കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബഹ്‌റൈന്‍ തീരസേനാ ബോട്ടുകള്‍ ഖത്തര്‍ തടഞ്ഞുവെന്ന് പരാതി; ഖത്തറിന്റെ പ്രതികരണം ഇങ്ങനെ

Google Oneindia Malayalam News

മനാമ/ദോഹ: ബഹ്‌റൈന്‍ തീരസേനയുടെ ബോട്ടുകള്‍ ഖത്തര്‍ സൈന്യം തടഞ്ഞുവെന്ന് പരാതി. സൈനിക പരിശീലനം നടത്തുകയായിരുന്ന തങ്ങളുടെ തീരസേനാ ബോട്ടുകള്‍ തഞ്ഞു എന്നാണ് ബഹ്‌റൈന്‍ ആരോപിക്കുന്നത്. ബഹ്‌റൈന്‍ ഭരണകൂടം ജിസിസിക്ക് പരാതി നല്‍കാനും തീരുമാനിച്ചു. ജിസിസി അംഗ രാജ്യങ്ങളാണ് ബഹ്‌റൈനും ഖത്തറും. ജിസിസി കരാറുകളുടെ ലംഘനമാണ് ഖത്തര്‍ സൈന്യം നടത്തിയത് എന്നാണ് ആരോപണം. ഇനിയും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനാണ് ജിസിസിയെ സമീപിക്കുന്നതെന്ന് ബഹ്‌റൈന്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

g

അതേസമയം, സംഭവത്തില്‍ വിശദീകരണവുമായി ഖത്തര്‍ രംഗത്തുവന്നു. ബഹ്‌റൈന്റെ ബോട്ടുകള്‍ തടഞ്ഞു എന്ന ആരോപണം ഖത്തര്‍ ശരിവച്ചു. എന്നാല്‍ ഖത്തര്‍ ജലാതിര്‍ത്തിയില്‍ കടന്നപ്പോഴാണ് തടഞ്ഞതെന്ന് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം പറയുന്നു. ശേഷം ബഹ്‌റൈന്‍ ഭരണകൂടവുമായി ബന്ധപ്പെട്ടു. ബോട്ടുകള്‍ സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച നടത്തിയ ശേഷം ഉടനെ വിട്ടയക്കുകയും ചെയ്തുവെന്ന് ഖത്തര്‍ വിശദീകരിക്കുന്നു.

വടകരയില്‍ പ്രചാരണം നടത്തില്ലെന്ന് കെ മുരളീധരന്‍; നടത്തുമെന്ന് മുല്ലപ്പള്ളി, അച്ചടക്കം വേണംവടകരയില്‍ പ്രചാരണം നടത്തില്ലെന്ന് കെ മുരളീധരന്‍; നടത്തുമെന്ന് മുല്ലപ്പള്ളി, അച്ചടക്കം വേണം

ഖത്തറിനെതിരെ ഉപരോധം ചുമത്തിയ രാജ്യമാണ് ബഹ്‌റൈന്‍. ഇരു രാജ്യങ്ങളും ജിസിസി അംഗങ്ങളാണെങ്കിലും നയതന്ത്ര ബന്ധം ഇപ്പോള്‍ നിലവിലില്ല. സൗദി അറേബ്യ, ബഹ്‌റൈന്‍, യുഎഇ, ഈജിപ്ത് എന്നീ രാജ്യങ്ങളാണ് ഖത്തറിനെതിരെ ഉപരോധം പ്രഖ്യാപിച്ചത്. 2017 ജൂണ്‍ അഞ്ചിനായിരുന്നു ഇത്. കര-നാവിക-വ്യോമ ഉപരോധമാണ് തുടരുന്നത്.

മോദിയെ വെല്ലുവിളിച്ച് ഒവൈസി; ധൈര്യമുണ്ടെങ്കില്‍ ഇവിടെ വരൂ... ആര്‍ക്കാകും കൂടുതല്‍ സീറ്റ്മോദിയെ വെല്ലുവിളിച്ച് ഒവൈസി; ധൈര്യമുണ്ടെങ്കില്‍ ഇവിടെ വരൂ... ആര്‍ക്കാകും കൂടുതല്‍ സീറ്റ്

സമാധാന ശ്രമത്തിന് അമേരിക്കയും തുര്‍ക്കിയും കുവൈത്തും ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. എന്നാല്‍ ഏതാനും ആഴ്ചകളായി ശുഭപ്രതീക്ഷയുണ്ട് എന്നാണ് ഖത്തര്‍ പ്രതിനിധികള്‍ പറയുന്നത്. അമേരിക്കയുടെ ശ്രമഫലമായിട്ടാണ് സമാധാനത്തിന്റെ വഴി തുറക്കുന്നത് എന്നാണ് വിവരം. ഇറാനെ ഒറ്റപ്പെടുത്തണമെങ്കില്‍ ജിസിസി രാജ്യങ്ങള്‍ക്കിടയില്‍ ഐക്യം വേണമെന്നാണ് അമേരിക്കയുടെ നിലപാട്.

English summary
Bahrain says will approach GCC against Qatar coast guard who stoped Bahraini vessels
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X