സ്വാതന്ത്ര്യ ദിനം വിപുലമായി ആഘോഷിച്ച് ബഹ്റൈൻ കേരളീയ സമാജം പ്രസംഗവേദി
മനാമ: ബഹ്റൈൻ കേരളീയ സമാജം പ്രസംഗവേദിയുടെ ഭാഗമായ 'ദി കോൺഫിഡൻസ് കഫേ'യുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ വിപുലമായി ആഘോഷിച്ചു. രാവിലെ പതാക ഉയർത്തലോടെയാണ് പരിപാടി ആരംഭിച്ചത്. വൈകീട്ട് മുതിർന്നവർക്കായി "രാജ്യസ്നേഹം: വാക്കുകളിലോ, പ്രവൃത്തിയിലോ?" എന്ന വിഷയത്തിൽ പ്രസംഗമത്സരവും നടന്നു. ഇരുപതിലേറെപ്പേർ മത്സരത്തിൽ പങ്കെടുത്തു.
മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച ഭിന്നശേഷിക്കാരിയായ റിച്ചുവിന് പ്രത്യേക ജൂറി പുരസ്കാരവും പരിപാടിയിൽ സമ്മാനിച്ചു. പ്രദീപ് പുറംകര, സജി മാർക്കോസ്, ബോണി എന്നിവരായിരുന്നു വിധിനിർണ്ണയ സമിതി അംഗങ്ങൾ. തുടർന്ന് നടന്ന സാംസ്കാരിക സമ്മേളനത്തിൽ സമാജം ആക്ടിങ് പ്രസിഡന്റ് രവികുമാർ അധ്യക്ഷത വഹിച്ചു. സാഹിത്യ വിഭാഗം സെക്രട്ടറി വിനയചന്ദ്രൻ നായർ സ്വാഗതം ആശംസിച്ചു. കവിയും എഴുത്തുകാരനുമായ മനോജ് കളരിക്കൽ സ്വാതന്ത്ര്യദിന സന്ദേശം നൽകി. മത്സരത്തിൽ പങ്കെടുത്ത എല്ലാവർക്കും സർട്ടിഫിക്കറ്റുകളും സമ്മാനങ്ങളും വിതരണം ചെയ്തു.

പരിപാടിയിൽ മുതിർന്നവരും കുട്ടികളും ദേശഭക്തിഗാനങ്ങളും നൃത്തങ്ങളും അവതരിപ്പിച്ചു. രാജേഷിന്റെ സാക്സോഫോൺ വായനയും പരിപാടിക്ക് മാറ്റുകൂട്ടി. പ്രസംഗവേദി ജോയിന്റ് കൺവീനർ ജിബി കളീക്കൽ, പ്രോഗ്രാം കൺവീനർ ജോയി പോളി, ഷിബു ജോൺ എന്നിവർ സംസാരിച്ചു. മത്സര വിജയികൾക്കുള്ള സർട്ടിഫിക്കറ്റുകളും സമ്മാനങ്ങളും വിതരണം ചെയ്തു.
മത്സര വിജയികൾ:
ഒന്നാം സ്ഥാനം മുജീബ് റഹ്മാൻ
രണ്ടാം സ്ഥാനം ജേക്കബ് മാത്യു
മൂന്നാം സ്ഥാനം അശോക് ശ്രീശൈലം
സ്പെഷ്യൽ പ്രൈസ് റിച്ചു പൊന്നു റോയി


Click it and Unblock the Notifications