കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദി: നവജാതശിശുവിനെ തിളച്ച വെള്ളത്തില്‍ കുളിപ്പിച്ച് കൊന്നു

Google Oneindia Malayalam News

റിയാദ്: നവജാത ശിശുവിനെ കുളിപ്പിച്ച് കൊന്നു. സൗദി അറേബ്യയിലാണ് സംഭവം. കുഞ്ഞിന്റെ ബന്ധുവാണ് കൊലപാതകം നടത്തിയത്. മുന്‍കൂട്ടി ആസൂത്രണം ചെയ്ത കൊലപാതകമാണെന്നാണ് പൊലീസ് ഭാഷ്യം. ആചാരത്തിന്റെ ഭാഗമായി കുഞ്ഞുങ്ങളെ ചൂടുവെള്ളത്തില്‍ കുളിപ്പിയ്ക്കുമെന്നാണ് സ്ത്രീ പറയുന്നത്.

ജനിച്ച് ദിവസങ്ങള്‍ പോലും പിന്നിടും മുന്‍പാണ് പെണ്‍കുഞ്ഞ് ക്രൂരമായി കൊല ചെയ്യപ്പെടുന്നത്. ഒരു സ്വകാര്യ ആശുപത്രയിലാണ് പൊള്ളലേറ്റ നിലയില്‍ കുഞ്ഞിനെ എത്തിച്ചത്. ആശുപത്രി അധികൃതര്‍ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. കുട്ടിയുടെ മാതാപിതാക്കളേയും പൊലീസ് ചോദ്യം ചെയ്തു.

Crime

കുഞ്ഞിന്റെ അമ്മയുടെ സഹോദരിയാണ് കൊലപാതകിയായ സ്ത്രീ. കുഞ്ഞിനെ ഇവര്‍ ഉപദ്രവിച്ചുവെന്നും തിളച്ച വെള്ളത്തില്‍ കുളിപ്പിച്ച് കൊന്നുവെന്നും അമ്മ പൊലീസിന് മൊഴി നല്‍കി. അതേ സമയം ബോധപൂര്‍വ്വം കുഞ്ഞിനെ താന്‍ കൊന്നതല്ലെന്നും ചൂടുവെള്ളത്തില്‍ കുളിപ്പിയ്ക്കുന്നത് തങ്ങളുടെ ആചാരമാണെന്നും സ്ത്രീ പറയുന്നു. അഞ്ച് വര്‍ഷത്തിലേറെ സ്ത്രീയ്ക്ക് തടവ് ലഭിയ്ക്കാന്‍ സാധ്യതയുണ്ട്.

English summary
Baby dies after aunt's boiling water bath. Aunt faces premeditated murder charge.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X