മയക്കുമരുന്ന് ലഹരിയില്‍ എത്തിയ അമ്മ ഏഴ് മാസം പ്രായമായ കുഞ്ഞിന്റെ ദേഹത്ത് വീണുരുണ്ടാല്‍,,,?
ഫിലാഡല്‍ഫിയ: മയക്കുമരുന്ന് ലഹരിയില്‍ എത്തിയ യുവതി ഏഴ് മാസം പ്രായമായ കുഞ്ഞിന്റെ ദേഹത്ത് വീണ് ഉരുണ്ടു, ബാക്കി കഥ പറയാനുണ്ടോ...
ലിസ സ്‌കാലിയ എന്ന 31 കാരിയാണ് മയക്കുമരുന്ന് ലഹരിയില്‍ എത്തി സ്വന്തം കുഞ്ഞിന്റെ ദേഹത്ത് വീണത്. തല്‍ക്ഷണം തന്നെ കുട്ടി അബോധാവസ്ഥയിലായി.

ജനുവരി 5 നായിരുന്നു സംഭവം. ഫിലാഡല്‍ഫിയയിലെ കുട്ടികളുടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് കുട്ടിക്ക് വിദഗ്ദ ചികിത്സ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
കുട്ടിയുടെ പിതാവിന്റെ പരാതിയിലാണ് യുവതിക്കെതിരെ കേസെടുത്തത്. $100,000 തുക യുവതി ജാമ്യത്തിനായി കെട്ടിവെച്ചിരുന്നത്. എന്നാല്‍ കുഞ്ഞിന്റെ മരണത്തോടെ ശിക്ഷ വര്‍ധിപ്പിക്കുമെന്നാണ് അധികൃതര്‍ പറയുന്നത്.
യുവതിയുടെ കയ്യില്‍ നിന്നും 34 ബാഗ് ഹെറോയിനാണ് പോലീസ് പിടിച്ചെടുത്തത്. കൊലപാതക കുറ്റത്തിന് പുറമെ മയക്കുമരുന്ന് കൈവശം വെച്ചതിനും പോലീസ് കേസെടുത്തിട്ടുണ്ട്.












Click it and Unblock the Notifications