പാസ്‌പോര്‍ട്ടില്ലാതെയും ഇന്ത്യയിലേക്ക് മടങ്ങാം
അബുദാബി: പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ട ഇന്ത്യക്കാര്‍ക്ക് പാസ്‌പോര്‍ട്ടില്ലാതെ സ്വന്തം രാജ്യത്തേക്ക് മടങ്ങാനുള്ള സൗകര്യമൊരുക്കി യുഎഇ. ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് ട്വിറ്ററിലാണ് ഇക്കാര്യമറിയിച്ചിട്ടുള്ളത്. പാസ്‌പോര്‍ട്ട് കൈവശമില്ലാതെ യുഎഇയില്‍ കുടുങ്ങിക്കിടക്കുന്നവര്‍ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെടണമെന്നും അതോടെ നടപടികള്‍ പൂര്‍ത്തിയാക്കി സ്വന്തം രാജ്യത്തേക്ക് മടങ്ങാമെന്നുമാണ് സുഷമാ സ്വരാജ് ട്വീറ്റില്‍ വ്യക്തമാക്കിയിട്ടുള്ളത്.
പാസ്‌പോര്‍ട്ട് ഉള്‍പ്പെടെയുള്ള സുപ്രധാന യാത്രാരേഖകളില്ലാത്തവരെ എംബസി അധികൃതര്‍ ഇടപെട്ട് ആവശ്യമായ രേഖകളോടെ നാട്ടിലേക്ക് തിരികെ എത്തിക്കാനുള്ള സംവിധാനങ്ങള്‍ ഒരുക്കുമെന്നും വിദേശകാര്യമന്ത്രി വ്യക്തമാക്കുന്നു. ഇതോടെ പല കാരണങ്ങളാല്‍ യുഎഇയില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികളുള്‍പ്പെടെയുള്ള നിരവധി ഇന്ത്യക്കാര്‍ക്കാണ് മാതൃരാജ്യത്തേക്ക് തിരിച്ചുവരാനുള്ള വഴിയൊരുങ്ങുന്നത്.

യുഎഇയില്‍ വസിക്കുന്ന വിദേശികളില്‍ ഏറ്റവും കൂടുതലുള്ളത് ഇന്ത്യന്‍ പ്രവാസികളാണ്. യുഎഇയിലെ മൊത്തം ജനസംഖ്യയുടെ 30 ശതമാനത്തോളം വരുന്നതാണ് യുഎഇയിലുള്ള ഇന്ത്യന്‍ പ്രവാസികളുടെ എണ്ണമെന്ന് അബുദാബിയിലുള്ള ഇന്ത്യന്‍ എംബസി അറിയിച്ചു. ഇവരില്‍ 20 ശതമാനത്തോളം പേരും ജോലിക്കാരാണ് 10 ശതമാനം ആളുകള്‍ മാത്രമാണ് ഇവരുടെ ആശ്രിതരായി കഴിയുന്നത്. ഇന്ത്യന്‍ എംബസിക്ക് പുറമേ ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിനും ഇന്ത്യന്‍ സമൂഹത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി പ്രത്യേകം വിഭാഗങ്ങളുണ്ട്. ഇവര്‍ തൊഴിലാളി തര്‍ക്കങ്ങള്‍ പരിഹരിക്കുക, തൊഴിലാളികളുടെ പുനരധിവാസം പ്രവാസികള്‍ക്ക് ഇന്ത്യയിലേക്ക് മടങ്ങുന്നതിന് സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുക തുടങ്ങിയ കാര്യങ്ങളാണ് നിര്‍വ്വഹിച്ചുവരുന്നത്.
ഔധ്യോഗിക കണക്ക് പ്രകാരം 25 ലക്ഷത്തിലധികം ഇന്ത്യക്കാര്‍ക്ക് യുഎഇ ബ്ലൂകോളര്‍ ജോലി നല്‍കുന്നുണ്ട്. ഇത്തരക്കാരുടെ ജോലിയുടെ സ്ഥിരതയാണ് കുടുംബത്തിലേക്ക് തിരിച്ചുപോകുമ്പോഴുള്ള ക്ഷേമം നിര്‍ണ്ണയിക്കുന്നത്. ഇന്ത്യക്കാരുടെ വരുമാനത്തിന്റെ പ്രധാന ഉറവിടമായി മാറിക്കഴിഞ്ഞ യുഎഇ ഇന്ത്യയുടെ ഏറ്റവും വലിയ രണ്ടാമത്തെ വ്യാപാര പങ്കാളിയുമായി മാറിക്കഴിഞ്ഞിട്ടുണ്ട്.


Click it and Unblock the Notifications