കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓണ്‍ലൈന്‍ മുലപ്പാലിനെ വിശ്വസിക്കാന്‍ കൊള്ളില്ല

Google Oneindia Malayalam News

ലണ്ടന്‍: മുലപ്പാല് വരെ വില്‍പനയ്ക്ക് വെക്കുന്ന കാലം എന്നൊക്കെ ആളുകള്‍ പറഞ്ഞിരുന്നത് കുറേയധികം വര്‍ഷങ്ങള്‍ മുന്‍പല്ല. എന്തിന് ഓണ്‍ലൈന്‍ സൈറ്റുകള്‍ വഴി പോലും മുലപ്പാല്‍ മാര്‍ക്കറ്റിംഗ് ഇന്ന് ഒരു പുതുമയുള്ള സംഭവമല്ല. ഇത്തരത്തില്‍ ഓണ്‍ലൈന്‍ വഴി മുലപ്പാല്‍ വില്‍പന നടത്തുന്ന നിരവധി സൈറ്റുകളുണ്ട്. എന്നാല്‍ ഇ - മുലപ്പാലില്‍ അപകടകാരികളായ ബാക്ടീരിയ അടങ്ങിയിട്ടുണ്ട് എന്നാണ് പുതിയ കണ്ടെത്തല്‍.

അമേരിക്കന്‍ ഏജന്‍സിയാണ് ഞെട്ടിപ്പിക്കുന്ന പഠനവിവരങ്ങള്‍ പുറത്തുവിട്ടത്. പ്രശസ്തമായ ഓണ്‍ലൈന്‍ സൈറ്റുകള്‍ വഴി ശേഖരിച്ച 101 സാംപിളുകള്‍ പഠിച്ച ശേഷമാണ് ഏജന്‍സി റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഏതാണ്ട് 75 ശതമാനം സാംപിളുകളിലും ബാക്ടീരിയ അടങ്ങിയിരുന്നു. ഇത് കുട്ടികളില്‍ പലതരം അസുഖങ്ങള്‍ക്ക് കാരണമായേക്കുമെന്നും ഏജന്‍സി മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

breat feeding

ഓണ്‍ലൈനില്‍ മുലപ്പാല്‍ സപ്ലൈ ചെയ്യുന്നത് ഏത് തരം ആള്‍ക്കാരാണ് എന്ന് നേരിട്ട് അറിയില്ല എന്നതാണ് ഇ - മുലപ്പാലിന്റെ ഏറ്റവും വലിയ ദൂഷ്യം. പഠന റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നതാണ്. മുലപ്പാല്‍ നല്‍കുന്നവര്‍ മയക്കുമരുന്നോ മറ്റോ ഉപയോഗിക്കുന്നവരാണോ എന്ന് എങ്ങിനെ അറിയും? - ചിക്കാഗോയിലെ റഷ് യൂണിവേഴ്‌സിറ്റിയിലെ ശിശുരോഗ വിദഗ്ധന്‍ കെന്നത്ത് ബോയര്‍ ചോദിക്കുന്നു.

അപരിചിതരില്‍ നിന്നും മുലപ്പാല്‍ സ്വീകരിക്കുന്ന കുട്ടികള്‍ക്ക് അസുഖങ്ങള്‍ കൂടിയതിന്റെ പശ്ചാത്തലത്തിലാണ് ഏജന്‍സി പഠനം നടത്തിയത്. ആശുപത്രികളടക്കമുള്ള മുലപ്പാല്‍ ബാങ്കുകളില്‍ നിന്നും കുട്ടികള്‍ക്ക് മുലപ്പാല്‍ നലകുന്നതും പതിവാണെങ്കിലും ഇവിടെ അപകടസാധ്യത താരതമ്യേന കുറവാണെന്നാണ് റിപ്പോര്‍ട്ട്.

English summary
Bacteria found in breast milk sold on Internet. Testing showed it can contain potentially dangerous bacteria. 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X