ബഹ്റിന്‍: ഭരണകൂട വിരുദ്ധ പ്രക്ഷോഭം, പൊലീസ് വാഹനങ്ങള്‍ തീയിട്ടു, 5 പേര്‍ക്ക് 15 വര്‍ഷം തടവ്
മനാമ: ഭരണകൂട വിരുദ്ധ പ്രക്ഷോഭത്തിനിടെ പൊലീസ് വാഹനത്തിന് തീയിടുകയും പൊലീസിനെ ആക്രമിയ്ക്കുകയും ചെയ്ത അഞ്ച് പേര്‍ക്ക് തടവ് ശിക്ഷ. 15 വര്‍ഷത്തെ തടവിനാണ് ശിക്ഷിച്ചത്. 17,000 ദിര്‍ഹം പിഴ ഒടുക്കാനും കോടതി ഉത്തരവിട്ടു.
കഴിഞ്ഞ ഓഗസ്റ്റില്‍ ഭരണവിരുദ്ധ പ്രക്ഷോഭം നടത്തിയവരാണ് പൊലീസ് വാഹനത്തിന് തീയിടുകയും പൊലീസിനെ ആക്രമിയ്ക്കുകയും ചെയ്തത്. മറ്റൊരു കേസില്‍ പൊലീസിനെ കല്ലെറിഞ്ഞ മൂന്ന് പേര്‍ക്ക് മൂന്ന് മുതല്‍ പത്ത് വര്‍ഷം വരെ തടവിന് ശിക്ഷ വിധിച്ചു.

പ്രക്ഷോഭം
2015 ല്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം നടത്തിയവരെയാണ് കോടതി ശിക്ഷിച്ചത്. ആദ്യത്തെ കേസില്‍ പൊലീസ് വാഹനത്തെ തീയിട്ടതിനും അക്രമ സംഭവങ്ങള്‍ അഴിച്ച് വിട്ടതിനും അഞ്ച് പേര്‍ക്ക് 15 വര്‍ഷത്തെ തടവ് ശിക്ഷയാണ് വിധിച്ചത്.

പൊലീസിനെ
പൊലീസിനെ കല്ലെറിഞ്ഞതിന് മൂന്ന് പേര്‍ക്ക് കൂടി തടവ് ശിക്ഷ വിധിച്ചു. ഒരാള്‍ക്ക് മൂന്ന് വര്‍ഷത്തെ തടവും മറ്റ് രണ്ട് പേര്‍ക്ക് 10 വര്‍ഷത്തെ തടവിനുമാണ് കോടതി ശിക്ഷിച്ചത്

പരിക്കേറ്റു
കല്ലേറില്‍ രണ്ട് പൊലീസുകാര്‍ക്ക് പരിക്കേറ്റു

വീണ്ടും
ബഹ്‌റിനില്‍ വീണ്ടും ഭരണകൂട വിരുദ്ധ പ്രക്ഷോഭങ്ങള്‍ ശക്തിയാര്‍ജ്ജിയ്ക്കുകയാണ്.












Click it and Unblock the Notifications