കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബഹറിനില്‍ ആക്രമണം നടത്താനുള്ള ശ്രമം സുരക്ഷാ സേന തടഞ്ഞു

Google Oneindia Malayalam News

മനാമ: ബഹറിനില്‍ ഭീകാരാക്രമണം നടത്താനുള്ള പദ്ധതിയുമായി ബന്ധപ്പെട്ട് 50 ഓളം പേരെ ബഹറിന്‍ സുരക്ഷാ സേന പിടികൂടി. ഇറാന്‍ ബന്ധമുള്ള സംഘടനയിലെ അംഗങ്ങളാണ് ഇവരെന്ന് സേന കണ്ടെത്തിയിട്ടുണ്ട്. വിദഗ്ധമായി ഇവരുടെ നീക്കങ്ങള്‍ കണ്ടെത്തിയ സുരക്ഷാ വിഭാഗം മുഴുവന്‍ അംഗങ്ങളെയും അറസ്റ്റു ചെയ്യുകയായിരുന്നു.

സുരക്ഷാ സേനയെ അറബ് പാര്‍ലമെന്റ് സ്പീക്കര്‍ അഹ്മദ് ബിന്‍ മുഹമ്മദ് അല്‍ ജര്‍വാന്‍ പ്രശംസിച്ചു. അറബ് രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇറാന്‍ നേരിട്ടും അല്ലാതെയും ഇടപെടുകയാണെന്നും ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

bahrain-map

ബോംബ് നിര്‍മ്മാണ സാമഗ്രികള്‍, ആയുധങ്ങള്‍, സ്‌ഫോടക വസ്തുക്കള്‍ തുടങ്ങി നിരവധി വസ്തുക്കള്‍ ഇവരില്‍ നിന്നും പിടിച്ചെടുത്തതായി ബഹറിന്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രാജ്യത്ത് വലിയൊരു ഭീകരാക്രമണത്തിന് പദ്ധതിയിട്ടുകൊണ്ടുള്ള തയ്യാറെടുപ്പുകളാണ് സംഘം നടത്തിയിരുന്നതെന്ന് പിടിയിലായവര്‍ വെളിപ്പെടുത്തിയതായും മന്ത്രാലയം അറിയിച്ചു.

English summary
Bahrain: About 50 arrested for planning major terror attack
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X