ജോലി മോഹിച്ചാരും യുഎസിലേയ്ക്ക് പോകണ്ട; എച്ച് വണ്‍ ബി വിസ നിര്‍ത്തലാക്കി!!
വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വിസാവിലക്കിനൊപ്പം ഇന്ത്യയ്ക്കും തിരിച്ചടി. ഏപ്രില്‍ മൂന്ന് മുതല്‍ എച്ച് വണ്‍ ബി പ്രീമിയം നടപടിക്രമങ്ങള്‍ ആറ് മാസത്തേയ്ക്ക് നിര്‍ത്തിവയ്ക്കുന്നതായി യുണൈറ്റഡ് സ്റ്റേറ്റ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമ്മിഗ്രേഷന്‍ സര്‍വ്വീസസാണ് (യുഐസിഐഎസ്) വെള്ളിയാഴ്ച പ്രഖ്യാപിച്ചത്.
ഇന്ത്യക്കാരുള്‍പ്പെടെയുള്ള 70 ശതമാനം വിദേശികള്‍ക്കും അമേരിക്കയില്‍ ഐടി സെക്ടറില്‍ ജോലി ചെയ്യാന്‍ സൗകര്യമൊരുക്കുന്ന തൊഴില്‍ വിസയായ എച്ച് വണ്‍ബി വിസയ്ക്ക് നിയന്ത്രണമേര്‍പ്പെടുത്തുന്നത് ഏറ്റവുമധികം തിരിച്ചടിയാവുന്നത് അമേരിക്കയില്‍ ജോലി നോക്കുന്ന ഇന്ത്യന്‍ ഐടി പ്രൊഫഷണലുകള്‍ക്കായിരിക്കും. ആറ് മാസത്തേയ്ക്ക് പ്രീമിയം എച്ച് വണ്‍ ബി വിസാ നടപടിക്രമങ്ങള്‍ നിര്‍ത്തിവയ്ക്കുന്നതോടെ വിദേശികള്‍ക്ക് എച്ച് വണ്‍ ബി വിസയ്ക്കുള്ള പ്രീമിയം പ്രോസസിംഗ് സര്‍വ്വീസിനുള്ള ഫോറം ഐ- 29നും ഐ-907 നും അപേക്ഷ സമര്‍പ്പിയ്ക്കാന്‍ കഴിയില്ല.

യുഐസിഐഎസ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് താല്‍ക്കാലികമായി വിസ അനുവദിക്കുന്നത് നിര്‍ത്തലാക്കുന്നത് എച്ച് വണ്‍ ബി വിസാ നടപടിക്രമങ്ങള്‍ക്കുള്ള സമയം കുറയ്ക്കുമെന്ന് അറിയിച്ചിട്ടുള്ളത്. കൂടുതല്‍ അപേക്ഷകള്‍ കെട്ടിക്കിടക്കുന്നത് കാരണം പരിഗണിയ്ക്കാന്‍ കഴിയാത്ത അപേക്ഷകള്‍ പരിഗണിയ്ക്കുന്നതിന് ഇത് സഹായിക്കുമെന്നും വാര്‍ത്താക്കുറിപ്പില്‍ ചൂണ്ടിക്കാണിക്കുന്നു.
യുഎസ് ഐടി കമ്പനികളില്‍ വിദേശ പ്രൊഫഷണലുകള്‍ക്കും സാങ്കേതിക രംഗത്ത് പ്രവര്‍ത്തിയ്ക്കുന്നവര്‍ക്കും ജോലി ചെയ്യുന്നതിനുള്ള അവസരമൊരുക്കുന്നുവെന്നതാണ് എച്ച് വണ്‍ ബി വിസയുടെ പ്രത്യേകത. ഇന്ത്യയില്‍ നിന്നുള്ള കമ്പനികളക്കം ആയിരക്കണക്കിന് ജീവനക്കാരെയാണ് ഇന്ത്യയില്‍ നിന്ന് റിക്രൂട്ട് ചെയ്യുന്നത്.
-
രക്തക്കുറവ് ചെറിയ സംഗതിയല്ല; ബോധം കെട്ട് വീഴാൻ പോലും സാധ്യത, ഈ പഴങ്ങൾ കഴിച്ചാൽ ഫലം ഉറപ്പ്..! -
കൊച്ചിൻ ഷിപ്പ്യാർഡ് മെഡിക്കൽ ഓഫീസർ ഒഴിവ്; 75,000 രൂപ വരെ ശമ്പളം..അപേക്ഷിക്കാം -
ഇറാന്റെ പരമോന്നത നേതാവാകാന്‍ എന്നെ നിര്‍ബന്ധിക്കുന്നു; യുദ്ധഭീതിക്കിടെ 'വെടിപൊട്ടിച്ച്' ട്രംപ്: എന്റെ മറുപടി.. -
കാര്യങ്ങൾ ഗൗരവമായി എടുത്തില്ലെങ്കിൽ വൈകിപ്പോകും';ഇറാനെതിരെ വീണ്ടും ട്രംപ്;യുഎസ് പദ്ധതി തള്ളി ഇറാൻ -
കേരള ഫിനാൻഷ്യൽ കോർപ്പറേഷനിൽ കരാർ ജോലി; 50.000 വരെ ശമ്പളം, അപേക്ഷിക്കാം -
ഇറാനിലെ ഊർജ്ജ കേന്ദ്രങ്ങൾ ആക്രമിക്കുന്നതിൽ സമയപരിധി നീട്ടി ട്രംപ്; 'ചർച്ചകൾ നല്ല രീതിയിൽ നടക്കുന്നു' -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി











Click it and Unblock the Notifications