കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബഹ്‌റൈന്‍ പ്രധാനമന്ത്രി ഖത്തര്‍ അമീറിനെ വിളിച്ചു; ഖത്തര്‍ പടക്കപ്പല്‍ യുഎഇ വിട്ടുകൊടുത്തു

Google Oneindia Malayalam News

Recommended Video

cmsvideo
ഖത്തര്‍ പടക്കപ്പല്‍ യുഎഇ വിട്ടുകൊടുത്തു

ദോഹ/മനാമ/ദുബായ്: ഗള്‍ഫില്‍ നിന്ന് ചില ശുഭ സൂചനകള്‍ വരുന്നു. ഏറെ കാലമായി ഖത്തറിനെതിരെ മറ്റു രാജ്യങ്ങള്‍ പ്രഖ്യാപിച്ച ഉപരോധം തുടരുന്നതിനിടെ സമവായത്തിന്റെ നീക്കം നടക്കുന്നുവെന്ന് സൂചന. ഖത്തര്‍, യുഎഇ, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങളിലെ ചില ചലനങ്ങള്‍ സമാധാന വഴിയിലേക്കുള്ള സൂചനയായി വിലയിരുത്തുന്നു.

ഒരാഴ്ചയോളം യുഎഇയുടെ പിടിയിലായിരുന്ന ഖത്തര്‍ നാവിക സേനയുടെ കപ്പല്‍ കഴിഞ്ഞദിവസം വിട്ടുകൊടുത്തു. മാത്രമല്ല, ബഹ്‌റൈന്‍ പ്രധാനമന്ത്രി ഖത്തര്‍ അമീറിനെ നേരിട്ട് ഫോണില്‍ വിളിച്ച് സംസാരിക്കുകയും ചെയ്തു. അല്‍ ജസീറയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഖത്തറിനെതിരെ ഉപരോധം പ്രഖ്യാപിച്ച രാജ്യങ്ങളാണ് യുഎഇയും ബഹ്‌റൈനും. ഇരുരാജ്യങ്ങളും സമവായത്തിന്റെ സമീപനം സ്വീകരിച്ചതാണ് അന്തര്‍ദേശീയ മാധ്യമങ്ങളിലെ പ്രധാന വാര്‍ത്തകളിലൊന്ന്. രണ്ടുസംഭവങ്ങളെ കുറിച്ചും ലഭ്യമായ വിവരങ്ങള്‍ ഇങ്ങനെ.....

 ഖത്തറിനെതിരെ നാല് രാജ്യങ്ങള്‍

ഖത്തറിനെതിരെ നാല് രാജ്യങ്ങള്‍

2017 ജൂണ്‍ അഞ്ചിനാണ് ഖത്തറിനെതിരെ നാല് രാജ്യങ്ങള്‍ ഉപരോധം പ്രഖ്യാപിച്ചത്. സൗദി, ബഹ്‌റൈന്‍, യുഎഇ, ഈജിപ്ത് എന്നീ രാജ്യങ്ങളുടെ ഉപരോധം ഖത്തര്‍ തള്ളുകയായിരുന്നു. ഖത്തര്‍ ഭീകരവാദത്തെ പിന്തുണയ്ക്കുന്നുവെന്ന് ആരോപിച്ചായിരുന്നു നടപടി.

സമവായ നീക്കങ്ങള്‍

സമവായ നീക്കങ്ങള്‍

പിന്നീട് സമവായ നീക്കങ്ങള്‍ അമേരിക്കയുടെയും യൂറോപ്പിന്റെയും തുര്‍ക്കിയുടെയും നേതൃത്വത്തില്‍ നടന്നെങ്കിലും ഫലമുണ്ടായില്ല. സൗദി സഖ്യം 13 ഇന നിര്‍ദേശങ്ങള്‍ മുന്നോട്ട വച്ചു. എല്ലാം ഖത്തര്‍ തള്ളി.

 അല്‍ ജസീറക്കെതിരെയും

അല്‍ ജസീറക്കെതിരെയും

പിന്നീട് നിബന്ധനകള്‍ വെട്ടിച്ചുരുക്കി ആറാക്കി. അല്‍ജസീറ ചാനല്‍ പൂട്ടണമെന്നത് ഉള്‍പ്പെടെയുള്ളവയായിരുന്നു നിര്‍ദേശം. ചാനല്‍ ഉപയോഗിച്ച് അറബ് രാജ്യങ്ങളിലെ വിമത നീക്കങ്ങളെ ഖത്തര്‍ പ്രോല്‍സാഹിപ്പിക്കുന്നുവെന്നും ആരോപണം ഉയര്‍ന്നു. എന്നാല്‍ ഈ നിബന്ധനകളും ഖത്തര്‍ തള്ളി.

 ഇരുപക്ഷത്തിന്റെയും നിലപാട്

ഇരുപക്ഷത്തിന്റെയും നിലപാട്

ചര്‍ച്ചയ്ക്ക് ഒരുക്കമാണെന്നും എന്നാല്‍ രാജ്യതാല്‍പ്പര്യം അടിയറ വെക്കില്ലെന്നും ഖത്തര്‍ നിലപാടെടുത്തു. ഭീകരവാദത്തെ പിന്തുണയ്ക്കുന്ന ഖത്തറുമായി യാതൊരു സമവായ നീക്കങ്ങളും ചര്‍ച്ചയും നടത്തില്ലെന്ന് സൗദി സഖ്യവും നിലപാട് സ്വീകരിച്ചു.

ഖത്തര്‍ നാവിക സേനാ കപ്പല്‍ പിടിച്ചു

ഖത്തര്‍ നാവിക സേനാ കപ്പല്‍ പിടിച്ചു

അതിനിടെയാണ് ഖത്തര്‍ നാവിക സേനയുടെ കപ്പല്‍ യുഎഇ സൈന്യത്തിന്റെ പിടിയിലായത്. ജലാതിര്‍ത്തി ലംഘിച്ചുവെന്ന കുറ്റം ചുമത്തി പിടിക്കുകയായിരുന്നു. ഇതില്‍ ഇന്ത്യന്‍ വംശജനടക്കമുള്ള ഖത്തര്‍ പൗരന്‍മാരുണ്ടായിരുന്നു.

ഉപാധികളില്ലാതെ വിട്ടുകൊടുത്തു

ഉപാധികളില്ലാതെ വിട്ടുകൊടുത്തു

ഒരാഴ്ച പിന്നിടവെ യുഎഇ ഖത്തറിന്റെ കപ്പല്‍ വിട്ടുകൊടുത്തു. പ്രത്യേക ഉപാധികളൊന്നും കൂടാതെയാണ് കപ്പല്‍ വിട്ടുകൊടുത്തത്. യുഎഇയുടെ നടപടിയില്‍ ഖത്തര്‍ വിദേശകാര്യ മന്ത്രാലയം സംതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു.

ഖത്തര്‍ പ്രതികരണം ഇങ്ങനെ

ഖത്തര്‍ പ്രതികരണം ഇങ്ങനെ

പതിവ് പരിശോധന നടത്തുന്നതിനിടെയാണ് നാവിക സേനാ കപ്പല്‍ അതിര്‍ത്തി കടന്നതെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. സാങ്കേതിക തകരാര്‍ മൂലമാണ് യുഎഇയുടെ ജലാതിര്‍ത്തിയിലേക്ക് കടന്നത്. ഉടനെ മോചനത്തിനുള്ള നീക്കം ഖത്തര്‍ ആരംഭിക്കുകയും ചെയ്തു.

 ഖത്തര്‍ നടത്തിയ നീക്കം

ഖത്തര്‍ നടത്തിയ നീക്കം

ഖത്തര്‍ സൗഹൃദ രാജ്യങ്ങളുമായി ബന്ധപ്പെട്ടു. യുഎഇയുമായി മധ്യസ്ഥത വഹിക്കണമെന്ന് ആവശ്യപ്പെട്ടു. നയതന്ത്ര മാര്‍ഗവും ഉപയോഗിച്ചു. ഇതോടെ കപ്പല്‍ വിട്ടുകൊടുക്കാന്‍ യുഎഇ തീരുമാനിക്കുകയായിരുന്നു.

ബഹ്‌റൈനില്‍ നിന്ന് വിളി

ബഹ്‌റൈനില്‍ നിന്ന് വിളി

തൊട്ടുപിന്നാലെയാണ് ബഹ്‌റൈന്‍ പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ത്താനിയെ ഫോണില്‍ ബന്ധപ്പെട്ടത്. എന്താണ് സംസാരിച്ചത് എന്ന് വ്യക്തമല്ല. റമദാന് മുന്നോടിയായുള്ള സൗഹൃദ സംഭാഷണമാണ് നടന്നതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

രണ്ടുവര്‍ഷത്തിനിടെ ആദ്യം

രണ്ടുവര്‍ഷത്തിനിടെ ആദ്യം

ഉപരോധം പ്രഖ്യാപിച്ച് രണ്ടുവര്‍ഷം തികയാനിരിക്കെയാണ് ബഹ്‌റൈനില്‍ നിന്ന് ഖത്തറിലേക്ക് ഫോണ്‍വിളി വന്നിരിക്കുന്നത്. ചൊവ്വാഴ്ചയാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവന്നത്. ബഹ്‌റൈന്‍ സര്‍ക്കാര്‍ മാധ്യമം തന്നെ വിവരം പുറത്തുവിടുകയായിരുന്നു.

മന്ത്രി പറയുന്നത് ഇങ്ങനെ

മന്ത്രി പറയുന്നത് ഇങ്ങനെ

റമദാന്‍ ആശംസ നേരുന്നതിനാല്‍ പ്രധാനമന്ത്രി വിളിച്ചതെന്ന് ഔദ്യോഗിക മാധ്യമം അറിയിച്ചു. ഔദ്യോഗിക വിഷയങ്ങള്‍ ചര്‍ച്ച ചെയ്തിട്ടില്ല. സൗദിയുമായുള്ള ബന്ധത്തെ ഈ ഫോണ്‍ വിളി ബാധിക്കില്ല. സൗദി, യുഎഇ, ഈജിപ്ത് എന്നീ രാജ്യങ്ങളുമായി മികച്ച ബന്ധം തുടരുമെന്നും കാബിനറ്റ് കാര്യ മന്ത്രിയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടില്‍ വിശദീകരിച്ചു.

ബിജെപി പരിപാടിക്ക് ആളില്ല; ഒഴിഞ്ഞ കസേരകള്‍ മാത്രം, ഒടുവില്‍ റദ്ദാക്കി, നടന് രോഷം, ശേഷം ചെയ്തത്...ബിജെപി പരിപാടിക്ക് ആളില്ല; ഒഴിഞ്ഞ കസേരകള്‍ മാത്രം, ഒടുവില്‍ റദ്ദാക്കി, നടന് രോഷം, ശേഷം ചെയ്തത്...

English summary
Bahrain Prime Minister calls Qatar emir in rare contact since Gulf dispute
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X