കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫൈസര്‍ കൊറോണ വാക്‌സിന്‍ വാങ്ങാന്‍ ബഹ്‌റൈനും; കൂടെ ചൈനീസ് വാക്‌സിനും

Google Oneindia Malayalam News

മനാമ: ഫൈസര്‍ കമ്പനി തയ്യാറാക്കിയ കൊറോണ വാക്‌സിന്‍ വാങ്ങുന്നതിന് ബഹ്‌റൈന്‍ തീരുമാനം. ബ്രിട്ടന് പിന്നാലെയാണ് ബഹ്‌റൈനും ഫൈസര്‍ വാക്‌സിന്‍ വാങ്ങാന്‍ തീരുമാനിച്ചത്. വിശദമായ അവലോകനങ്ങള്‍ക്ക് ശേഷമാണ് ബഹ്‌റൈന്റെ നാഷണല്‍ ഹെല്‍ത്ത് റെഗുറേറ്ററി അതോറിറ്റി ഇക്കാര്യത്തില്‍ തീരുമാനം എടുത്തത്. എപ്പോഴാണ് വാക്‌സിന്‍ വാങ്ങുക എന്ന് ബഹ്‌റൈന്‍ അറിയിച്ചിട്ടില്ല. കുത്തിവയ്ക്ക് എപ്പോള്‍ നടത്തുമെന്നും വ്യക്തമല്ല. രഹസ്യമായ ഇടപാടായതിനാല്‍ കരാര്‍ വിവരങ്ങള്‍ പരസ്യപ്പെടുത്താനാകില്ലെന്ന് ഫൈസര്‍ കമ്പനി അസോസിയേറ്റഡ് പ്രസിനോട് പറഞ്ഞു.

14

മൈനസ് 70 ഡിഗ്രി സെല്‍ഷ്യസ് താപനിലയിലാണ് വാക്‌സിന്‍ സൂക്ഷികേണ്ടത്. വേനല്‍ കാലത്ത് 40 സെല്‍ഷ്യസ് ചൂടുള്ള രാജ്യമാണ് ബഹ്‌റൈന്‍. അതുകൊണ്ടുതന്നെ വാക്‌സിന്‍ സംഭരണത്തിന് പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കേണ്ടി വരും. വാക്‌സിന്‍ രാജ്യത്ത് എത്തിക്കുന്നതിന് സ്വന്തം വിമാന കമ്പിനയായ ഗള്‍ഫ് എയര്‍ ഉപയോഗിക്കാനാണ് സാധ്യത. യുഎഇയില്‍ എമിറേറ്റ്‌സ് വിമാനം വാക്‌സിന്‍ സുരക്ഷിതമായി എത്തിക്കുന്നതിന് ഉപയോഗിക്കാന്‍ തീരുമാനിച്ചിരുന്നു.

കേരള കോണ്‍ഗ്രസ് ബി എല്‍ഡിഎഫ് വിടുന്നു; കുഞ്ഞാലിക്കുട്ടി രാജിവയ്ക്കും, വന്‍ രാഷ്ട്രീയ മാറ്റങ്ങള്‍കേരള കോണ്‍ഗ്രസ് ബി എല്‍ഡിഎഫ് വിടുന്നു; കുഞ്ഞാലിക്കുട്ടി രാജിവയ്ക്കും, വന്‍ രാഷ്ട്രീയ മാറ്റങ്ങള്‍

മൂന്നാഴ്ചക്കിടെ രണ്ടു ഡോസ് വാക്‌സിനുകളാണ് നല്‍കേണ്ടത്. സിനോഫാം ഒരുക്കിയ ചൈനീസ് വാക്‌സിന്‍ ഉപയോഗിക്കുന്നതിനും ബഹ്‌റൈന്‍ അനുമതി നല്‍കിയിരുന്നു. 16 ലക്ഷം ജനങ്ങളാണ് ബഹ്‌റൈനിലുള്ളത്. 87000ത്തിലധികം പേര്‍ക്ക് രാജ്യത്ത് കൊറോണ ബാധിച്ചിരുന്നു. 341 മരണവും റിപ്പോര്‍ട്ട് ചെയ്തു. 85000ത്തിലധികം പേര്‍ രോഗമുക്തരായി.

ബിജെപിക്ക് വീണ്ടും അപ്രതീക്ഷിത തിരിച്ചടി; മോദിയുടെ മണ്ഡലത്തില്‍ രണ്ടിടത്തും വീണു, നാഗ്പൂരിന് ശേഷംബിജെപിക്ക് വീണ്ടും അപ്രതീക്ഷിത തിരിച്ചടി; മോദിയുടെ മണ്ഡലത്തില്‍ രണ്ടിടത്തും വീണു, നാഗ്പൂരിന് ശേഷം

ഫൈസര്‍ കൊറോണ വൈറസ് വാക്‌സിന് കഴിഞ്ഞ ബുധനാഴ്ചയാണ് ബ്രിട്ടീഷ് സര്‍ക്കാര്‍ അനുമതി നല്‍കിയത്. വരും ദിവസങ്ങളില്‍ ജനങ്ങളില്‍ കുത്തിവയ്ക്കും. കൊറോണ വൈറസ് വാക്‌സിന്‍ വിതരണത്തിന് അനുമതി നല്‍കുന്ന ആദ്യ രാജ്യം ബ്രിട്ടനാണ്. 95 ശതമാനം വരെ കൊറോണ രോഗം തടയാന്‍ ഈ വാക്‌സിന് സാധിക്കുമെന്ന് ബ്രിട്ടീഷ് ആരോഗ്യ വകുപ്പ് അറിയിച്ചു. ആദ്യം ആര്‍ക്കാണ് വാക്‌സിന്‍ നല്‍കേണ്ടത് എന്ന കാര്യത്തില്‍ മുന്‍ഗണനാ ക്രമം നിശ്ചയിച്ചിട്ടുണ്ട്. അതുപ്രകാരമായിരിക്കും വിതരണം ചെയ്യുക. 40 ദശലക്ഷം ഡോസ് ബ്രിട്ടന്‍ ഓര്‍ഡര്‍ ചെയ്തിട്ടുണ്ട്. 20 ദശലക്ഷം പേര്‍ക്ക് രണ്ടു ഡോസ് വീതമാണ് വിതരണം ചെയ്യുക. 10 മില്യണ്‍ ഡോസ് ഉടന്‍ ലഭ്യമാക്കും. അതിവേഗം എല്ലാ ജനങ്ങള്‍ക്കും കുത്തിവയ്പ്പ് നടത്താനാണ് ബ്രിട്ടന്റെ തീരുമാനം.

English summary
Bahrain approved to buy Covid Pfizer vaccine After UK
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X