കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

33 വര്‍ഷമായി എണ്ണവില വര്‍ദ്ധിപ്പിക്കാത്ത രാജ്യമുണ്ട്; അറിയാമോ?

Google Oneindia Malayalam News

ബഹറിന്‍: രാജ്യത്ത് സര്‍ക്കാര്‍ എണ്ണവില വര്‍ദ്ധനവ് നടപ്പിലാക്കാന്‍ പോകുന്നുവെന്ന വാര്‍ത്ത പുറത്തുവന്നതിനു ശേഷം രാജ്യത്തെ മുഴുവന്‍ പെട്രോള്‍ സ്റ്റേഷനു മുന്നിലും വാഹനങ്ങളുടെ നീണ്ട നിര പ്രത്യക്ഷപ്പെട്ടു. സാമ്പത്തീക പ്രതിസന്ധി മറികടക്കുവാനുള്ള കര്‍മ്മ പദ്ധതികളില്‍ ഉള്‍പ്പെടുത്തിയാണ് ബഹറിനില്‍ എണ്ണവില വര്‍ദ്ദിപ്പിക്കാന്‍ തീരുമാനിച്ചത്.

petrol-filling

എണ്ണവില ഒരുകുപ്പി വെള്ളത്തിനേക്കാള്‍ താഴെ... എന്നിട്ടുമെന്തേ പെട്രോളിന് വില കുറയ്ക്കാത്തൂ...എണ്ണവില ഒരുകുപ്പി വെള്ളത്തിനേക്കാള്‍ താഴെ... എന്നിട്ടുമെന്തേ പെട്രോളിന് വില കുറയ്ക്കാത്തൂ...

33 വര്‍ഷത്തിനു ശേഷമാണ് രാജ്യത്ത് പെട്രോള്‍ വില വര്‍ദ്ദിപ്പിക്കുന്നത്. പുതിയ നിരക്ക് പ്രകാരം മുംതാസ് (നിലവാരം കൂടിയ പെട്രോള്‍) ലിറ്ററിന് 160 ഫീല്‍സും, ജായദ് ഇനത്തില്‍ ലഭിക്കുന്ന പെട്രോളിന് 125 ഫീല്‍സുമായിരിക്കും പുതുക്കിയ നിരക്ക്. പുതിയ വില ഇന്ന് (ചൊവ്വ) പ്രാബല്യത്തില്‍ വരും. ഈ ഇനത്തില്‍ ലഭിക്കുന്ന അധിക വരുമാനം രാജ്യ പുരോഗതിക്കായി ഉപയോഗിക്കാമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷ.

English summary
Bahrain set to raise oil prices
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X