കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബഗ്ദാദി കൊല്ലപ്പെട്ടെന്ന് ട്രംപ്... സ്വയം പൊട്ടിത്തെറിച്ചു, നിര്‍ണായകമായത് യുഎസ് സൈനിക നടപടി

Google Oneindia Malayalam News

വാഷിംഗ്ടണ്‍: ഐസിസ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദി യുഎസ് സൈനിക നടപടിയില്‍ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് ഡൊണാള്‍ഡ് ട്രംപ്. നേരത്തെ വൈകീട്ട് ബഗ്ദാദിയെ കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ പുറത്തുവിടുമെന്ന് ട്രംപ് പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം യുഎസ് ലോകത്തെ ഏറ്റവും വലിയ തീവ്രവാദി നേതാവിനെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്നെന്ന് ബഗ്ദാദിയുടെ മരണ വാര്‍ത്ത പുറത്ത് വിട്ട് ട്രംപ് പറഞ്ഞു.

1

ബഗ്ദാദി സൈന്യത്തെ കണ്ട് അലറി കരച്ച് കൊണ്ട് ഓടിയെന്നും, ഇത് അവസാനിച്ച് ഒരു തുരങ്കത്തിന് മുന്നിലാണെന്നും ട്രംപ് പറഞ്ഞു. ഇയാളുടെ വീട്ടില്‍ നിന്ന് 11 കുട്ടികളെ രക്ഷപ്പെടുത്തിയതായും ഇവര്‍ക്ക് പരിക്കുകളില്ലെന്നും പോലീസ് പറഞ്ഞു. അതേസമയം തുരങ്കത്തിലെ വഴിയിലൂടെ തന്റെ മൂന്ന് കുട്ടികളെയും കൊണ്ട് രക്ഷപ്പെടാനാണ് ബാഗ്ദാദി ശ്രമിച്ചത്. എന്നാല്‍ രക്ഷപ്പെടാന്‍ സാധിക്കാതെ വന്നപ്പോള്‍ ഇയാള്‍ സ്വയം പൊട്ടിത്തെറിച്ചെന്നും, കുട്ടികളും അതിനൊപ്പം മരിച്ചെന്നും ട്രംപ് വ്യക്തമാക്കി.

ഇയാളുടെ മൃതദേഹ പരിശോധനയില്‍ നിന്ന് ബഗ്ദാദിയെന്ന് ഉറപ്പിക്കാന്‍ സാധിച്ചതായി ട്രംപ് പറഞ്ഞു. ബഗ്ദാദി രോധബാധിതനും ക്ഷീണിതനുമായിരുന്നു. അക്രമകാരിയും ഭയപ്പെടേണ്ടയാളുമായിരുന്നു അയാള്‍. അതേ രീതിയിലുള്ള അന്ത്യമാണ് ബഗ്ദാദിക്കുണ്ടായത്. റഷ്യക്കും, തുര്‍ക്കിക്കും സിറിയക്കും ഇറാഖിനും സിറിയന്‍ കുര്‍ദുകള്‍ക്കും എന്റെ നന്ദി അറിയിക്കുന്നു. അവരുടെ സഹായമാണ് എല്ലാത്തിനും പിന്നിലെന്നും ട്രംപ് പറഞ്ഞു.

ഒരു പട്ടിയെ പോലെയാണ് ബഗ്ദാദി കൊല്ലപ്പെട്ടത്. ഭീരുവിനെ പോലെയാണ് അയാള്‍ മരിച്ചത്. ലോകം ഇപ്പോള്‍ മുമ്പത്തേക്കാളേറെ സുരക്ഷിതമായ സ്ഥലമാണ്. ദൈവം അമേരിക്കയെ അനുഗ്രഹിക്കട്ടെയെന്നും ട്രംപ് പറഞ്ഞു. അമേരിക്ക ആഴ്ച്ചകളോളമായി ബഗ്ദാദിയെ പിന്തുടരുന്നുണ്ടായിരുന്നു. മറ്റുള്ളവരുടെ ഭൂപ്രദേശത്തിലൂടെ പോവുക യുഎസ് സൈന്യത്തിന് അപകടകരമായിരുന്നു. അതേസമയം ബഗ്ദാദിയുടെ ഗ്രൂപ്പിലെ നിരവധി പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. എത്ര പേര്‍ കൊല്ലപ്പെട്ടെന്ന് വരും ദിവസങ്ങളില്‍ അറിയിക്കാമെന്നും ട്രംപ് പറഞ്ഞു.

അബൂബക്കര്‍ അല്‍ ബഗ്ദാദി കൊല്ലപ്പെട്ടത് തങ്ങള്‍ നേരത്തെ അറിഞ്ഞുവെന്ന് ഇറാന്‍അബൂബക്കര്‍ അല്‍ ബഗ്ദാദി കൊല്ലപ്പെട്ടത് തങ്ങള്‍ നേരത്തെ അറിഞ്ഞുവെന്ന് ഇറാന്‍

English summary
bagdadi died in encounter confirms trump
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X