Get Updates
Get notified of breaking news, exclusive insights, and must-see stories!

ഖത്തറിന് തിരിച്ചുപണി വരുന്നു; ഇത്തവണ കുടുങ്ങും, നടപടി തുടങ്ങി സൗദിയും ബഹ്‌റൈനും

ഹേഗിലെ അന്താരാഷ്ട്ര കോടതിയെ സമീപിക്കുമെന്ന് പാര്‍ലമെന്റംഗങ്ങള്‍ അറിയിച്ചു.

മനാമ: ഖത്തറിനെതിരേ സൗദി അറേബ്യയും സഖ്യരാജ്യങ്ങളും ഉപരോധം പ്രഖ്യാപിച്ചത് ജൂണ്‍ അഞ്ചിനാണ്. പെട്ടെന്നുള്ള പ്രഖ്യാപനം ഖത്തറിന് കനത്ത തിരിച്ചടിയായിരുന്നു. വന്‍ നഷ്ടങ്ങള്‍ തങ്ങള്‍ക്കുണ്ടായെന്ന് ഖത്തര്‍ വ്യക്തമാക്കുകയും ചെയ്തു. ഇതിനെതിരേ ഖത്തര്‍ അന്താരാഷ്ട്ര നീതിന്യായ വേദികളില്‍ പരാതി സമര്‍പ്പിച്ചിട്ടുണ്ട്.

ഇതെല്ലാം ഇതുവരെ കേട്ടത്. എന്നാല്‍ പുതിയ വാര്‍ത്ത മറ്റൊന്നാണ്. ഖത്തറിനെ കുടുക്കാന്‍ സൗദി സഖ്യം പുതിയ നീക്കം നടത്തുന്നു. ബഹ്‌റൈനാണ് മുന്നില്‍. ഇതിന് എല്ലാ പിന്തുണയും നല്‍കി സൗദി അറേബ്യ കൂടെയുണ്ട്. ഖത്തറിനെതിരേ ആദ്യം ഉപരോധം പ്രഖ്യാപിച്ചതും ബഹ്‌റൈനായിരുന്നു.

ബഹ്‌റൈന്‍ നിയമ നടപടിക്ക്

ബഹ്‌റൈന്‍ നിയമ നടപടിക്ക്

ബഹ്‌റൈന്‍ ഭരണകൂടത്തെ അട്ടിമറിക്കാന്‍ ഖത്തര്‍ നേതാക്കള്‍ നീക്കം നടത്തിയെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. ഈ വിഷയത്തില്‍ അന്താരാഷ്ട്ര തലത്തില്‍ നിയമ നടപടിക്ക് ഒരുങ്ങുകയാണ് ബഹ്‌റൈന്‍.

പാര്‍ലമെന്റ് അനുമതി നല്‍കി

പാര്‍ലമെന്റ് അനുമതി നല്‍കി

ഖത്തറിനെതിരേ നിയമനടപടി സ്വീകരിക്കാന്‍ ബഹ്‌റൈന്‍ പാര്‍ലമെന്റ് അനുമതി നല്‍കി. ഇനി ഖത്തറിനെതിരേ ലഭ്യമായ തെളിവുകള്‍ വച്ച് ബഹ്‌റൈന്‍ അന്താരാഷ്ട്ര കോടതിയെ സമീപിക്കും.

മറിച്ചിടാന്‍ നീക്കം നടത്തി

മറിച്ചിടാന്‍ നീക്കം നടത്തി

ബഹ്‌റൈന്‍ ഭരണകൂടത്തെ 2011ല്‍ ഖത്തര്‍ അമീര്‍ മറിച്ചിടാന്‍ നീക്കം നടത്തിയെന്നാണ് ആരോപണം. ഇതുസംബന്ധിച്ച് ബഹ്‌റൈനില്‍ പ്രത്യേക അന്വേഷണം നടന്നിരുന്നു. ജനങ്ങളെ സര്‍ക്കാരിനെതിരേ ഇളക്കിവിടാനായിരുന്നുവത്രെ നീക്കം.

അന്വേഷണം പൂര്‍ത്തായാകുന്നു

അന്വേഷണം പൂര്‍ത്തായാകുന്നു

അന്വേഷണം ഏകദേശം പൂര്‍ത്തായ ഘട്ടത്തിലാണ്. ഖത്തറിനെതിരേ വ്യക്തമായ തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ഇതിന്റെ വിവരങ്ങള്‍ കഴിഞ്ഞദിവസം സര്‍ക്കാര്‍ ടെലിവിഷന്‍ പുറത്തുവിട്ടിരുന്നു.

രണ്ടു തരത്തില്‍ നീക്കം

രണ്ടു തരത്തില്‍ നീക്കം

ലഭ്യമായ ഈ തെളിവുകള്‍ വച്ചാണ് ബഹ്‌റൈന്‍ അന്താരാഷ്ട്ര കോടതിയെ സമീപിക്കുക. പാര്‍ലമെന്റ് മുന്‍കൈയെടുത്തും ഉദ്യോഗസ്ഥ തലത്തിലും ഖത്തറിനെതിരേ നടപടികള്‍ ആരംഭിക്കണമെന്ന് എംപിമാര്‍ ആവശ്യപ്പെട്ടു.

ശിയാക്കളെ പിന്തുണച്ചു

ശിയാക്കളെ പിന്തുണച്ചു

ബഹ്‌റൈനിലെ ശിയാക്കളെ രാജ്യത്ത് കുഴപ്പമുണ്ടാക്കാന്‍ പ്രേരിപ്പിച്ചുവെന്നാണ് ഖത്തറിനെതിരായ ആരോപണം. ഖത്തര്‍ നേതാക്കളും ബഹ്‌റൈനിലെ ശിയാ നേതാക്കളും ടെലിഫോണില്‍ സംസാരിച്ചതിനുള്ള തെളിവ് അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.

 ആഭ്യന്തര യുദ്ധം

ആഭ്യന്തര യുദ്ധം

2011 വന്‍ ആഭ്യന്തര യുദ്ധമാണ് ബഹ്‌റൈനില്‍ നടന്നത്. സൗദി അറേബ്യന്‍ സൈന്യമെത്തിയാണ് പ്രക്ഷോഭകരെ അടിച്ചമര്‍ത്തിയത്. ഇതിന്റെ ഭാഗമായി നിരവധി നഷ്ടങ്ങള്‍ ബഹ്‌റൈനുണ്ടായി.

നഷ്ട പരിഹാരം വേണം

നഷ്ട പരിഹാരം വേണം

ഈ നഷ്ടങ്ങള്‍ക്ക് പരിഹാരം ഖത്തറില്‍ നിന്ന് ആവശ്യപ്പെടുമെന്ന് എംപിമാര്‍ സൂചിപ്പിച്ചു. ഇതിന് വേണ്ടി ഒരു കേന്ദ്ര സമിതി രൂപീകരിക്കും. ആരോപണം നിഷേധിച്ച് നേരത്തെ ഖത്തര്‍ രംഗത്തുവന്നിരുന്നു.

അന്വേഷണ പ്രഖ്യാപനം

അന്വേഷണ പ്രഖ്യാപനം

ഖത്തറിനെതിരേ അന്താരാഷ്ട്ര നിയമനടപടി സ്വീകരിക്കുമെന്ന് ബഹ്‌റൈന്‍ ഫസ്റ്റ് ഡെപ്യൂട്ടി സ്പീക്കര്‍ അലി അല്‍ അറാദിയാണ് പ്രഖ്യാപിച്ചത്. ഇതേ കാര്യം ഇപ്പോള്‍ പാര്‍ലമെന്റും പ്രഖ്യപിച്ചിരിക്കുകയാണ്.

ഖത്തര്‍ അമീര്‍ ചെയ്തത്

ഖത്തര്‍ അമീര്‍ ചെയ്തത്

ഭീകരവാദികളെ ഉപയോഗിച്ച് ബഹ്‌റൈന്‍ സര്‍ക്കാരിന്റെ അട്ടിമറിക്കാന്‍ ഖത്തര്‍ അമീര്‍ ശ്രമിച്ചുവെന്നാണ് ആരോപണം. ഹേഗിലെ അന്താരാഷ്ട്ര കോടതിയെ സമീപിക്കുമെന്ന് പാര്‍ലമെന്റംഗങ്ങള്‍ അറിയിച്ചു.

ഖത്തറും നീക്കം തുടങ്ങി

ഖത്തറും നീക്കം തുടങ്ങി

എന്നാല്‍ ബഹ്‌റൈനും സൗദിക്കും യുഎഇക്കും ഈജിപ്തിനുമെതിരേ ഖത്തര്‍ അന്താരാഷ്ട്ര നിയമനടപടികള്‍ സ്വീകരിക്കുന്നുണ്ട്. ഉപരോധം മൂലം ഖത്തറിന് നഷ്ടമുണ്ടായെന്നും നഷ്ടപരിഹാരം വേണമന്നുമാണ് ഖത്തറിന്റെ ആവശ്യം.

കളി തിരിച്ചുകളിക്കുന്നു

കളി തിരിച്ചുകളിക്കുന്നു

ഇതേ കളി തിരിച്ചുകളിക്കുകയാണ് സൗദി സഖ്യം ചെയ്യുന്നത്. ഇത് രാഷ്ട്രീയ പകപോക്കലാണെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍ ചൂണ്ടിക്കാട്ടിയാകും ബഹ്‌റൈന്‍ അന്താരാഷ്ട്ര കോടതിയെ സമീപിക്കുക.

ജിസിസി തകര്‍ച്ച ഇനി വൈകില്ല

ജിസിസി തകര്‍ച്ച ഇനി വൈകില്ല

1981ലാണ് ഗള്‍ഫ് രാജ്യങ്ങളുടെ കൂട്ടായ്മയായ ജിസിസി രൂപീകരിച്ചത്. ബഹ്‌റൈന്‍, കുവൈത്ത്, ഒമാന്‍, ഖത്തര്‍, സൗദി, യുഎഇ എന്നിവരാണ് അംഗങ്ങള്‍. ഇപ്പോള്‍ അംഗങ്ങള്‍ പരസ്പരം പോരടിക്കുകയാണ്. ഈ സാഹചര്യത്തില്‍ ജിസിസി കൂട്ടായ്മ തകരുമെന്ന ആശങ്കയും ഉയര്‍ന്നിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+