കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗള്‍ഫില്‍ ആദ്യ കൊറോണ മരണം ബഹ്‌റൈനില്‍; ഇറാനില്‍ നിന്നെത്തിയ സ്ത്രീ മരിച്ചു

  • By Desk
Google Oneindia Malayalam News

മനാമ: ബഹ്‌റൈനില്‍ കൊറോണ വൈറസ് ബാധിച്ച് ചികില്‍സയിലായിരുന്ന സ്ത്രീ മരിച്ചു. ഇറാനില്‍ നിന്ന് എത്തിയ 65കാരിയാണ് മരിച്ചത്. കഴിഞ്ഞമാസമാണ് ഇവര്‍ ഇറാനില്‍ നിന്ന് എത്തിയത്. ഉടനെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയിരുന്നു. പ്രത്യേക മെഡിക്കല്‍ സംഘം 24 മണിക്കൂര്‍ ചികില്‍സ ലഭ്യമാക്കുകയും ചെയ്തു. ശേഷം നിരീക്ഷണത്തിലിരിക്കവെയാണ് മരണം.

X

ഗള്‍ഫില്‍ ആദ്യത്തെ കൊറോണ വൈറസ് രോഗം ബാധിച്ചുള്ള മരണമാണ് ബഹ്‌റൈനില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഒരാളുടെ നില കൂടി ബഹ്‌റൈനില്‍ ഗുരുതരമായി തുടരുന്നുണ്ട്. ബാക്കിയുള്ളവരുടെ ആരോഗ്യ നിലയില്‍ ഭീഷണിയില്ല. ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശങ്ങള്‍ അനുസരിച്ചുള്ള ചികില്‍സയാണ് എല്ലാവര്‍ക്കും ലഭ്യമാക്കുന്നതെന്ന് ബഹ്‌റൈന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഗള്‍ഫ് രാജ്യങ്ങളില്‍ വിചിത്ര നടപടികള്‍; തടവുകാര്‍ക്ക് മോചനം, സ്ഥാപനങ്ങള്‍ അടച്ചു; വിമാനം റദ്ദാക്കിഗള്‍ഫ് രാജ്യങ്ങളില്‍ വിചിത്ര നടപടികള്‍; തടവുകാര്‍ക്ക് മോചനം, സ്ഥാപനങ്ങള്‍ അടച്ചു; വിമാനം റദ്ദാക്കി

അതേസമയം, മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി ബഹ്‌റൈനില്‍ തടവുകാരെ വിട്ടയക്കുമെന്നാണ് വിവരം. 901 തടവുകാരെയാണ് ബഹ്‌റൈന്‍ മോചിപ്പിക്കുക. 585 തടുവാരുടെ ബാക്കി ശിക്ഷ മറ്റേതെങ്കിലും സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റും. ആളുകള്‍ തിങ്ങിക്കൂടുന്ന സാഹചര്യം ഒഴിവാക്കുകയാണ് ബഹ്‌റൈന്‍.

ബിജെപിയുടെ കുതന്ത്രം പൊളിച്ചടുക്കി കമല്‍നാഥ്; രണ്ടുമിനുട്ടില്‍ എല്ലാം തീര്‍ന്നു, സൂചന നേരത്തെ കിട്ടിബിജെപിയുടെ കുതന്ത്രം പൊളിച്ചടുക്കി കമല്‍നാഥ്; രണ്ടുമിനുട്ടില്‍ എല്ലാം തീര്‍ന്നു, സൂചന നേരത്തെ കിട്ടി

ഗള്‍ഫിലെ മറ്റു രാജ്യങ്ങളും ശക്തമായ നടപടികള്‍ സ്വീകരിച്ചുവരികയാണ്. സൗദി അറേബ്യയില്‍ മാളുകള്‍, റസ്റ്ററന്റുകള്‍, കഫേ, പാര്‍ക്കുകള്‍ എന്നിവയെല്ലാം അടച്ചിടാന്‍ ഞായറാഴ്ച നിര്‍ദേശം നല്‍കി. സൗദി, യുഎഇ, ഒമാന്‍, ഖത്തര്‍ എന്നിവിടങ്ങളില്‍ പുതിയ കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തിലാണ് കൂടുതല്‍ നടപടികള്‍ സ്വീകരിച്ചത്. ജിസിസി രാജ്യങ്ങളില്‍ ഇതുവരെ 963 പേര്‍ക്ക് രോഗം ബാധിച്ചുവെന്നാണ് വിവരം.

ഖത്തറില്‍ 401 പേര്‍ക്കാണ് കൊറോണ രോഗം ബാധിച്ചിരിക്കുന്നത്. നേരത്തെ രോഗം ബാധിച്ച ചിലര്‍ക്ക് ഭേദമായിട്ടുമുണ്ട്. രണ്ടാഴ്ചത്തേക്ക് ഖത്തരികളല്ലാത്ത യാത്രക്കാര്‍ രാജ്യത്തേക്ക് വരുന്നതില്‍ വിലക്കേര്‍പ്പെടുത്താന്‍ ഖത്തര്‍ തീരുമാനിച്ചു. ബുധനാഴ്ച മുതലാണ് ഈ തീരുമാനം നടപ്പാക്കുക. അതേസമയം, കൊറോണയുടെ സാഹചര്യത്തില്‍ സാമ്പത്തിക രംഗം തകരുമോ എന്ന ആശങ്കയും ഗള്‍ഫിലുണ്ട്. സാമ്പത്തിക മേഖലയ്ക്ക് ആശ്വാസം പകര്‍ ഖത്തര്‍ ഭരണകൂടം 7500 കോടി റിയാലിന്റെ ഉത്തേജന പദ്ധതി പ്രഖ്യാപിച്ചു. സ്വകാര്യ മേഖലയ്ക്ക് ഇതില്‍ നിന്ന് ആനുകൂല്യങ്ങള്‍ നല്‍കും.

Recommended Video

cmsvideo
കോറോണയിൽ വലഞ്ഞു ജനം, ജനങ്ങളുടെ പ്രതികരണം കാണാം | Oneindia Malayalam

ചൊവ്വാഴ്ച മുതല്‍ ഒമാനില്‍ ജിസിസി പൗരന്‍മാര്‍ക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ എന്നാണ് വിവരം. വെള്ളിയാഴ്ച ജുമുഅ നമസ്‌കാരം നിര്‍ത്തിവയ്ക്കാനും നിര്‍ദേശം നല്‍കി. വിവാഹം പോലുള്ള പൊതു പരിപാടികള്‍ പാടില്ലെന്നും പാര്‍ക്കുകള്‍ അടച്ചിടാനും ഒമാന്‍ അധികൃതര്‍ നിര്‍ദേശിച്ചു.

English summary
Bahrain records first coronavirus death in Gulf
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X