കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബഹറിന്‍ ആഭ്യന്തര കാര്യങ്ങളില്‍ ഇറാന്‍ ഇടപെടുന്നതിന്ന് തെളിവുകളുണ്ട്; ബഹറിന്‍ രാജാവ്

Google Oneindia Malayalam News

ബഹറിന്‍: തങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ അനാവശ്യമായി ഇറാന്‍ ഇടപെടലുകള്‍ നടത്തിയതിന് വ്യക്തമായ തെളിവുകളുണ്ടെന്ന് ബഹറിന്‍ രാജാവ് ഹമദ് ബിന്‍ ഈസാ അല്‍ ഖലീഫ വ്യക്തമാക്കി. റിയാദില്‍ നടന്ന ജിസിസി യുഎസ് ഉച്ചകോടിയിലാണ് രാജാവ് ഇറാന്റെ ഇടപെടലിനെ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചത്.

ബഹറിന് പുറമെ മറ്റ് ജിസിസി രാജ്യങ്ങളിലും തങ്ങളുടെ നയം നടപ്പിലാക്കാനുള്ള പ്രവര്‍ത്തികള്‍ക്ക് ഇറാന്‍ പലരെയും കൂട്ട്പിടിക്കുന്നുണ്ട്. സിറിയ, ലബനോന്‍, ഇറാഖ്, യെമന്‍ തുടങ്ങിയ രാജ്യങ്ങളിലെ അക്രമ പരമ്പകള്‍ ഇതിന് ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു. മറ്റ് രാജ്യങ്ങളുടെ സ്വാതന്ത്ര്യത്തെയും പരമാധികാരത്തെയും ചോദ്യം ചെയ്തു കൊണ്ടുള്ള ഇറാന്റെ നടപടി യുഎന്‍ ഉച്ചകോടിയില്‍ ഒപ്പ് വെച്ച കരാറിന്റെ വ്യക്തമായ ലംഘനമാണ്.

hamad-bin-isa-al-khalifa

അത്‌കൊണ്ട് തന്നെ ജിസിസി രാജ്യങ്ങള്‍ ഇറാന്റെ ഇത്തരം നടപടികള്‍ക്കെതിരെ ശക്തമായി പ്രതികരിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ജിസിസി ഉച്ചകോടിക്കായി സൗദിയില്‍ ഒരുക്കിയ വരവേല്‍പ്പിന് സൗദി രാജാവിന് അദ്ദേഹം നന്ദി രേഖപ്പെടുത്തി. മേഖലയില്‍ സമാധാനം നിലനിര്‍ത്താന്‍ സൗദി കൈകൊള്ളുന്ന നടപടിയെ ബഹറിന്‍ രാജാവ് പ്രശംസിച്ചു.

English summary
Bahrain King: Iran 'our biggest problem'
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X