കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിരലുകള്‍ 31; ഹോങ്ങ്‌ഹോങ്ങിന് വേണം ഒരു കൈത്താങ്ങ്

  • By Jisha
Google Oneindia Malayalam News

ബെയ്ജിംഗ്:ചൈനയിലെ ഹ്യുനാന്‍ പ്രവിശ്യയിലാണ് 31 വിരലുകളുമായി കുഞ്ഞ് ജനിച്ചത്. നാല് മാസം മാത്രം പ്രായമുള്ള ഹോങ് ഹോങ്ങിന്റെ കാലിലും കയ്യിലുമായാണ് 31 വിരലുകളുള്ളത്. കുട്ടിക്ക് രണ്ട് കൈപ്പത്തികളുണ്ടെങ്കിലും തള്ളവിരുകളില്ല.

പോളിഡാക്ടിലിസം എന്ന രോഗമാണ് കുഞ്ഞിനെ ബാധിച്ചിട്ടുള്ളതെന്ന് ഡോക്ടര്‍മാര്‍ തിരിച്ചറിഞ്ഞു. മനുഷ്യര്‍, പട്ടികള്‍, പൂച്ചകള്‍, എന്നിവരില്‍ കാണപ്പെടുന്ന വിരലുകള്‍ അധികമായി കാണപ്പെടുന്ന ജനിതക രോഗമാണിത്. അധികമുള്ള വിരലുകള്‍ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യുകയാണ് കുഞ്ഞിന് സ്വാഭാവിക ജീവിതത്തിലേക്ക് കൊണ്ടുവരാന്‍ അവലംബിക്കാവുന്ന മാര്‍ഗ്ഗം. ഇതിനായി പണം കണ്ടെത്താനുള്ള ശ്രമത്തിലാണ് ഹോങ് ഹോങ്ങിന്റെ കുടുംബം. പാരമ്പര്യമായി ഹോങ് ഹോങ്ങിന്റെ കുടുംബാംഗങ്ങള്‍ക്കിടയില്‍ കൈമാറിവന്ന അസുഖം കൂടിയാണിത്. പോളിഡാക്ടിലിസം ബാധിച്ച ഹോങ്‌ഹോങ്ങിന്റെ അമ്മയുടെ ഇരു കയ്യിലും ആറ് വിരലുകള്‍ വീതമുണ്ട്. ഇവര്‍ ഗര്‍ഭിണിയായിരിക്കുമ്പോള്‍ത്തന്നെ ജനിക്കാരിനിരിക്കുന്ന കുഞ്ഞിന്റെ വിരലുകളെക്കുറിച്ച് കുടുംബത്തിന് ആശങ്കയുണ്ടായിരുന്നു.

baby

ഹോങ്ങ്‌ഹോങ്ങിന് വിദഗ്ദ ചികിത്സ ലഭ്യമാക്കുന്നതിനായി വൈദ്യോപദേശം തേടുകയാണ് രക്ഷിതാക്കള്‍. പല ഡോക്ടര്‍മാരും വ്യത്യസ്ത നിര്‍ദ്ദേശങ്ങള്‍ നല്‍കുന്ന് ഇവരെയും ആശയക്കുഴപ്പത്തിലാക്കിയിരിക്കുകയാണ്. അധികമുള്ള വിരലുകള്‍ മുറിച്ചുനീക്കുന്നതിന് പുറമേ തള്ളവിരലുകള്‍ തുന്നിച്ചേര്‍ക്കു എന്ന കടമ്പകൂടി ഹോങ്ങ്‌ഹോങ്ങിന് താണ്ടേണ്ടതുണ്ട്. ഏകദേശം 30,000 അമേരിക്കന്‍ ഡോളറാണ് ശസ്ത്രക്രിയക്ക് വരുന്ന ചെലവ്. ഇതോടെ ഇന്റര്‍നെറ്റിന്റെ സഹായത്തോടെ ശസ്ത്രക്രിയക്കാവശ്യമായ പണം കണ്ടെത്താനാണ് ഹോങ്ങിന്റെ രക്ഷിതാക്കളുടെ ശ്രമം.

English summary
Baby Born With 31 Fingers And Toes In China seeks help.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X