കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജോലി മോഹിച്ചാരും യുഎസിലേയ്ക്ക് പോകണ്ട; എച്ച് വണ്‍ ബി വിസ നിര്‍ത്തലാക്കി!!

Google Oneindia Malayalam News

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വിസാവിലക്കിനൊപ്പം ഇന്ത്യയ്ക്കും തിരിച്ചടി. ഏപ്രില്‍ മൂന്ന് മുതല്‍ എച്ച് വണ്‍ ബി പ്രീമിയം നടപടിക്രമങ്ങള്‍ ആറ് മാസത്തേയ്ക്ക് നിര്‍ത്തിവയ്ക്കുന്നതായി യുണൈറ്റഡ് സ്റ്റേറ്റ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമ്മിഗ്രേഷന്‍ സര്‍വ്വീസസാണ് (യുഐസിഐഎസ്) വെള്ളിയാഴ്ച പ്രഖ്യാപിച്ചത്.

ഇന്ത്യക്കാരുള്‍പ്പെടെയുള്ള 70 ശതമാനം വിദേശികള്‍ക്കും അമേരിക്കയില്‍ ഐടി സെക്ടറില്‍ ജോലി ചെയ്യാന്‍ സൗകര്യമൊരുക്കുന്ന തൊഴില്‍ വിസയായ എച്ച് വണ്‍ബി വിസയ്ക്ക് നിയന്ത്രണമേര്‍പ്പെടുത്തുന്നത് ഏറ്റവുമധികം തിരിച്ചടിയാവുന്നത് അമേരിക്കയില്‍ ജോലി നോക്കുന്ന ഇന്ത്യന്‍ ഐടി പ്രൊഫഷണലുകള്‍ക്കായിരിക്കും. ആറ് മാസത്തേയ്ക്ക് പ്രീമിയം എച്ച് വണ്‍ ബി വിസാ നടപടിക്രമങ്ങള്‍ നിര്‍ത്തിവയ്ക്കുന്നതോടെ വിദേശികള്‍ക്ക് എച്ച് വണ്‍ ബി വിസയ്ക്കുള്ള പ്രീമിയം പ്രോസസിംഗ് സര്‍വ്വീസിനുള്ള ഫോറം ഐ- 29നും ഐ-907 നും അപേക്ഷ സമര്‍പ്പിയ്ക്കാന്‍ കഴിയില്ല.

donald-trump

യുഐസിഐഎസ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് താല്‍ക്കാലികമായി വിസ അനുവദിക്കുന്നത് നിര്‍ത്തലാക്കുന്നത് എച്ച് വണ്‍ ബി വിസാ നടപടിക്രമങ്ങള്‍ക്കുള്ള സമയം കുറയ്ക്കുമെന്ന് അറിയിച്ചിട്ടുള്ളത്. കൂടുതല്‍ അപേക്ഷകള്‍ കെട്ടിക്കിടക്കുന്നത് കാരണം പരിഗണിയ്ക്കാന്‍ കഴിയാത്ത അപേക്ഷകള്‍ പരിഗണിയ്ക്കുന്നതിന് ഇത് സഹായിക്കുമെന്നും വാര്‍ത്താക്കുറിപ്പില്‍ ചൂണ്ടിക്കാണിക്കുന്നു.

യുഎസ് ഐടി കമ്പനികളില്‍ വിദേശ പ്രൊഫഷണലുകള്‍ക്കും സാങ്കേതിക രംഗത്ത് പ്രവര്‍ത്തിയ്ക്കുന്നവര്‍ക്കും ജോലി ചെയ്യുന്നതിനുള്ള അവസരമൊരുക്കുന്നുവെന്നതാണ് എച്ച് വണ്‍ ബി വിസയുടെ പ്രത്യേകത. ഇന്ത്യയില്‍ നിന്നുള്ള കമ്പനികളക്കം ആയിരക്കണക്കിന് ജീവനക്കാരെയാണ് ഇന്ത്യയില്‍ നിന്ന് റിക്രൂട്ട് ചെയ്യുന്നത്.

English summary
While the confusion with Trump's clear-cut stand on H1-B visa still looms, the administration has announced a hostile move that will hit businesses all across, especially the Indians who receive approximately 70% of the non-immigrant visas.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X