കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബഹ്‌റൈന്‍ പ്രതിനിധികള്‍ ഖത്തറില്‍; യുഎഇയും ഈജിപ്തും ചര്‍ച്ച നടത്തിയ പിന്നാലെ...

Google Oneindia Malayalam News

ദോഹ: ഉപരോധം പിന്‍വലിച്ച് കരാറുണ്ടാക്കിയതിന് പിന്നാലെ ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയില്‍ ഐക്യം ശക്തിപ്പെടുന്നു. ബഹ്‌റൈന്‍ വിദേശകാര്യമന്ത്രാലയത്തിന്റെ പ്രതിനിധികള്‍ ഖത്തര്‍ തസ്ഥാനമായ ദോഹയിലെത്തി. കൂടുതല്‍ സഹകരിച്ച് പ്രവര്‍ത്തിക്കാനാണ് ഇരുരാജ്യങ്ങളുടെയും തീരുമാനം. കഴിഞ്ഞ ദിവസം യുഎഇ പ്രതിനിധികള്‍ കുവൈത്തിലെത്തി ഖത്തര്‍ നേതൃത്വുമായി ചര്‍ച്ച നടത്തിയിരുന്നു. തൊട്ടുപിന്നാലെയാണ് ഈജിപ്ഷ്യന്‍ പ്രതിനിധികള്‍ കുവൈത്തിലെത്തിയത്.

q

2017 ജൂണ്‍ അഞ്ചിനാണ് ഖത്തറിനെതിരെ സൗദി അറേബ്യയും യുഎഇയും ബഹ്‌റൈനും ഈജിപ്തും ഉപരോധം പ്രഖ്യാപിച്ചത്. മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം കഴിഞ്ഞ മാസം സൗദിയിലെ അല്‍ ഉലയില്‍ നടന്ന ജിസിസി സമ്മേളനത്തില്‍ ഉപരോധം പിന്‍വലിക്കാന്‍ കരാറൊപ്പിട്ടു. അല്‍ ഉല കരാറിന്റെ ഭാഗമായിട്ടാണ് നിലവില്‍ ഐക്യ ശ്രമങ്ങള്‍ ശക്തിപ്പെടുത്തിയിരിക്കുന്നത്. ഖത്തറിനെതിരായ ഉപരോധം പിന്‍വലിച്ചതോടെ വ്യോമ, കര, നാവിക നിയന്ത്രണങ്ങള്‍ എടുത്തുകളഞ്ഞിരുന്നു.

സര്‍പ്രൈസ് സ്ഥാനാര്‍ഥികളുമായി കോണ്‍ഗ്രസ്; ലക്ഷ്യം 50 മണ്ഡലം, ഹൈക്കമാന്റ് സര്‍വെ അടിസ്ഥാനംസര്‍പ്രൈസ് സ്ഥാനാര്‍ഥികളുമായി കോണ്‍ഗ്രസ്; ലക്ഷ്യം 50 മണ്ഡലം, ഹൈക്കമാന്റ് സര്‍വെ അടിസ്ഥാനം

തിരഞ്ഞെടുപ്പിന് മുന്നോടിയായി പുതുച്ചേരിയിൽ പ്രധാനമന്ത്രി- ചിത്രങ്ങൾ കാണാം

അതേസമയം, ബഹ്‌റൈന്‍ കിരീടവകാശി സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി ചര്‍ച്ച നടത്തി. ഇറാന്‍ ആണവ കരാര്‍ സംബന്ധിച്ചായിരുന്നു ചര്‍ച്ച എന്ന് ബഹ്‌റൈന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഇസ്രായേലുമായി നയന്ത്ര ബന്ധം സ്ഥാപിച്ച ഗള്‍ഫ് രാജ്യമാണ് ബഹ്‌റൈന്‍. കൂടാതെ യുഎഇയും ഇസ്രായേലുമായി ബന്ധം സ്ഥാപിച്ചിട്ടുണ്ട്. പലസ്തീന്‍ പ്രശ്‌നം പരിഹരിച്ച ശേഷമേ ഇസ്രായേലുമായി ബന്ധം സ്ഥാപിക്കുന്നത് സംബന്ധിച്ച് ആലോചിക്കൂ എന്നാണ് ഖത്തറിന്റെ നിലപാട്.

അലായയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം

English summary
Bahrain sends delegates to Qatar after the UAE and Egypt talk with Doha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X