ബക്രീദിനൊട് അനുബന്ധിച്ച് 32 തടവുകാർക്ക് മോചനം: പ്രഖ്യാപനവുമായി ബഹ്‌റൈന്‍ രാജാവ്
മനാമ: കുറ്റകൃത്യങ്ങളില്‍പ്പെട്ട് ജയിലില്‍ തടങ്കലിൽ കഴിയുന്ന 32 പേരെ മോചിപ്പിക്കാന്‍ ബഹ്റൈൻ. ബഹ്‌റൈന്‍ രാജാവ് ഹമദ് ബിന്‍ ഇസ അല്‍ ഖലീഫയാണ് ഇത് സംബന്ധിച്ച നിര്‍ദേശം നൽകിയിട്ടുള്ളത്. ബക്രീദിനോട് അനുബന്ധിച്ചാണ് തടവുകാരെ മോചിപ്പിച്ചിട്ടുള്ളത്. നേരത്തെയും ഇത്തരത്തിൽ ഈദുല്‍ ഫിത്തര്‍, ഈദുല്‍ അദ്ഹ എന്നിങ്ങനെയുള്ള പ്രധാനപ്പെട്ട ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ഗൾഫ് രാജ്യങ്ങൾ തടവുകാരെ മോചിപ്പിക്കാറുണ്ട്.

രാജ്യത്തിന്റെ വികസന പാതയില്‍ തങ്ങളുടെ പങ്കാളിത്വം ഉറപ്പുവരുത്താനും സമൂഹവുമായി ഇഴകിചേര്‍ന്ന് വീണ്ടും ജീവിതമാരംഭിക്കാനും വേണ്ടിയാണ് ഇത്തരമൊരു ഇളവെന്ന് ഭരണകൂടം വ്യക്തമാക്കി. അതേ സമയം ഭരണകൂടം മോചിപ്പിക്കാനിരിക്കുന്ന തടവുകാരുടെ വിവരങ്ങള്‍ ഉടന്‍ തന്നെ പുറത്തുവിടും.
Recommended Video
ബക്രീദ് ഇളവുകള്‍ പിന്‍വലിച്ചില്ലെങ്കില്‍ കേസെടുക്കുമെന്ന് IMA | Oneindia Malayalam












Click it and Unblock the Notifications