കഴുത്തില്‍ നിന്നും അറ്റുപോയ തല തുന്നിചേര്‍ത്തു; 16 മാസം പ്രായമായ കുഞ്ഞ് ജീവിതത്തിലേക്ക്
ബ്രിസ്‌ബെയ്ന്‍: വൈദ്യശാസ്ത്രത്തിന്റെ നേട്ടങ്ങളില്‍ തുന്നിചേര്‍ക്കാന്‍ ഒരു താളുകൂടി. ആരെയും അത്ഭുതപ്പെടുത്തുന്ന ശസ്ത്രക്രിയക്കാണ് ലോകം കഴിഞ്ഞ ദിവസം സാക്ഷ്യം വഹിച്ചത്.
കഴുത്തില്‍ നിന്നും വേര്‍പ്പെട്ടുപോയ തല തുന്നിചേര്‍ത്തു കൊണ്ടാണ് ഡോക്ടര്‍മ്മാര്‍ ചരിത്രം സൃഷ്ടിച്ചത്. അതും 16 മാസം മാത്രമുള്ള കുഞ്ഞിലാണ് ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തീകരിച്ചത്. കാര്‍ അപകടത്തില്‍ പരിക്കേറ്റ കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിയുമെന്ന് കരുതിയില്ല.

ആറു മണിക്കൂര്‍ നീണ്ടു നിന്ന ശസ്ത്രക്രിയക്കു ശേഷമാണ് കുഞ്ഞിനെ രക്ഷിക്കാന്‍ കഴിഞ്ഞത്. കഴുത്തും തലയും തമ്മില്‍ ഉപകരണങ്ങളുടെ സഹായത്തോടെയാണ് ബന്ധിപ്പിച്ചിരിക്കുന്നത്. എട്ട് ആഴ്ചകള്‍ക്കു ശേഷം ഉപകരണങ്ള്‍ നീക്കം ചെയ്യുന്നതോടെ കുഞ്ഞിന് സാധാരണ ജീവിതത്തിലേക്ക് തിരിച്ച് വരും.












Click it and Unblock the Notifications