കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബഹ്‌റൈന്‍ മന്ത്രി ഇസ്രായേലില്‍; ബന്ധം ദൃഢമാകുന്നു, യുഎഇ കിരീടവകാശിയെ ക്ഷണിച്ചു

Google Oneindia Malayalam News

മനാമ/ടെല്‍ അവീവ്: ഇസ്രായേലുമായുള്ള അയിത്തം അറബ് രാജ്യങ്ങള്‍ക്ക് ഇല്ലാതാകുന്നു. യുഎഇക്ക് പിന്നാലെ ബഹ്‌റൈനും ഇസ്രായേലുമായി നയതന്ത്ര ബന്ധം സ്ഥാപിച്ചത് സെപ്തംബറിലാണ്. ഇതോടെ ഇസ്രായേല്‍ ബന്ധം സ്ഥാപിച്ച അറബ് രാജ്യങ്ങളുടെ എണ്ണം അഞ്ചായി ഉയര്‍ന്നു. ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രി ഇന്ന് ഇസ്രായേല്‍ സന്ദര്‍ശിച്ചു. ഇരുരാജ്യങ്ങളും തമ്മില്‍ കൂടുതല്‍ ദൃഢമായ ബന്ധം തുടരുക എന്നതാണ് ലക്ഷ്യം.

വ്യാപാര-സുരക്ഷാ കാര്യങ്ങളില്‍ കൂടി സഹകരണം ശക്തമാക്കുമെന്നാണ് വിവരം. അറബ്-ഇസ്രായേല്‍ ബന്ധം പുനസ്ഥാപിച്ചതിന് ശേഷമുള്ള പുതിയ വിവരങ്ങള്‍ ഇങ്ങനെ...

ഉജ്ജ്വല സ്വീകരണം

ഉജ്ജ്വല സ്വീകരണം

ബഹ്‌റൈന്‍ വിദേശകാര്യമന്ത്രി അബ്ദില്‍ ലത്തീഫ് സയാനി ഇന്ന് ടെല്‍ അവീവിലെത്തി. ഇസ്രായേല്‍ വിദേശകാര്യമന്ത്രി ഗാബി അഷ്‌കെനാസിയും ഉന്നത ഉദ്യോഗസ്ഥരും ചേര്‍ന്ന് അദ്ദേഹത്തെ സ്വീകരിച്ചു. ഇസ്രായേല്‍ വാര്‍ത്താ ചാനലുകള്‍ ബഹ്‌റൈന്‍ മന്ത്രിയുടെ സന്ദര്‍ശനം തല്‍സമയം സംപ്രേഷണം ചെയ്തു. യുഎഇ കിരീടവകാശി മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനെ ഇസ്രായേല്‍ പ്രസിഡന്റ് ക്ഷണിച്ചിട്ടുണ്ട്.

ട്രംപിന്റെ വിജയം

ട്രംപിന്റെ വിജയം

സെപ്തംബറിലാണ് യുഎഇയും ബഹ്‌റൈനും ഇസ്രായേലുമായി നയതന്ത്ര ബന്ധം സ്ഥാപിക്കാന്‍ തീരുമാനിച്ചത്. അമേരിക്കന്‍ മുന്‍കൈയ്യെടുത്ത് നടത്തിയ ചര്‍ച്ചയുടെ ഭാഗമായിരുന്നു ഇത്. ട്രംപിന്റെ വിദേശകാര്യ നയത്തില്‍ നേട്ടമായി അമേരിക്ക അവതരിപ്പിച്ച വിഷയങ്ങളിലൊന്ന് ഗള്‍ഫ്-ഇസ്രായേല്‍ ബന്ധമായിരുന്നു.

മാറിയ അറബ് നയം

മാറിയ അറബ് നയം

പലസ്തീന്‍ വിഷയത്തില്‍ സ്ഥായിയായ പരിഹാരം ഉണ്ടാകാതെ ഇസ്രായേലുമായി ബന്ധം സ്ഥാപിക്കില്ല എന്നായിരുന്നു അറബ് രാജ്യങ്ങളുടെ പ്രഖ്യാപിത നിലപാട്. പലസ്തീന്‍-ഇസ്രായേല്‍ എന്നീ രണ്ട രാജ്യങ്ങള്‍ രൂപീകരിച്ച് മേഖലയിലെ പ്രശ്‌നത്തിന് പരിഹാരം കാണണമെന്നും അറബ് നേതാക്കള്‍ അഭിപ്രായപ്പെടുന്നു. എന്നാല്‍ ഇതൊന്നും നടക്കാതെ തന്നെ യുഎഇയും ബഹ്‌റൈനും ഇസ്രായേല്‍ ബന്ധം സ്ഥാപിച്ചു.

തങ്ങളെ വഞ്ചിച്ചു

തങ്ങളെ വഞ്ചിച്ചു

ഗള്‍ഫ് രാജ്യങ്ങളെ തങ്ങളെ വഞ്ചിച്ചു എന്നാണ് പലസ്തീന്‍ നേതാക്കള്‍ യുഎഇയുടെയും ബഹ്‌റൈന്റെയും തീരുമാനത്തോട് പ്രതികരിച്ചത്. യുഎഇയിലേക്ക് ഇസ്രായേല്‍ വിമാനം പറക്കുന്നതിന് സൗദി അറേബ്യ തങ്ങളുടെ വ്യോമാതിര്‍ത്തി തുറന്നുകൊടുക്കുകയും ചെയ്തിരുന്നു. നിലവില്‍ ജോര്‍ദാന്‍, ഈജിപ്ത്, യുഎഇ, ബഹ്‌റൈന്‍, സുഡാന്‍ എന്നീ അറബ് രാജ്യങ്ങളാണ് ഇസ്രായേല്‍ ബന്ധം സ്ഥാപിച്ചത്.

മൈക്ക് പോംപിയോയും എത്തി

മൈക്ക് പോംപിയോയും എത്തി

ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായും ബഹ്‌റൈന്‍ വിദേശകാര്യമന്ത്രി സയാനി ചര്‍ച്ച നടത്തും. കൂടാതെ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോയുമായും ചര്‍ച്ച നടത്തും. അധിനിവിഷ്ട വെസ്റ്റ് ബാങ്കില്‍ എത്തുന്ന ആദ്യത്തെ അമേരിക്കന്‍ നേതാവാണ് പോംപിയോ. അദ്ദേഹം രണ്ടുദിവസത്തെ സന്ദര്‍ശനത്തിനാണ് ഇസ്രായേലില്‍ എത്തിയിരിക്കുന്നത്.

ഇസ്രായേല്‍ അംഗീകരിച്ചില്ല

ഇസ്രായേല്‍ അംഗീകരിച്ചില്ല

പലസ്തീന്‍ ഭൂമി കൈയ്യേറി ഇസ്രായേല്‍ ഭരണകൂടം നിര്‍മിച്ച ജൂത കുടിയേറ്റ കേന്ദ്രങ്ങള്‍ നിയമവിരുദ്ധമായിട്ടാണ് ഐക്യരാഷ്ട്രസഭ കണക്കാക്കുന്നത്. ഈ കുടിയേറ്റ നിര്‍മാണമാണ് അറബ് രാജ്യങ്ങളുമായി ബന്ധം സ്ഥാപിക്കുന്നതിന് ഒരു തടസം. ഇത് നിര്‍ത്തണമെന്ന് അന്താരാഷ്ട്ര സമൂഹം ഇസ്രായേലിനോട് ആവശ്യപ്പെട്ടിരുന്നു എങ്കിലും ഇസ്രായേല്‍ അംഗീകരിച്ചിട്ടില്ല.

Recommended Video

cmsvideo
Donald trump's last mission is to provide f 35 jet to uae
ഖത്തര്‍ നിലപാട്

ഖത്തര്‍ നിലപാട്

പലസ്തീന്‍ പ്രശ്‌നത്തില്‍ പരിഹാരം ഉണ്ടാകാതെ ഇസ്രായേലുമായി സഹകരണം ഉണ്ടാകില്ലെന്ന് കഴിഞ്ഞദിവസം ഖത്തര്‍ വിദേശകാര്യ മന്ത്രി വ്യക്തമാക്കിയിരുന്നു. മേഖലയില്‍ ദ്വിരാഷ്ട്ര പരിഹാരമാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. പലസ്തീനെ കാര്യമായി സഹായിക്കുന്ന രാജ്യമാണ് ഖത്തര്‍. പലസ്തീന് സഹായം നല്‍കുന്നതിന് മാത്രമാണ് ഇസ്രായേലുമായി ഖത്തര്‍ ബന്ധപ്പെടുന്നത്.

ബിഹാറില്‍ മുസ്ലിം മന്ത്രിയില്ല; ചരിത്രത്തില്‍ ആദ്യം, എന്‍ഡിഎയില്‍ മുസ്ലിം എംഎല്‍എമാരുമില്ലബിഹാറില്‍ മുസ്ലിം മന്ത്രിയില്ല; ചരിത്രത്തില്‍ ആദ്യം, എന്‍ഡിഎയില്‍ മുസ്ലിം എംഎല്‍എമാരുമില്ല

English summary
Bahrain Foreign Minister arrived in Israel for His First Official Visit
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X