കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഈദ് നമസ്‌കാരത്തിന് ശേഷം കശ്മീര്‍ വിഷയത്തില്‍ റാലി: പാകിസ്താനികള്‍ക്കെതിരെ ബഹ്റൈന്‍ നടപടിക്ക്

Jammu Kashmir, Kashmir, Article 35a, Article 370, Narendra Modi, Amit Shah, Mehbooba Mmufti, Omar abdulla, കശ്മീര്‍, ജമ്മു കശ്മീര്‍, നരേന്ദ്ര മോദി, അമിത് ഷാ, മെഹ്ബൂബ മുഫ്തി, ഒമര്‍ അബ്ദുള്ള

  • By S Swetha
Google Oneindia Malayalam News

ജമ്മുകശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കി ഒരാഴ്ച പിന്നിടവെ പ്രശ്‌നം ഇന്ത്യന്‍ തീരങ്ങള്‍ക്കപ്പുറത്ത് എത്തിയെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. കശ്മീര്‍ വിഷയത്തില്‍ റാലി നടത്തിയ പാകിസ്താന്‍, ബംഗ്ലാദേശ് സ്വദേശികള്‍ക്കെതിരെ ഗള്‍ഫ് രാഷ്ട്രമായ ബഹ്റൈന്‍ നിയമനടപടി സ്വീകരിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ജമ്മു കശ്മീരിനെ പ്രത്യേക പദവിയില്‍ നിന്ന് ഒഴിവാക്കാനുള്ള ഇന്ത്യന്‍ സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ ചില ദക്ഷിണേഷ്യക്കാരാണ് ബഹ്റൈനില്‍ പ്രതിഷേധം നടത്തിയത്. ഈദ് പ്രാര്‍ത്ഥനയ്ക്ക് ശേഷം അനധികൃതമായാണ് ബഹ്റൈനില്‍ റാലി നടത്തിയത്.

'എന്ത് പ്രഹസനമാണിത് നേതാവേ'.. ചെമ്പിൽ കയറി കോൺഗ്രസ് നേതാവ്, ട്രോളി സോഷ്യൽ മീഡിയ

പ്രതിഷേധക്കാര്‍ക്കെതിരെ പ്രാദേശിക പോലീസ് നിയമനടപടികള്‍ ആരംഭിച്ചതായി ബഹ്റൈന്‍ ആഭ്യന്തര മന്ത്രാലയം ട്വീറ്റ് ചെയ്തു. മതപരമായ അവസരങ്ങള്‍ രാഷ്ട്രീയ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കരുതെന്നും ബഹ്റൈന്‍ പൗരന്മാരോട് അഭ്യര്‍ത്ഥിച്ചു. 'ഈദ് പ്രാര്‍ത്ഥനയ്ക്ക് ശേഷം നിയമം ലംഘിക്കുന്ന രീതിയില്‍ ഒത്തുകൂടിയതിന് ചില ഏഷ്യക്കാര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ചു. കേസ് പബ്ലിക് പ്രോസിക്യൂഷനിലേക്ക് കൈമാറിയിട്ടുണ്ട്. മതപരമായ അവസരങ്ങളെ രാഷ്ട്രീയമായി ചൂഷണം ചെയ്യരുതെന്ന് പൗരന്മാരോടും താമസക്കാരോടും അഭ്യര്‍ത്ഥിക്കുന്നു,' ട്വീറ്റില്‍ പറയുന്നു.

pakistan-15619

പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ബഹ്റൈന്‍ രാജാവ് ശൈഖ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയെ വെള്ളിയാഴ്ച വിളിച്ച് കശ്മീരിലെ സ്ഥിതിഗതികള്‍ വിശദീകരിച്ച ശേഷമാണ് നടപടി. കഴിഞ്ഞ തിങ്കളാഴ്ചയാണ് ജമ്മു കശ്മീരിലേക്കുള്ള പ്രത്യേക പദവി പിന്‍വലിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ ഇന്ത്യ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുകയും പ്രദേശത്തെ ജമ്മു കശ്മീര്‍, ലഡാക്ക് എന്നിങ്ങനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തത്. കശ്മീരിലെ സംഭവവികാസങ്ങള്‍ ബഹ്റൈന്‍ സര്‍ക്കാര്‍ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും എല്ലാ പ്രശ്നങ്ങളും സംഭാഷണത്തിലൂടെ പരിഹരിക്കപ്പെടുമെന്നും പ്രതീക്ഷിക്കുന്നതായും ബഹ്റൈന്‍ രാജാവ് പറഞ്ഞതായി ഇമ്രാന്‍ ഖാന്റെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

English summary
Bahrain against Pakistanis on Rally after Eid prayer on Kashmir issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X