കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗള്‍ഫിലെ തര്‍ക്കങ്ങള്‍ അവസാനിപ്പിക്കണമെന്ന് ബഹ്‌റൈന്‍; ജിസിസിയില്‍ സന്തോഷ വാര്‍ത്ത

Google Oneindia Malayalam News

മനാമ: ഗള്‍ഫിലെ തര്‍ക്കങ്ങള്‍ അവസാനിപ്പിക്കണമെന്ന് ബഹ്‌റൈന്‍ ആവശ്യപ്പെട്ടു. ആദ്യമായിട്ടാണ് ബഹ്‌റൈന്‍ ഇങ്ങനെ ഒരു ആവശ്യം മുന്നോട്ടുവെക്കുന്നത്. ഖത്തറിനെതിരെ ഉപരോധം ചുമത്തിയ രാജ്യങ്ങളിലൊന്നാണ് ബഹ്‌റൈന്‍. അടുത്ത മാസം ജിസിസി ഉച്ചകോടി സൗദി അറേബ്യയില്‍ നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. അതിന് മുമ്പ് തന്നെ ഗള്‍ഫിലെ തര്‍ക്കങ്ങള്‍ അവസാനിപ്പിക്കണം എന്നാണ് ബഹ്‌റൈന്റെ ആവശ്യം. ബഹ്‌റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെ നേതൃത്വത്തിലുള്ള സുപ്രീം ഡിഫന്‍സ് കൗണ്‍സില്‍ ബുധനാഴ്ച യോഗം ചേര്‍ന്നിരുന്നു. ഈ യോഗമാണ് ഗള്‍ഫിലെ തര്‍ക്കം സമാധാനപരമായി അവസാനിപ്പിക്കേണ്ടത് ആവശ്യമാണ് എന്ന് പ്രഖ്യാപിച്ചത്. ബഹ്‌റൈന്‍ ന്യൂസ് ഏജന്‍സിയെ ഉദ്ധരിച്ച് അല്‍ ജസീറ ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഇതുസംബന്ധിച്ച് വാര്‍ത്ത നല്‍കി.

1

2017ലാണ് ഖത്തറിനെതിരെ സൗദി സഖ്യരാജ്യങ്ങള്‍ ഉപരോധം പ്രഖ്യാപിച്ചത്. ആദ്യം ഉപരോധം പ്രഖ്യാപിച്ചത് ബഹ്‌റൈന്‍ ആയിരുന്നു. തൊട്ടുപിന്നാലെയാണ് സൗദിയും യുഎഇയും ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ഈ മൂന്ന് രാജ്യങ്ങള്‍ക്ക് പുറമെ ഈജിപ്തും ഉപരോധം ചുമത്തിയവരില്‍ ഉള്‍പ്പെടും. ഇപ്പോള്‍ ബഹ്‌റൈന്‍ തന്നെയാണ് തര്‍ക്കം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുന്നതും. ഖത്തര്‍ ഉപരോധം അവസാനിപ്പിക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലാണ്. സൗദിയുടെയും യുഎഇയുടെയും ഖത്തറിന്റെയും മന്ത്രിമാര്‍ ഇക്കാര്യത്തില്‍ സൂചന നല്‍കിയിരുന്നു.

ജനുവരി 3ന് ഗള്‍ഫില്‍ യുദ്ധമുണ്ടാകുമോ? ഇസ്രായേല്‍, യുഎസ് കപ്പലുകള്‍ വരുന്നു, വന്‍ നീക്കംജനുവരി 3ന് ഗള്‍ഫില്‍ യുദ്ധമുണ്ടാകുമോ? ഇസ്രായേല്‍, യുഎസ് കപ്പലുകള്‍ വരുന്നു, വന്‍ നീക്കം

അമേരിക്കയും കുവൈത്തും നടത്തിവന്ന സമാധാന ശ്രമങ്ങളുടെ വിജയമാണ് കാണാന്‍ പോകുന്നത്. ഗള്‍ഫ് രാജ്യങ്ങള്‍ ഐക്യത്തോടെ നില്‍ക്കണമെന്നും ഇറാനെ കൂടുതല്‍ ഒറ്റപ്പെടുത്തണമെന്നുമാണ് അമേരിക്കയുടെ നിലപാട്. അമേരിക്കയും ഇസ്രായേലും ഇറാനെതിരെ ചില സൈനിക നീക്കങ്ങള്‍ നടത്തുന്നു എന്ന വിവരങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

ദില്ലി മടുത്ത് കേരള എംപിമാര്‍; രാജിവയ്ക്കാന്‍ 4 പേര്‍ റെഡി, തടഞ്ഞുനിര്‍ത്തി നേതൃത്വം, തിരിച്ചടിക്കുംദില്ലി മടുത്ത് കേരള എംപിമാര്‍; രാജിവയ്ക്കാന്‍ 4 പേര്‍ റെഡി, തടഞ്ഞുനിര്‍ത്തി നേതൃത്വം, തിരിച്ചടിക്കും

അടുത്ത മാസം അഞ്ചിന് റിയാദിലാണ് ജിസിസി ഉച്ചകോടി. ഇതില്‍ ഖത്തര്‍ അമീര്‍ ശൈഖ് തമീം പങ്കെടുക്കുമെന്നാണ് കരുതുന്നത്. അടുത്ത വര്‍ഷം ആദ്യത്തില്‍ തന്നെ ഗള്‍ഫില്‍ പ്രതീക്ഷയുടെ വാര്‍ത്ത വരുമെന്നാണ് കരുതുന്നത്. ഉപാധികളോടെയാകും ഉപരോധം പിന്‍വലിക്കുക എന്ന വിവരങ്ങളുമുണ്ട്. അതേസമയം, ഖത്തറും ബഹ്‌റൈനും തമ്മില്‍ ജലാതിര്‍ത്തി തര്‍ക്കം നിലനില്‍ക്കുകയാണ്. ഈ വിഷയം അന്താരാഷ്ട്ര വേദികളില്‍ വരെ എത്തിയിരിക്കുകയാണ്.

English summary
Bahrain demands to end Qatar Sanction before GCC summit on January 5
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X