കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണ വൈറസ്; ഗൾഫ് നാടുകളും ഭീതിയിൽ, ബഹ്റൈനിലും കുവൈത്തിലും വൈറസ് ബാധ സ്ഥിരീകരിച്ചു!

Google Oneindia Malayalam News

കുവൈത്ത് സിറ്റി: കൊറോണ വൈറസ് ഭീതിയിൽ ഗൾഫ് രാജ്യങ്ങളും. കൊറോണ വൈറസ് (കോവിഡ് -19) ബഹ്‌റൈനിലും കുവൈത്തിലും സ്ഥിരീകരിച്ചു. . കുവൈത്തില്‍ മൂന്ന് പേര്‍ക്കും ബഹ്‌റൈനില്‍ ഒരാള്‍ക്കുമാണ് കൊറോണ സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം ഇറാനിലെ മശ്‌ഹദിൽ നിന്നു തിരിച്ചെത്തിച്ചവരിൽ മൂന്ന് പേർക്കാണ് കുവൈത്തിൽ പ്രാഥമിക പരിശോധനയിൽ കൊറോണ (കോവിഡ് 19 ) വൈറസ് ബാധ സ്ഥിരീകരിച്ചത്.

53 വയസ്സുള്ള കുവൈത്ത് പൗരൻ, 61 വയസ്സുള്ള സഊദി പൗരൻ, 21 കാരനായ ബിദൂനി യുവാവ് എന്നിവർക്കാണ് വൈറസ് ബാധ കണ്ടെത്തിയത്. ഇവരുടെ ആരോഗ്യ നില തൃപ്തികരമാണെന്നും രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചു തുടങ്ങിയിട്ടില്ലെന്നും കുവൈത്ത് ആരോഗ്യമന്ത്രാലയം വാർത്താ കുറിപ്പിൽ അറിയിച്ചു. ഇത് ആദ്യമായാണ് ബഹ്റൈനിലും രാജ്യത്ത് കൊറോണ വൈറസ് ബാധ സ്ഥിരീകരിക്കുന്നത്.

ബഹ്റൈനിലും വൈറസ് ബാധ

ബഹ്റൈനിലും വൈറസ് ബാധ


ഇറാനിൽ നിന്ന് ബഹ്റൈനിൽ എത്തിയ സ്വദേശി പൗരന് കൊറോണ വൈറസ് ബാധയുണ്ടെന്ന വിവരം ആരോഗ്യമന്ത്രാലയമാണ് സ്ഥിരീകരിച്ചത്. ഇദ്ദേഹത്തെ ഇബ്രാഹിം ഖലീൽ അൽ കാനൂ മെഡിക്കൽ സെന്ററിൽ പ്രവേശിപ്പിച്ചു.വൈറസ് ബാധിച്ച രോഗിയുമായി സമ്പർക്കത്തിലുണ്ടായിരുന്നവർ ബഹ്റൈന്‍ മന്ത്രാലയത്തിന്റെ നിരീക്ഷണത്തിലാണ്.

ആരോഗ്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്

ആരോഗ്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്


ആരും പരിഭ്രാന്തരാകേണ്ടതില്ലെന്നും വൈറസിന്റെ വ്യാപനം തടയാൻ വേണ്ട മുൻകരുതലുകൾ എടുത്തതായും മന്ത്രാലയം അറിയിച്ചു. പനി, ശ്വാസതടസ്സം, ചുമ എന്നിവയുണ്ടെങ്കിൽ വൈദ്യ പരിശോധനക്ക് വിധേയമാകണമെന്നും മന്ത്രാലയം അധിക്യതർ വ്യക്തമാക്കി. അതേസമയം ഇറാനില്‍ ഇതുവരെ 12 പേരാണ് കൊറോണ ബാധയില്‍ മരണപ്പെട്ടത്. നിരവധി പേര്‍ ആശുപത്രികളില്‍ ചികിത്സയില്‍ തുടരുകയാണ്.

ദക്ഷിണ കൊറിയയിലും കൊറോണ ബാധ

ദക്ഷിണ കൊറിയയിലും കൊറോണ ബാധ


ദക്ഷിണ കൊറിയയിലും കൊറോണ ബാധ വ്യാപിക്കുകയാണെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. തിങ്കളാഴ്ച മാത്രം 161 പേർക്ക് കൊറോണ ബാധ സ്ഥിരീകരിച്ചു. ഇതുവരെ 763 പേർക്കാണ് ദക്ഷിണ കൊറിയയിൽ കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുള്ളത്. കൊറോണയുടെ പ്രഭവ കേന്ദ്രമായ ചൈനയ്ക്ക് ശേഷം ഏറ്റവും കൂടുതല്‍ കൊറോണ പോസിറ്റീവ് കേസ് റിപ്പേര്‍ട്ട് ചെയ്തിട്ടുള്ളത് ദക്ഷിണ കൊറിയയിലാണ്.

Recommended Video

cmsvideo
Corona virus: de@th toll surges past 2,000 in China | Oneindia Malayalam
ഇറാന് സാമ്പത്തിക രംഗത്ത് തിരിച്ചടി

ഇറാന് സാമ്പത്തിക രംഗത്ത് തിരിച്ചടി

ചൈനയിൽ മാത്രം 2463 പേരാണ് കൊറോണ വൈറസ് ബാധമൂലം മരണപ്പെട്ടത്. 78000ലധികം പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുമുണ്ട്. ഇറാനിൽ വൈറസ് ബാധമൂലം എട്ട് പേരാണ് മരണപ്പെട്ടത്. രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്നത് നൂറോളം പേരാണ്. ഈ സാഹചര്യത്തില്‍ ആശങ്കയിലായ അയല്‍രാജ്യങ്ങള്‍ ഇറാനുമായുള്ള അതിര്‍ത്തികള്‍ അടച്ചു. താല്‍ക്കാലികമാണെങ്കിലും ഇറാന് സാമ്പത്തിക രംഗത്ത് കനത്ത തിരിച്ചടിയാണ് നേരിടേണ്ടി വരിക.

English summary
Bahrain, Kuwait reported its first case of coronavirus on Monday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X