കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബഹ്‌റൈനില്‍ പൊതു മാപ്പ്‌ അവസാനിക്കാന്‍ ഒരു മാസം കൂടി ബാക്കി; ഉണര്‍ന്ന്‌ പ്രവര്‍ത്തിക്കണമെന്ന്‌ പ്രവാസികള്‍

Google Oneindia Malayalam News

മനാമ: ആവശ്യമായ രേഖകളില്ലാതെ ബഹ്‌റൈനില്‍ കഴിയുന്നവര്‍ക്കായി സര്‍ക്കാര്‍ പ്രഖ്യാപിച്ച പൊതുമാപ്പിന്റെ കാലാവധി കഴിയാന്‍ ഇനി ഏകദേശം ഒരു മാസം മാത്രം ബാക്കി. രേഖകള്‍ ക്രമപ്പെടുത്തി ബഹ്‌റൈനില്‍ തന്നെ തുടരാനോ നാട്ടിലേക്ക്‌ തിരിച്ച്‌ പോകാനോ അവസരമൊരുക്കിയാണ്‌ പൊതുമാപ്പ്‌ പ്രഖ്യാപിച്ചത്‌. സാമൂസാമൂഹിക പ്രവര്‍ത്തകരുടെ ഇടപെടലിന്റെ ഫലമായി ഇതിനകം നിരവധി പേര്‍ പൊതുമാപ്പിന്റെ ആനുകൂല്യം പ്രയോജനപ്പെടുത്തിയിട്ടുണ്ട്‌.

അതേ സമയം. വര്‍ഷങ്ങളായി ഒരു രേഖയുമില്ലാതെ ബഹ്‌റൈനില്‍ കഴിയുന്ന നിരവധി പേര്‍ ഇപ്പോഴുമുണ്ട്‌.പൊതു സമൂഹത്തിന്‌ മുന്നില്‍ അറിയപ്പെടാതെ നില്‍ക്കുന്ന ഇവരെ കണ്ടെത്തി രേഖകള്‍ സംഘടിപ്പിച്ച്‌ നാട്ടിലേക്ക്‌ തിരിച്ചയക്കുക എന്നത്‌ പ്രധാനമാണ്‌.
കുവൈത്തില്‍ അനധികൃത താമസക്കാരുടെ രേഖകള്‍ ശരിയാക്കുന്നതിന്‌ ഇന്ത്യന്‍ എംബസി അടുത്തിടെ പ്രത്യേക സംവിധാനങ്ങള്‍ ഒരുക്കിയിരുന്നു. രേഖകളില്ലാത്ത ഇന്ത്യക്കാര്‍ക്കായി രജിസ്‌ട്രേഷന്‍ ഡ്രൈവാണ്‌ ആദ്യം തുടങ്ങിയത്‌. പസ്‌പോര്‍ട്ടോ എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റോ ഇല്ലാത്തവര്‍ക്കായാണ്‌ ഇത്‌ സംഘടിപ്പിച്ചത്‌. ഇതിന്‌ പുറമേ, ഡിസംബറില്‍ ഭാഗീക പൊതു മാപ്പ്‌ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ എംബസിയില്‍ പ്രത്യേക കൗണ്ടറും തുറന്നിട്ടുണ്ട്‌. പിഴയടച്ച്‌ നാട്ടില്‍ പോകാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക്‌ എംബസി കൗണ്ടറിലൂടെ എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ്‌ നല്‍കും.

bahrine

എന്നാല്‍ ഇത്തരം പ്രത്യക്ഷ നടപടികള്‍ സ്വീകരിക്കാന്‍ ബഹ്‌റൈനിലെ ഇന്ത്യന്‍ എംബസി ഇതുവരെ മുന്നോട്ട്‌ വന്നിട്ടില്ല.പൊതുമാപ്പ്‌ പ്രയോജനപ്പെടുത്താന്‍ എന്തൊക്കെ ചെയ്യണമെന്ന്‌ ജനങ്ങളെ ബോധവത്‌കരിക്കാനോ പ്രത്യേക സമവിധാനമൊരുക്കാനോ എംബസിക്ക്‌ കഴിഞ്ഞിട്ടില്ല. സാമൂഹിക പ്രവര്‍ത്തകരു ഇടപെടലിലൂടെ കണ്ടെത്തുന്ന അനധികൃത താമസക്കാര്‍ക്ക്‌ ഔട്ട്‌ പാസ്‌ നല്‍കുന്നുണ്ടെന്നു മാത്രം.

Recommended Video

cmsvideo
China claims India or other foreign countries are the origin of virus | Oneindia Malayalam

ഇന്ത്യന്‍ സമൂഹമായി അടുത്തിഴപഴകി, അവരുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഇന്ത്യന്‍ എംബസി മുന്നിട്ടിറങ്ങണമെന്ന്‌ പ്രവാസികള്‍ ആവശ്യപ്പെടുന്നത്‌. മുന്‍കാലങ്ങളില്‍ സജീവ ഇടപെടലുകള്‍ നടത്തിയ അംബാസിഡര്‍മാര്‍ പ്രവാസികളുടെ മനസില്‍ ഇപ്പോഴുമുണ്ട്‌. തങ്ങളുടെ പ്രശ്‌നങ്ങളില്‍ സജീവമായി ഇടപെടുന്ന ജനകീയ അംബാസിഡര്‍മാരെയാണ്‌ പ്രവാസികള്‍ ആഗ്രഹിക്കുന്നത്‌. കുവൈത്ത്‌ പോലുള്ള സ്ഥലങ്ങളില്‍ അത്തരമൊരു സജീവതയും ആണ്‌ ജനങ്ങള്‍ അനുഭവിക്കുന്നത്‌.
പൊതുമാപ്പ്‌ അവസാനിക്കാനിരിക്കെ , ഇനിയെങ്കിലും ഇന്ത്യന്‍ എംബസി സജീവമായി ഇടപെ
ടണമെന്നാണ്‌ ബഹ്‌റൈനിലെ ഇന്ത്യന്‍ പ്രവാസി സമൂഹം ആവ്‌ശ്യപ്പെടുന്നത്‌. ഡിസംബര്‍ 31നകം രേഖകള്‍ ശരിയാക്കാന്‍ കഴിയാത്തര്‍ക്ക്‌ വന്‍ തുക പിഴയടക്കേണ്ടി വരും. പരാമാവധി പേര്‍ക്ക്‌ പൊതുമാപ്പ്‌ പ്രയോജനപ്പെടുത്താന്‍ ഇന്ത്യന്‍ എംബസിയുടെ ഭാഗത്തു നിന്നുള്ള ഇടപെടലിലൂടെ കഴിയിമെന്ന്‌ സാമൂഹികപ്രവര്‍ത്തകര്‍ പറയുന്നു.

English summary
Bahrain closed application for the general pardon in one month
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X