കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വില്‍പ്പനയ്ക്ക് വെച്ച ഹിന്ദു ദൈവങ്ങളുടെ വിഗ്രഹം എറിഞ്ഞുടച്ച് വനിത; നടപടിയെടുത്ത് ബഹ്റൈന്‍ പൊലീസ്

Google Oneindia Malayalam News

മനാമ: സൂപ്പര്‍ മാര്‍ക്കറ്റില്‍ എത്തിയ പര്‍ദ്ദ ധാരികളായ രണ്ട് യുവതികള്‍ ഹിന്ദു ദൈവങ്ങളുടെ പ്രതിമകള്‍ എറിഞ്ഞുടയ്ക്കുന്ന വീഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ തോതില്‍ പ്രചരിച്ചുകൊണ്ടിരുന്നു. ബഹ്റൈനില്‍ നിന്നുള്ള ദൃശ്യങ്ങളായിരുന്നു ഇന്ന്. സൂപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാരനോട് ദേഷ്യപ്പെട്ടുകൊണ്ടായിരുന്നു ഷെല്‍ഫില്‍ വെച്ചിരുന്ന വിഗ്രഹങ്ങള്‍ യുവതികള്‍ നിലത്ത് എറിഞ്ഞുടച്ചത്. ഈ ദൃശ്യങ്ങള്‍ ആരോ ചിത്രീകരിക്കുകയും പിന്നീട് സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്യുകയായിരുന്നു.

സമൂഹമാധ്യമങ്ങളില്‍

സമൂഹമാധ്യമങ്ങളില്‍

ഇന്ത്യയിലും സമൂഹമാധ്യമങ്ങളില്‍ ഈ സംഭവം വലിയ ചര്‍ച്ചകള്‍ക്കിടയാക്കിയിരുന്നു. അറബ് രാജ്യങ്ങളിലെ സഹിഷ്ണുതയെ ചോദ്യം ചെയ്യുന്ന തരത്തില്‍വരെ ഇത്തരം ചര്‍ച്ചകളെ ചില തല്‍പര കക്ഷികള്‍ ഉയര്‍ത്തിക്കൊണ്ടുവന്നു. എന്നാല്‍ ഈ പ്രവര്‍ത്തി ചെയ്ത വനിതകള്‍ക്കെതിരെ ബഹ്റിന്‍ പോലീസ് നടപടി സ്വീകരിച്ചിരിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്

വൈറലായ വീഡിയോ

വൈറലായ വീഡിയോ

സംഭവത്തില്‍ ആരും പരാതിയൊന്നും നല്‍കിയിരുന്നില്ലെങ്കിലും സമൂഹ മാധ്യമങ്ങളില്‍ വൈറലായ വീഡിയോ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ബഹ്റൈന്‍ പോലീസ് ഇവര്‍ക്കെതിരെ സ്വമേധയാ കേസെടുക്കുകയായിരുന്നു. യുവതികള്‍ മതവിശ്വാസത്തെ അപകീര്‍ത്തിപ്പെടുത്തുകയും മനപ്പൂര്‍വ്വം നാശനഷ്ടങ്ങളുണ്ടാക്കുകയും ചെയ്തുവെന്നത് വ്യക്തമായിരുന്നു.

 ഹിന്ദു ദൈവങ്ങളുടെ പ്രതിമ

ഹിന്ദു ദൈവങ്ങളുടെ പ്രതിമ

ജുഫൈറിലെ സൂപ്പര്‍മാര്‍ക്കറ്റിലാണ് സംഭവം നടന്നതെന്ന് വ്യക്തമായിട്ടുണ്ട്. കടയിലെത്തിയ രണ്ട് സ്ര്തീകളില്‍ ഒരാളാണ് വില്‍പ്പനയ്ക്ക് വെച്ച് ഹിന്ദു ദൈവങ്ങളുടെ പ്രതിമകള്‍ കണ്ട് പ്രകോപിതയായത്. തുടര്‍ന്നായിരുന്ന് ബഹ്‌റൈൻ ഒരു മുസ്ലീം രാജ്യമാണെന്ന് അറബിയിൽ പറഞ്ഞുകൊണ്ട് വിഗ്രഹങ്ങള്‍ എറിഞ്ഞുടക്കുകയായിരുന്നു.

നടപടിയെടുത്തു

നടപടിയെടുത്തു

സംഭവത്തില്‍ 54കാരിയായ വനിതക്കെതിരെ നടപടിയെടുത്തതായി ക്യാപിറ്റല്‍ ഗവര്‍ണറേറ്റ് പൊലീസ് ഡയറക്ടര്‍ ജനറല്‍ അറിയിച്ചു.
കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറുന്നതിനായുള്ള നിയമനടപടികള്‍ സ്വീകരിച്ചെന്നും ബഹ്റൈന്‍ പൊലീസ് ഔദ്യോഗിക വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.

“വെറുപ്പുളവാക്കുന്ന കുറ്റകൃത്യം”

“വെറുപ്പുളവാക്കുന്ന കുറ്റകൃത്യം”

"വെറുപ്പുളവാക്കുന്ന കുറ്റകൃത്യം" എന്നാണ് മുതിർന്ന ബഹ്‌റൈൻ ഉദ്യോഗസ്ഥൻ ഈ നടപടിയെ വിശേഷിപ്പിച്ചത്. ഇത്തരം നടപടികളെ ശക്തമായ ഭാഷയില്‍ അപലപിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഒരു മതത്തിന്‍റെയും ചിഹ്നങ്ങൾ നശിപ്പിക്കുന്നത് ബഹ്‌റൈൻ ജനതയുടെ സംസ്ക്കാരത്തിന് യോജിച്ചതല്ല. ഇത് അംഗീകരിക്കാനാകാത്തതും, വിദ്വേഷം വളർത്തുന്നതുമായ കുറ്റമാണെന്നും ഭരണാധികാരിയുടെ ഉപദേഷ്ടാവ് ഖാലിദ് ബിൻ അഹമ്മദ് അൽ ഖലീഫ പറഞ്ഞു.

 അതിര്‍ത്തി പ്രശ്നങ്ങളില്‍ ഇന്ത്യക്കൊപ്പം നില്‍ക്കും; ഇന്ത്യന്‍ വംശജര്‍ക്ക് വാഗ്ദാനങ്ങളുമായി ജോബൈഡന്‍ അതിര്‍ത്തി പ്രശ്നങ്ങളില്‍ ഇന്ത്യക്കൊപ്പം നില്‍ക്കും; ഇന്ത്യന്‍ വംശജര്‍ക്ക് വാഗ്ദാനങ്ങളുമായി ജോബൈഡന്‍

 രാഷ്ട്രീയം നോക്കാറില്ല; ബിജെപി അനുകൂലമായി പ്രവര്‍ത്തിക്കുന്നുവെന്ന ആരോപണങ്ങള്‍ തള്ളി ഫേസ്ബുക്ക് രാഷ്ട്രീയം നോക്കാറില്ല; ബിജെപി അനുകൂലമായി പ്രവര്‍ത്തിക്കുന്നുവെന്ന ആരോപണങ്ങള്‍ തള്ളി ഫേസ്ബുക്ക്

English summary
bahrain police took action against woman who Ganesha Murti idols
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X