കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൈന്യം ഇരച്ച് കയറി, തീഗോളമായി ബാഗ്ദാദിയുടെ താവളം; സൈനിക നടപടിയുടെ വീഡിയോ പുറത്ത് വിട്ട് യുഎസ്

  • By Aami Madhu
Google Oneindia Malayalam News

Recommended Video

cmsvideo
USA released Baghdadi raid video | Oneindia Malayalam

വാഷിങ്ടണ്‍: ലോകത്തെ നടുക്കിയ ഇസ്ലാമിക് സ്റ്റേറ്റ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദി കൊല്ലപ്പെട്ടെന്ന് ഞായറാഴ്ചയാണ് യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചത്. അമേരിക്കന്‍ സൈന്യം നടത്തിയ ആക്രമണത്തിനിടെ ബാഗ്ദാദി സ്വയം പൊട്ടിത്തെറിക്കുകയായിരുന്നുവെന്നും ട്രംപ് വ്യക്തമാക്കി. രണ്ട് മണിക്കൂര്‍ നീണ്ട് നിന്ന സൈനിക പോരാട്ടത്തില്‍ ബാഗ്ദാദിയുടെ അനുയായികളും ഭാര്യയും കൊല്ലപ്പെട്ടെന്നും ട്രംപ് അവകാശപ്പെട്ടിരുന്നു.

സൈനിക നടപടി അമേരിക്കയുടെ നേട്ടമാണെന്ന് അവകാശപ്പെടുമ്പോഴും നടപടികളുടെ കൂടുതല്‍ വിശദാംശങ്ങള്‍ യുഎസ് പുറത്തുവിട്ടിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ബാഗ്ദാദിയുടെ ഒളിത്താവളത്തില്‍ സൈനിക സംഘം നടത്തിയ റെയ്ഡിന്‍റെ ചിത്രങ്ങളും വീഡിയോകളും പുറത്തുവിട്ടിരിക്കുകയാണ് പെന്‍റഗണ്‍. വിശദാംശങ്ങളിലേക്ക്

 വീഡിയോ പുറത്ത്

വീഡിയോ പുറത്ത്

ഒരു വലിയ സംഭവം നടന്നിരിക്കുന്നുവെന്ന ട്വീറ്റിന് പിന്നാലെയാണ് ലോകത്തെ നടുക്കിയ ഏറ്റവും അപകടകാരിയായ ഭീകരന്‍ ബാഗ്ദാദി കൊല്ലപ്പെട്ട വാര്‍ത്ത ട്രംപ് പുറത്തുവിട്ടത്. പ്രത്യേക വാര്‍ത്താ സമ്മേളനം വിളിച്ച് ചേര്‍ത്ത് കൊണ്ടായിരുന്നു ബാഗ്ദാദിയുടെ മരണ വാര്‍ത്ത ട്രംപ് ലോകത്തെ അറിയിച്ചത്. എന്നാല്‍ യുഎസിന്‍റെ വെറും അവകാശവാദം മാത്രമാണിതെന്ന രീതിയിലുള്ള റിപ്പോര്‍ട്ടുകളും ആരോപണങ്ങളും ശക്തമായി.

 സൈനിക നടപടി

സൈനിക നടപടി

തുടര്‍ന്നുള്ള ദിവസങ്ങളില്‍ സൈനിക നടപടിയുടെ കൂടുതല്‍ വിവരങ്ങള്‍ യുഎസ് പുറത്തുവിട്ടിരുന്നു. ബാഗ്ദാദിയുടെ ഓളിത്താവളത്തിന്‍റ മതില്‍ വരെ കമാന്‍റോകള്‍ എത്തുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ ബാഗ്ദാദിയുടെ ഒളിത്താവളം വ്യോമസേന ആക്രമിക്കുന്ന പൂര്‍ണ വീഡിയോ ദൃശ്യങ്ങളാണ് യുഎസ് പ്രതിരോധ മന്ത്രാലയം പുറത്തുവിട്ടിരിക്കുന്നത്.

 വെടിയുതിര്‍ത്തു

വെടിയുതിര്‍ത്തു

യുഎസ് സൈനിക സംഘം ബ്ഗാദാദിയുടെ താവളത്തിലേക്ക് പ്രവേശിക്കുന്നതിന്‍റെ ബ്ലാക്ക് ആന്‍റ് വൈറ്റ് ദൃശ്യങ്ങളാണ് വീഡിയോയില്‍ ഉള്ളത്. ഇദ്ലിദ് പ്രവിശ്യയില്‍ സ്ഥിതി ചെയ്യുന്ന കെട്ടിടത്തിലേക്ക് യുഎസ് സൈന്യം കടന്ന് കയറുന്നത് വീഡിയോയില്‍ ഉണ്ട്. ഈ സമയം യുഎസ് വ്യോമ സേനയുടെ ഹെലികോപ്റ്ററിന് നേരെ അഞ്ജാതര്‍ വെടിയുതിര്‍ക്കുന്നതും വീഡിയോയില്‍ കാണാം.

 തീ ഗോളമായി

തീ ഗോളമായി

ഇതിന് പിന്നാലെ വ്യോമസേന ഒളിത്താവളത്തിന് നേരെ ബോംബ് ഇടുന്നതും വീഡിയോയില്‍ ഉണ്ട്. റെയ്ഡിന് ശേഷം കോമ്പൗണ്ടും കെട്ടിടവും പൂര്‍ണമായി തകര്‍ത്തു കളഞ്ഞെന്ന് യുഎസ് സെന്‍ട്രല്‍ കമാന്‍റര്‍ ജനറല്‍ കെന്നത് മക്കെന്‍സി പറഞ്ഞു. അതേസമയം മരണത്തിന് മുന്‍പ് ബാഗ്ദാദി അലറി കരഞ്ഞ് കൊണ്ട് ഓടുകയായിരുന്നുവെന്ന ട്രംപിന്‍റെ വാദത്തിന് വിരുദ്ധമായ പ്രതികരണമായിരുന്നു മെക്കന്‍സി നടത്തിയത്.

 സ്വയം പൊട്ടിത്തെറിച്ചു

സ്വയം പൊട്ടിത്തെറിച്ചു

മരിക്കുന്നതിന് തൊട്ട് മുന്‍പ് തന്‍റെ രണ്ട് മക്കളേയും കൊണ്ട് ബാഗ്ദാദി തുരങ്കത്തിലേക്ക് നുഴഞ്ഞ് കയറുകയായിരുന്നു. അവിടെ പിന്നീട് വെടിയൊച്ചകള്‍ കേട്ടു. അവിടെ വെച്ച് ബാഗ്ദാദി സ്വയം പൊട്ടിത്തെറിച്ചു, മെക്കന്‍സി പറഞ്ഞു. ആദ്യം മൂന്ന് കുട്ടികള്‍ ബാഗ്ദാദിക്കൊപ്പമുണ്ടായിരുന്നുവെന്നായിരുന്നു നിഗമനം. എന്നാല്‍ പിന്നീട് രണ്ട് പേര്‍ മാത്രമായിരുന്നുവെന്ന് കണ്ടെത്തി.

 8 പേര്‍

8 പേര്‍

നാല് സ്ത്രീകളും രണ്ട് പുരുഷന്‍മാരും സൈനിക നടപടിയില്‍ കൊല്ലപ്പെട്ടത്.രണ്ട് പേരെ തടവിലെടുത്തുവെന്നും മെക്കന്‍സി പറഞ്ഞു. സ്ഫോടനത്തില്‍ ബാഗ്ദാദിയുടെ ശരീരം ചിന്നിച്ചിതറിയെന്നും പരിശോധനകള്‍ക്ക് ശേഷമാണ് ബാഗ്ദാദി തന്നെയാണ് കൊല്ലപ്പെട്ടതെന്ന് സ്ഥിരീകരിച്ചതെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു

 സ്ത്രീകളും

സ്ത്രീകളും

കൊല്ലപ്പെടുന്നതിന് മുന്‍പ് സ്ത്രീകള്‍ ചാവേര്‍ ബോംബുകള്‍ ശരീരത്തില്‍ കെട്ടിവെച്ചിരുന്നു. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ കടലില്‍ ഒഴുക്കിയതായും മെക്കന്‍സി പറഞ്ഞു.അതതേസമയം ഐഎസ് പ്രത്യാക്രമണത്തിന് പദ്ധതിയിടുന്നുണ്ടെന്ന് സംശയിക്കുന്നതായും മെക്കന്‍സി വെളിപ്പെടുത്തി.

 നിഷേധിച്ചു

നിഷേധിച്ചു

അതിര്‍ത്തിയില്‍ നിന്ന് സൈനികരെ പിന്‍വലിക്കാനുള്ള ട്രംപിന്‍റെ ഉത്തരവിന് പിന്നാലെയാണ് ബാഗ്ദാദിയുടെ ഒളിത്താവളം ആക്രമിച്ചതെന്ന വാദം മെക്കന്‍സി തളളി. കാലാവസ്ഥ ഉള്‍പ്പെടെയുള്ള നിരവധി കാര്യങ്ങള്‍ പരിശോധിച്ച് ഉറപ്പാക്കിയ ശേഷമായിരുന്നു ആക്രമണം. ഐഎസിനെതിരായ ഓപ്പറേഷനില്‍ യുഎസ് സഖ്യസേനയുടെ ദീര്‍ഘകാല സഹായികളായ സിറിയന്‍ ജനാധിപത്യ സഖ്യം തുടക്കം മുതല്‍ സൈന്യത്തിനൊപ്പം തന്നെ ഉണ്ടായിരുന്നുവെങ്കിലും ബാഗ്ദാദിയുടെ ഒളിത്താവളത്തില്‍ നടത്തിയ റെയ്ഡിന് കുര്‍ദുകളുടെ സഹായം ലഭിച്ചിട്ടില്ലെന്നും മെക്കന്‍സി പറഞ്ഞു.

 കുര്‍ദ് ചാരന്‍

കുര്‍ദ് ചാരന്‍

ബാഗ്ദാദിയുടെ ഒളി സങ്കേതത്തില്‍ കടന്ന് കയറിയത് കുര്‍ദ്ദ് ചാരനാണെന്നും കെട്ടിടത്തിന്‍റെ രൂപരേഖ ഉള്‍പ്പെടെയുളള കാര്യങ്ങള്‍ സംബന്ധിച്ച് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതും ഇയാളെന്ന് നേരത്തേ അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ബാഗ്ദാദിയെ സൈന്യം വളഞ്ഞപ്പോഴും ഇയാള്‍ ഒപ്പമുണ്ടായിരുന്നുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

 ഡിഎന്‍എ പരിശോധന

ഡിഎന്‍എ പരിശോധന

ബാഗ്ദാദിയുടെ സങ്കേതത്തില്‍ കടന്ന് കയറി അയാളുടെ അടിവസ്ത്രം ശേഖരിച്ച് ഡിഎന്‍എ പരിശോധനയിലൂടെ ബാഗ്ദാദി തന്നെയാണ് ഒളിവില്‍ കഴിയുന്നതെന്ന് കണ്ടെത്താന്‍ യുഎസ് സൈന്യത്തെ സഹായിച്ചത് ഇയാളാണെന്ന് എസ്ഡിഎഫ് സൈനിക വക്താവ് നേരത്തെ പറഞ്ഞിരുന്നു.

 രക്ഷപ്പെട്ടെന്ന്

രക്ഷപ്പെട്ടെന്ന്

ആക്രമണത്തിന് ശേഷം ഇയാള്‍ കുടുംബ സമേതം രക്ഷപ്പെട്ടതായിട്ടായിരുന്നു റിപ്പോര്‍ട്ടുകള്‍. അതേസമയം ഇത്തരമൊരു ചാരനെ കുറിച്ച് പെന്‍റഗണ്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. നാലാം ദൗത്യത്തിലാണ് ബാഗ്ദാദിയെ യുഎസ് സൈന്യം ഇല്ലാതാക്കിയത്.

വീഡിയോ

പെന്‍റഗണ്‍ പുറത്തുവിട്ട വീഡിയോ

വീഡിയോ

സൈനിക നടപടിയുടെ വീഡിയോ

ഇല്ലാത്ത ക്യാന്‍സറിന്‍റെ പേരില്‍ പണപ്പിരിവ്; വിവാദത്തില്‍ പ്രതികരണവുമായി ശ്രീമോള്‍ മാരാരിഇല്ലാത്ത ക്യാന്‍സറിന്‍റെ പേരില്‍ പണപ്പിരിവ്; വിവാദത്തില്‍ പ്രതികരണവുമായി ശ്രീമോള്‍ മാരാരി

ഇല്ലാത്ത രോഗത്തിന്‍റെ പേരില്‍ യുവതിക്കായി പണപ്പിരിവ്;വഞ്ചിക്കപ്പെട്ടുവെന്ന് സുനിത ദേവദാസ്ഇല്ലാത്ത രോഗത്തിന്‍റെ പേരില്‍ യുവതിക്കായി പണപ്പിരിവ്;വഞ്ചിക്കപ്പെട്ടുവെന്ന് സുനിത ദേവദാസ്

 മഹാരാഷ്ട്രയില്‍ മഞ്ഞുരുകുന്നു; ഉപമുഖ്യമന്ത്രി പദവും പ്രധാന വകുപ്പുകളും വീശി ബിജെപി, വഴങ്ങി ശിവസേന മഹാരാഷ്ട്രയില്‍ മഞ്ഞുരുകുന്നു; ഉപമുഖ്യമന്ത്രി പദവും പ്രധാന വകുപ്പുകളും വീശി ബിജെപി, വഴങ്ങി ശിവസേന

English summary
Bagdadi raid video released by pentagon
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X