കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രണ്ട് വയസുകാരന്‍ കുഞ്ഞുവാവയുടെ വയറിനുള്ളില്‍ മറ്റൊരു കുഞ്ഞുവാവ

  • By Meera Balan
Google Oneindia Malayalam News

ഹാനോയ്: രണ്ട് വയസുകാരന്റെ വയറിലെ 'മുഴ' നീക്കം ചെയ്ത് ഡോക്ടര്‍മാര്‍ ഞെട്ടി. രണ്ട് വയസുകാരന്‍ കുഞ്ഞുവാവയുടെ വയറിനുള്ളില്‍ മറ്റൊരു കുഞ്ഞുവാവ. ഇതെങ്ങനെ സംഭവിച്ചു? ലോകത്ത് വളരെ അപൂര്‍വ്വമായിട്ടാണ് ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. Thanhnienews.com ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

കുഞ്ഞിന്റെ വയര്‍ വീര്‍ത്ത് വരുന്നത് ശ്രദ്ധയില്‍പെട്ടതിനെത്തുടര്‍ന്നാണ് വിയറ്റ്‌നാം സ്വദേശികളായ മാതാപിതാക്കള്‍ കുട്ടിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുഞ്ഞിനെ പരിശോധിച്ചതില്‍ നിന്നും വയറില്‍ ട്യൂമര്‍ വളരുന്നതാണെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തി.

Infant

തുടര്‍ന്ന് മുഴ നീക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ശസ്ത്രക്രിയയ്ക്കിടെയാണ് വയറിനുള്ളില്‍ മുഴ അല്ലെന്നും ഭ്രൂണമാണെന്നും കണ്ടെത്തിയത്. ഒരു കിലോ ഭാരമുള്ള ഭ്രൂണത്തിന് കാലുകള്‍, കൈകള്‍, നാഡീകള്‍, കരള്‍ എന്നിവ രൂപപ്പെട്ടിരുന്നു.

500,000 ജനനങ്ങള്‍ നടക്കുമ്പോള്‍ അവയില്‍ ഒരു കുഞ്ഞിന് എന്ന തോതില്‍ ജനിയ്ക്കാത്ത ഭ്രൂണങ്ങള്‍ കണ്ട് വരാറുണ്ടെന്ന് പീഡിയാട്രിക്‌സ് എന്ന അമേരിയ്ക്കന്‍ മാാസികയില്‍ പറയുന്നു. 2000 ല്‍ പുറത്തിറങ്ങിയ പതിപ്പിലാണ് ഇക്കാര്യം പറയുന്നത്.

ഇരട്ടകുട്ടികളുടെ ജനനത്തിലാണ് ഇങ്ങനെ സംഭവിയ്ക്കുക. ഗര്‍ഭപാത്രത്തില്‍ ഉണ്ടാകുന്ന ഇരട്ട ഭ്രൂണങ്ങളില്‍ ഒന്ന് മറ്റൊന്നിനെ വലിച്ചെടുക്കുന്നു. തത്ഫലമായി ഒരു കുഞ്ഞ് മാത്രം ജനിയ്ക്കുന്നു. ആഗിരണം ചെയ്യപ്പെടുന്ന ഭ്രൂണം മിക്കവാറും ജനിയ്ക്കുന്ന കുട്ടിയുടെ വയറിനുള്ളിലാകും ഉണ്ടാകുക.പക്ഷേ രണ്ട് വയസുകാരന്റെ വയറിനുള്ളില്‍ ഇത്രയും നാള്‍ ഭ്രൂണം എങ്ങനെ നിലനിന്നുവെന്നും വളര്‍ന്നുവെന്നതും അവ്യക്തം.

English summary
Doctors at a hospital in Vietnam were shocked to find a partially-formed foetus inside a two-month old male infant.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X