കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബഹ്റിനില്‍ ഭരണകൂട വിരുദ്ധ പ്രക്ഷോഭം, ആഭ്യന്തര യുദ്ധം കൊതിച്ച് ബ്രിട്ടന്‍, ബഹ്റിനും അശാന്തിയിലേക്ക്?

  • By ജാനകി
Google Oneindia Malayalam News

മനാമ: ബഹ്‌റിനില്‍ വീണ്ടും ഭരണകൂടത്തിനെതിരെ പ്രതിഷേധം. പ്രതിഷേധവുമായി നൂറുകണക്കിന് ആളുകളാണ് തെരുവില്‍ ഇറങ്ങിയത്. പ്രക്ഷോഭകര്‍ക്ക് നേരെ പൊലീസ് ഗ്രനേഡും കണ്ണീര്‍ വാതകവും പ്രയോഗിച്ചു. തലസ്ഥാന നഗരമായ മനാമയില്‍ നിന്നും 10 കിലോമീറ്റര്‍ അകലെ നുവൈദ്രത്ത് ഗ്രാമത്തിലാണ് പ്രതിഷേധ പ്രകടനങ്ങള്‍ നടന്നത്.

ബഹ്‌റിനിലെ പ്രധാന പ്രതിപക്ഷമായ അല്‍ വെഫാഖ് നാഷണല്‍ ഇസ്ലാമിക് സൊസൈറ്റിയുടെ സ്ഥാപക നേതാക്കളില്‍ ഒരാളയ ഷെയ്ഖ് അലി സല്‍മാനേയും മറ്റ് രാഷ്ട്രീയ, സര്‍ക്കാര്‍ വിരുദ്ധ തടവുകാരേയും ഉടന്‍ ജയില്‍ മോചിതരാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.

ആഭ്യന്തര യുദ്ധത്തിലേയ്ക്ക് വരെ നീങ്ങിയ ബഹ്‌റിനില്‍ സമാധാനം പുനസ്ഥാപിച്ചിട്ട് വര്‍ഷങ്ങളേ ആകുന്നുള്ളൂ. രാജ്യം വീണ്ടും അരക്ഷിതാവസ്ഥയിലേയ്ക്ക് നീങ്ങുന്നതിന്റെ സൂചനകളാണ് പുറത്ത് വരുന്നത്. ബഹ്‌റിനിലെ സാഹചര്യങ്ങള്‍ മുതലെടുത്ത് ആയുധക്കച്ചവടം കൊഴുപ്പിയ്ക്കാന്‍ ഒരുങ്ങുകയാണ് ബ്രിട്ടന്‍.

വീണ്ടും

വീണ്ടും

ബഹ്‌റിനിലെ തെരുവുകളില്‍ വീണ്ടും പ്രതിഷേധത്തിന്റെ വിളികള്‍ ഉയരുകയാണ്

ആവര്‍ത്തിയ്ക്കുകയാണോ

ആവര്‍ത്തിയ്ക്കുകയാണോ

2011 ലും മറ്റും നടന്ന സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ രാജ്യത്ത് വീണ്ടും ആവര്‍ത്തിയ്ക്കുകയാണോ

മടുത്തു

മടുത്തു

രാജഭരണത്തിനെതിരെയാണ് പ്രതിഷേധം

ആയുധക്കച്ചവടം

ആയുധക്കച്ചവടം

സാഹചര്യം മുതലെടുത്ത് ബ്രിട്ടനില്‍ ആയുധ കച്ചവടം കൊഴുപ്പിയ്ക്കാന്‍ ഒരുങ്ങുകയാണ് ബ്രിട്ടന്‍. 2011 വരെ ബ്രിട്ടന്‍ 45 മില്യണ്‍ പൗണ്ടിന്റെ ആയുധക്കച്ചവടമാണ് ബഹ്‌റിനുമായി നടത്തിയത്.

സൗദിയും

സൗദിയും

സൗദിയും ആയുധങ്ങളും സൈനിക വാഹനങ്ങളും നല്‍കി പ്രക്ഷോഭകാലത്ത് ബഹ്‌റിനെ സഹായിച്ചിരുന്നു

പടരുന്ന അസ്വസ്ഥത

പടരുന്ന അസ്വസ്ഥത

മിഡില്‍ ഈസ്റ്റ് രാജ്യങ്ങളില്‍ പടരുന്ന അസ്വസ്ഥത ബഹ്‌റിന്‍ എന്ന കൊച്ചുരാഷ്ട്രത്തേയും ബാധിയ്ക്കുകയാണോ

English summary
Bahraini forces attack protesters ahead of uprising anniversary.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X