറിച്ചുനീക്കുന്നതിന് പുറമേ തള്ളവിരലുകള്‍ തുന്നിച്ചേര്‍ക്കു എന്ന കടമ്പകൂടി ഹോങ്ങ്ഹോങ്ങിന് താണ്ടേണ്ടതുണ്ട്. ഏകദേശം 30,000 അമേരിക്കന്‍ ഡോളറാണ് ശസ്ത്രക്രിയക്ക് വരുന്ന ചെലവ്. ഇതോടെ ഇന്റര്‍നെറ്റിന്റെ സഹായത്തോടെ ശസ്ത്രക്രിയക്കാവശ്യമായ പണം കണ്ടെത്താനാണ് ഹോങ്ങിന്റെ രക്ഷിതാക്കളുടെ ശ്രമം.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications