ബഹ്റൈന്‍ അശാന്തം? ഭീകരാക്രമണത്തിന്റെ ഭീതി വിട്ടൊഴിയുന്നില്ല
മനാമ: ആഭ്യന്തര സംഘര്‍ഷങ്ങളുടെ പാതയിലേയ്ക്ക് ബഹ്റൈന്‍ നീങ്ങിയത് ഏറെ ഞെട്ടലോടെയാണ് പ്രവാസി സമൂഹം ഉള്‍പ്പടെ നോക്കിക്കണ്ടത്. ഇന്ത്യക്കാരുള്‍പ്പടെ പലരും ബഹ്റൈനില്‍ നിന്ന് നാട്ടിലേയ്ക്ക് മടങ്ങുന്ന സാഹചര്യമായിരുന്നു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഉണ്ടായത്. എന്നാല്‍ ഇത്തരം സംഘര്‍ഷങ്ങള്‍ക്കും ആഭ്യന്തര പ്രശ്നങ്ങള്‍ക്കും ഒന്നും അധികം ആയുസുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ ബഹ്റൈന്‍ വീണ്ടും സമാധാനത്തിന്റെ പാതയിലേയ്ക്ക് തിരിച്ചെത്തിയിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ബഹ്റൈനില്‍ ഉണ്ടായ ഭീകരാക്രമണം വീണ്ടും ആശങ്ക പടര്‍ത്തുകയാണ്.
ഷിയാ ഗ്രാമമായ കരാനയില്‍ വെള്ളിയാഴ്ച വൈകുന്നേരം ഉണ്ടായ സ്ഫോടനമാണ് ബഹ്റൈന്‍ വീണ്ടും അശാന്തമാകുമോ എന്ന ആശങ്ക പടര്‍ത്തുന്നത്. ചാവേറായി എത്തിയ തീവ്രവാദി പൊട്ടിത്തെറിച്ചാണ് കരാനയില്‍ സ്ഫോടനം നടന്നത്. ഒരു പൊലീസുകരാന്‍ കൊല്ലപ്പെടുകയും ഒരു കുട്ടി ഉള്‍പ്പടെ ഏഴ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

പരിക്കേറ്റവരെല്ലാം ബഹ്റിന് സ്വദേശികളാണ്. ഇറാനില്‍ നിന്ന് കടത്താന്‍ ശ്രമിയ്ക്കുകയും പിന്നീട് പിടികൂടുകയും ചെയ്ത സ്ഫോടക വസ്തുക്കളുമായി ഏറെ സാമ്യമുള്ള സ്ഫോടക വസ്തുക്കളാണ് സ്ഫോടത്തിന് ഉപയോഗിച്ചിരിയ്ക്കുന്നതെന്ന് സ്ഥിരീകരിച്ചു. കഴിഞ്ഞ മാസം സിത്രയിലുണ്ടായ സ്ഫോടനത്തില്‍ രണ്ട് പൊലീസുകാര്‍ കൊല്ലപ്പെട്ടിരുന്നു. ഇറാനിലെ ലബനീസ് ഹിസ്ബുള്ള ഗ്രൂപ്പിന്റെ സഹായത്തോടെ പ്രവര്‍ത്തിയ്ക്കുന്ന റവല്യൂഷണറി ഗാര്‍ഡുമായി ബന്ധമുള്ള അഞ്ചുപേരെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു.
-
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
സ്വര്‍ണവില കുതിച്ചുകയറി; ഇനി വന്‍ മുന്നേറ്റം, ഒരു പവന് ആഭരണത്തിന് 1.20 ലക്ഷം രൂപ, ഗ്രാം വില അറിയാം -
എൽഡിഎഫും യുഡിഎഫും ഞെട്ടും, ബിജെപി കേരളത്തിൽ കുതിക്കും? സർവ്വേ ഫലം ഇങ്ങനെ -
സ്വര്‍ണം പിടിവിടുന്നു; വൈകീട്ട് വന്‍ വില വര്‍ധന, ഇന്ന് 2 തവണ ഉയര്‍ന്നു, പുതിയ പവന് വില അറിയാം -
ഇറാനെതിരായ യുദ്ധത്തില്‍ യുഎസ് പിന്മാറുകയാണെന്ന് ട്രംപ്; 'ആവശ്യമെങ്കില്‍ മടങ്ങിയെത്തും' -
ഇറാനിൽ പ്രസിഡന്റ് വെറും ഡമ്മി? അധികാരം റെവല്യൂഷണറി ഗാർഡ് പിടിച്ചെടുത്തു, മൊജ്തബയും ഇരുട്ടിൽ -
സുരേഷ് ഗോപി വിചാരണ നേരിടണം; തൃശൂര്‍ എംപി സ്ഥാനം തെറിക്കുമോ? പരാതി ഇങ്ങനെ -
മാളവ്യ രാജയോഗം ചിലരുടെ ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, സമ്പത്തിൽ ആറാടും..! -
ശത്രുക്കള്‍ വര്‍ദ്ധിക്കും, ഗൂഢതന്ത്രങ്ങള്‍ മുഖേന കേസിൽപ്പെടാം, നിലവിലുള്ള ജോലിയില്‍ തുടരാനാകില്ല, നാൾഫലം -
ജോലി പോയത് 30000 പേര്‍ക്ക്; കൂട്ടപ്പിരിച്ചുവിടലുമായി ഒറാക്കിള്‍, മെയില്‍ വന്നത് അതിരാവിലെ












Click it and Unblock the Notifications