പിൻഭാഗത്തും ലൈംഗികാവയവം! ഇരട്ട ജനനേന്ദ്രിയവുമായി ആൺകുഞ്ഞ് പിറന്നു! നടുക്കം മാറാതെ ലോകം...

  • Posted By: Desk
Subscribe to Oneindia Malayalam

ബാക്കു: ഇരട്ട ലൈംഗികാവയവവുമായി കുഞ്ഞു പിറന്നു. അസർബൈജാനിലെ ബാക്കുവിലാണ് വൈദ്യശാസ്ത്രത്തെയും ലോകത്തെയും ഞെട്ടിച്ച അത്ഭുത ശിശുവിന്റെ ജനനം. പ്രമുഖ അന്താരാഷ്ട്ര മാധ്യമങ്ങളാണ് ഇരട്ട ലൈംഗികാവയവവുമായി കുഞ്ഞ് ജനിച്ചെന്ന വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

പാർവതിക്കൊപ്പം നിന്നു, മതവികാരം വ്രണപ്പെടുത്തി! ഐസിയുവിന് പണികിട്ടി... പൂട്ട് വീണു...

ഉമ്മൻചാണ്ടിക്ക് ആശ്വാസം! സരിതയുടെ കത്തും അതിലെ ഉള്ളടക്കവും ചർച്ച ചെയ്യാൻ പാടില്ല! രണ്ട് മാസം വിലക്ക്

അസർബൈജാനിൽ ജനിച്ച ആൺ കുഞ്ഞിന്റെ പിൻഭാഗത്താണ് രണ്ടാമത്തെ ലൈംഗികാവയവമുള്ളത്. കുഞ്ഞിനെ പുറത്തെടുത്ത ഡോക്ടർമാർ ആദ്യമൊന്നു പകച്ചെങ്കിലും പിന്നീട് നടത്തിയ ശസ്ത്രക്രിയയിലൂടെ രണ്ടാമത്തെ ലൈംഗികാവയവം നീക്കം ചെയ്തു.

ഇരട്ടയുടെ...

ഇരട്ടയുടെ...

ഗർഭാവസ്ഥയിൽ തന്നെ വളർച്ച നിലച്ചുപോയ ഇരട്ടക്കുഞ്ഞിന്റെ ലൈംഗികാവയവമാകാം കുഞ്ഞിന്റെ പിൻഭാഗത്തുണ്ടായിരുന്നതെന്നാണ് ഡോക്ടർമാർ പറയുന്നത്. ഇരട്ടയുടെ വളർച്ച നിലച്ചുപോയതും, കുഞ്ഞിന്റെ പിൻഭാഗത്ത് ലൈംഗികാവയവമുള്ളതും ഇതിനു മുൻപൊന്നും ഡോക്ടർമാരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നില്ല.

ഞെട്ടിത്തരിച്ചു...

ഞെട്ടിത്തരിച്ചു...

ഇരട്ട ജനനേന്ദ്രിയവവുമായി ആൺകുഞ്ഞ് പിറന്നത് കണ്ട ഡോക്ടർമാരും കുഞ്ഞിന്റെ മാതാപിതാക്കളും ഞെട്ടിത്തരിച്ചുവെന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്. കുഞ്ഞിനെ പുറത്തെടുത്ത് മണിക്കൂറുകൾക്കകം തന്നെ രണ്ടാമത്തെ ജനനേന്ദ്രിയം നീക്കം ചെയ്യാൻ ഡോക്ടർമാർ തീരുമാനിച്ചു. തുടർന്ന് മണിക്കൂറുകൾ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് രണ്ടാമത്തെ ജനനേന്ദ്രിയം നീക്കം ചെയ്തത്.

ശസ്ത്രക്രിയ...

ശസ്ത്രക്രിയ...

അസർബെജാനിലെ സയന്റിഫിക് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പീഡിയാട്രിക്സിലാണ് കുഞ്ഞിന്റെ ശസ്ത്രക്രിയ നടന്നത്. ആശുപത്രിയിലെ ശിശുരോഗ വിഭാഗം തലവൻ ഡോക്ടർ ഗുണ്ടുസ് അഗയേവിന്റെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ.

ആശങ്കപ്പെടാനില്ല...

ആശങ്കപ്പെടാനില്ല...

കുഞ്ഞിന്റെ പിൻഭാഗത്തുണ്ടായിരുന്ന ജനനേന്ദ്രിയം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തെന്നും, കുഞ്ഞിന്റെ ആരോഗ്യത്തിൽ ആശങ്ക വേണ്ടെന്നും ഡോക്ടർ ഗുണ്ടുസ് അറിയിച്ചു. കുഞ്ഞിന്റെ യഥാർഥ ജനനേന്ദ്രിയത്തിന് പ്രശ്നങ്ങളൊന്നുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ആരുടെ കുഞ്ഞ്...

ആരുടെ കുഞ്ഞ്...

ഇരട്ട ജനനേന്ദ്രിയുവമായി കുഞ്ഞ് ജനിച്ചെന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെ നിരവധിപേരാണ് ബാക്കുവിലെ ആശുപത്രിയിലേക്ക് വിവരം തിരക്കി വിളിച്ചത്. എന്നാൽ കുഞ്ഞിന്റെയും അവരുടെ മാതാപിതാക്കളുടെയും സ്വകാര്യത മാനിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിടാനാകില്ലെന്നായിരുന്നു ഡോക്ടർമാരുടെ പ്രതികരണം.

ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

English summary
baby boy born with extra genital organ.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്