കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കത്തോലിക്കാ അനാഥാലയത്തില്‍ കുട്ടികളെ കുഴിച്ചുമൂടി; 800 കുട്ടികളെ, ഞെട്ടിത്തരിച്ച് ലോകം!!

നേരത്തെ സൂചനകള്‍ ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം ബോധ്യപ്പെട്ടത്. 800 കുട്ടികളുടെ ഭൗതിക അവശിഷ്ടങ്ങളില്‍ ഡിഎന്‍എ പരിശോധന നടത്തി.

  • By വിശ്വനാഥന്‍
Google Oneindia Malayalam News

എഡിന്‍ബര്‍ഗ്: കത്തോലിക്കാ അനാഥാലയത്തില്‍ നവജാത ശിശുക്കള്‍ ഉള്‍പ്പെടെയുള്ള കുട്ടികളെ കൂട്ടത്തോടെ കുഴിച്ചുമൂടിയെന്ന് കണ്ടെത്തല്‍. നേരത്തെ സൂചനകള്‍ ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം ബോധ്യപ്പെട്ടത്. 800 കുട്ടികളുടെ ഭൗതിക അവശിഷ്ടങ്ങളില്‍ ഡിഎന്‍എ പരിശോധന നടത്തി.

പടിഞ്ഞാറന്‍ അയര്‍ലന്റിലെ തുവാമിലുള്ള കത്തോലിക്കാ അനാഥലയത്തിലാണ് കൂട്ടകുഴിമാടം കണ്ടെത്തിയത്. കുട്ടികളെ ജീവനോടെയാണോ കുഴിച്ചിട്ടത് അല്ലെങ്കില്‍ കൊലപ്പെടുത്തിയ ശേഷമാണോ എന്ന കാര്യം അന്വേഷണ സംഘം പരിശോധിച്ച് വരികയാണ്.

എണ്ണാന്‍ കഴിയാത്തത്ര അവശിഷ്ടം

എണ്ണിത്തിട്ടപ്പെടുത്താന്‍ കഴിയാത്ത അത്ര ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്ന് അന്വേഷണസംഘം അറിയിച്ചു. അനാഥാലയത്തില്‍ 20 ചേംബറുകളിലായാണ് കുഞ്ഞുങ്ങളെ കുഴിച്ചുമൂടിയത്. തുവാമിലെ ബോണ്‍ സെക്യുര്‍സ് മദര്‍ ആന്റ് ബേബി ഹോമിലാണ് നടുക്കുന്ന സംഭവങ്ങള്‍ അരങ്ങേറിയത്.

കുഴിച്ചിട്ടത് കുരുന്നുകളെ

മദര്‍ ആന്റ് ബേബി ഹോംസ് കമ്മീഷന്‍ ആണ് സംഭവം അന്വേഷിക്കുന്നത്. സര്‍ക്കാര്‍ നിയോഗിച്ച ഈ കമ്മീഷന്‍ റിപ്പോര്‍ട്ട് കഴിഞ്ഞദിവസം പരസ്യപ്പെടുത്തി. കണ്ടെടുത്തതില്‍ ചില ഭൗതിക അവശിഷ്ടങ്ങളുടെ ഡിഎന്‍എ പരിശോധനാ ഫലം പുറത്തുവന്നിട്ടുണ്ട്. ആ കുട്ടികളെല്ലാം 35 ആഴ്ച മുതല്‍ മൂന്ന് വയസ് വരെ പ്രായമുള്ളവരാണ്.

അഴുക്കുചാലില്‍ വലിച്ചെറിഞ്ഞു

എത്ര കുട്ടികളുടെ ഭൗതിക അവശിഷ്ടങ്ങള്‍ കണ്ടെടുത്തുവെന്ന കൃത്യമായ കണക്ക് അന്വേഷണ സംഘം പുറത്തുവിട്ടിട്ടില്ല. അനാഥാലയത്തിലെ അഴുക്കുചാലില്‍ കുഞ്ഞുങ്ങളെ വലിച്ചെറിയുകയായിരുന്നുവെന്നാണ് കരുതുന്നത്. എന്നാല്‍ ഇങ്ങളെ ചെയ്യാന്‍ അനാഥാലയത്തെ പ്രേരിപ്പിച്ച കാര്യങ്ങളെന്താണെന്നും അന്വേഷണ സംഘം വ്യക്തമാക്കിയിട്ടില്ല.

ആരോപണങ്ങള്‍ ശരിവയ്ക്കുന്നു

ഈ അനാഥാലയം ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ല. നിരവധി കുഞ്ഞുങ്ങളെ ഇവിടെ കുഴിച്ചിട്ടുണ്ടെന്ന് നേരത്തെ റിപോര്‍ട്ടുകളുണ്ടായിരുന്നു. ദുരൂഹത നീക്കുന്നതിനാണ് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചത്. പഴയ കാലത്ത് അയര്‍ലാന്റിലെ കത്തോലിക്കാ സ്ഥാപനങ്ങളില്‍ കുട്ടികള്‍ കൂട്ടത്തോടെ മരിച്ചിരുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ ശരിവയ്ക്കുന്നതാണ് പുതിയ വെളിപ്പെടുത്തല്‍.

ഇതുസംബന്ധിച്ച് ആദ്യം പറഞ്ഞത്

തുവാമിലെ ചരിത്രകാരന്‍ കാതറിന്‍ കോര്‍ലസിന്റെ വെളിപ്പെടുത്തലാണ് അന്വേഷണത്തിലേക്ക് നയിച്ചത്. അനാഥാലയത്തില്‍ നിരവധി കുഞ്ഞുങ്ങളെ കുഴിച്ചിട്ടുണ്ടെന്നായിരുന്നു കാതറിന്റെ വെളിപ്പെടുത്തല്‍. തുടര്‍ന്ന് 2014ല്‍ അയര്‍ലാന്റ് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു.

ഒരു കുഞ്ഞിനെ മറവ് ചെയ്ത രേഖയുണ്ട്

തുവാമിലെ അനാഥാലയത്തിലുണ്ടായിരുന്ന എണ്ണൂറോളം കുട്ടികളുടെ മരണ സര്‍ട്ടിഫിക്കറ്റ് കോര്‍ലസ് കണ്ടിരുന്നു. 1925നും 1961നുമിടയിലുള്ള സര്‍ട്ടിഫിക്കറ്റുകളാണ് കണ്ടത്. എന്നാല്‍ ഒരു കുഞ്ഞിനെ മറവ് ചെയ്ത രേഖ മാത്രമാണ് ഉണ്ടായിരുന്നത്. ബാക്കി കുട്ടികളെ അനാഥാലയത്തിന്റെ കോംപൗണ്ടില്‍ തന്നെ കുഴിച്ചിട്ടുണ്ടാവുമെന്ന നിഗമനത്തില്‍ കോര്‍ലസ് എത്തുകയായിരുന്നു.

എല്ലിന്‍ കഷ്ണങ്ങള്‍ പലര്‍ക്കും കിട്ടി

പ്രദേശത്തെ ആണ്‍കുട്ടികള്‍ അനാഥാലയത്തോട് ചേര്‍ന്ന സ്ഥലത്ത് കളിക്കുമ്പോള്‍ ഇവര്‍ക്ക് ചെറിയ എല്ലിന്‍ കഷ്ണങ്ങള്‍ കിട്ടിയിയിരുന്നു. തുടര്‍ന്നാണ് ഈ സ്ഥലം കുഴിച്ച് പരിശോധിച്ചാല്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്ന് വ്യക്തമായത്. 1970 കളിലാണ് ഇത്രയും കുഞ്ഞുങ്ങളെ കുഴിച്ചിട്ടതെന്നാണ് കരുതുന്നത്.

നടുക്കുന്ന വിവരങ്ങള്‍

നടുക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നതെന്ന് അയര്‍ലാന്റ് ശിശു-യുവജന കാര്യമന്ത്രി കാതറിന്‍ സാപ്പോനി പറഞ്ഞു. അന്വേഷണ സംഘം കൂടുതല്‍ പരിശോധന നടത്തുമെന്നും ഇതിനായി പ്രാദേശിക ഭരണകൂടത്തിന്റെ സഹായം തേടുമെന്നും മന്ത്രി വ്യക്തമാക്കി. അന്വേഷണ സംഘത്തിന്റെ അടുത്ത നടപടി ഉടന്‍ തുടങ്ങുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

 ദുഖമുണ്ടെന്ന് ആര്‍ച്ച് ബിഷപ്പ്

അയര്‍ലാന്റിലെ കത്തോലിക്കാ സഭ നിരവധി വിവാദങ്ങളില്‍പ്പെട്ട് വാര്‍ത്തയായിരുന്നു. കുട്ടികളെ പീഡിപ്പിച്ച സംഭവത്തിലും മതിയായ ശുശ്രൂശ നല്‍കാത്തതിന്റെ പേരിലും സഭക്ക് പഴി കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. ചരിത്രകാരന്‍മാരുടെ കണ്ടെത്തലുകളില്‍ ദുഖമുണ്ടെന്ന് തുവാം ആര്‍ച്ച് ബിഷപ്പ് അടുത്തിടെ പറഞ്ഞിരുന്നു.

അവിവാഹിതരായ അമ്മമാര്‍

അവിവാഹിതരായ അമ്മമാരുടെ കുഞ്ഞുങ്ങളെയാണ് ഈ അനാഥാലയത്തിലെത്തിച്ചിരുന്നത്. ഇതിന് പിന്നില്‍ പലപ്പോഴും ആരോപിക്കപ്പെട്ടിരുന്നത് പുരോഹിതരുടെയും സമ്പന്നരുടെയും പേരായിരുന്നു. അതുകൊണ്ട് തന്നെ ഈ കുഞ്ഞുങ്ങളെ ഏറ്റെടുക്കാന്‍ ആളില്ലാതെ പോയി. പ്രസവിക്കുന്ന അമ്മമാര്‍ കുഞ്ഞുങ്ങളെ ഏറ്റെടുക്കാന്‍ തയ്യാറായിരുന്നില്ല.

പ്രസവം അഞ്ചിരട്ടി വര്‍ധിച്ചു

ഒരു കാലത്ത് അയര്‍ലാന്റില്‍ വിവാഹിതരായ സ്ത്രീകള്‍ പ്രസവിക്കുന്നതിനേക്കാള്‍ കൂടുതല്‍ അവിവാഹിതര്‍ പ്രസവിച്ചിരുന്നു. 1930 മുതല്‍ 1970 വരെയുള്ള കാലഘട്ടത്തിലായിരുന്നു ഇത്. ഓരേ പത്ത് വര്‍ഷത്തിലും ഇത്തരത്തിലുള്ള പ്രസവത്തിന്റെ തോത് അഞ്ചിരട്ടി വര്‍ധിച്ചുവെന്നാണ് രേഖകള്‍.

English summary
A mass grave containing the remains of babies has been found in the sewers of a former Catholic orphanage in western Ireland, according to investigators, confirming a local historian's suspicions of the unmarked burial of hundreds of children. Excavations found "significant quantities of human remains" in an underground structure divided into 20 chambers at the site of the former Bon Secours Mother and Baby Home in Tuam, a report from a government-appointed inquiry said.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X