കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സബാത്ത് പിടിവിട്ടിരുന്നെങ്കില്‍... രണ്ടുവയസുകാരിയുടെ തല ചിതറുമായിരുന്നു!! വൈറല്‍ വീഡിയോ

Google Oneindia Malayalam News

ഇസ്താബൂള്‍: കെട്ടിടത്തിന്റെ മുകളിലെ നിലയില്‍ നിന്ന് വീണ രണ്ടു വയസുകാരിയെ സബാത്ത് കൈപ്പിടിയില്‍ ഒതുക്കുന്ന ദൃശ്യം കാണുമ്പോള്‍ ആരുടെയും നെഞ്ച് പിടക്കും. തുര്‍ക്കിയിലെ ഇസ്താബൂളിലുള്ള ഫാത്തിഹ് ജില്ലയിലാണ് സംഭവം. ദോഹ മുഹമ്മദ് എന്ന പെണ്‍കുട്ടി വീഴുന്നതും 17കാരന്‍ ഫിയൂസി സബാത്ത് പിടിക്കുന്നതുമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായ വീഡിയോ.

Turkish

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. എബിസി ന്യൂസ് ആണ് വാര്‍ത്ത ആദ്യം പുറത്തുവിട്ടത്. കെട്ടിടത്തിന്റെ രണ്ടാംനിലയിലായിരുന്നു രണ്ടു വയസുകാരി ദോഹ മുഹമ്മദ്. മാതാവ് അടുക്കളയില്‍ പാചക ജോലിയിലായിരുന്നു. ജനലിലൂടെ പുറത്തേക്ക് നോക്കി നിന്നിരുന്ന കുട്ടി അബദ്ധത്തില്‍ കാല്‍ തെന്നി വീഴുകയായിരുന്നു. താഴെ റോഡും അതിനോട് ചേര്‍ന്ന് നടപ്പാതയുമാണ്. അവിടെ നില്‍ക്കുകയായിരുന്നു സബാത്ത്.

പെട്ടെന്നാണ് കുട്ടി വീഴുന്നത് കണ്ടത്. മറ്റൊന്നും ആലോചിക്കാതെ സബാത്ത് കുട്ടിയെ പിടിച്ചു. മുടിയിലാണ് പിടുത്തംകിട്ടിയത്. ദോഹയ്ക്ക് യാതൊരു പരിക്കുമേറ്റില്ല. കുട്ടി ഒന്ന് പേടിച്ചുവെന്ന് മാത്രം. അപ്പോഴേക്കും ആളുകള്‍ ഓടിക്കൂടി. തുര്‍ക്കിയിലെ സോഷ്യല്‍ മീഡിയയില്‍ താരമാണിപ്പോള്‍ സബാത്ത്.

ആന്ധ്രയില്‍ ജഗന്റെ വന്‍ പ്രഖ്യാപനം; കര്‍ഷകര്‍ക്ക് ഭൂമി തിരിച്ചുനല്‍കും, നായിഡുവിന്റെ വീട് പൊളിക്കും?ആന്ധ്രയില്‍ ജഗന്റെ വന്‍ പ്രഖ്യാപനം; കര്‍ഷകര്‍ക്ക് ഭൂമി തിരിച്ചുനല്‍കും, നായിഡുവിന്റെ വീട് പൊളിക്കും?

അല്‍ജീരിയയില്‍ നിന്ന് കുടിയേറിയ കുടുംബാംഗമാണ് ഈ ബാലന്‍. സംഭവം നടന്ന തെരുവില്‍ തന്നെയാണ് സബാത്ത് ജോലി ചെയ്യുന്ന വര്‍ക്ക് ഷോപ്പ്. തനിക്ക് അപ്പോള്‍ തോന്നിയത് ചെയ്തു. മറ്റൊന്നും ആലോചിച്ചില്ലെന്നും സബാത്ത് പറയുന്നു. ദോഹ മുഹമ്മദിന്റെ കുടുംബം 200 തുര്‍ക്കിഷ് ലിറ സമ്മാനമായി സബാത്തിന് നല്‍കി.

English summary
Baby Falls From Second Floor, Caught By Teenager In Hair- Viral Turkish Video
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X