കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബഹ്റൈനില്‍ വീണ്ടും ഭരണകൂടത്തിനെതിരെ പ്രതിഷേധം, ജനങ്ങള്‍ തെരുവിലിറങ്ങി

Google Oneindia Malayalam News

മനാമ: ബഹ്‌റൈന്‍ വീണ്ടും അസ്വസ്ഥമാകുന്നോ? 2011 ലും മറ്റും രാജവംശത്തിനെതിരെ നടന്ന ശക്തമായ പ്രതിഷേധങ്ങളുടെ ചുവട് പിടിച്ച് ബഹ്‌റൈനില്‍ ചെറുതും വലുതുമായ പുതിയ പ്രതിഷേധങ്ങള്‍. ഭരണത്തലപ്പത്തുള്ള അല്‍ ഖലീഫ രാജകുടുംബത്തിനെതിരെയാണ് പ്രതിഷേധം. പ്രമുഖ പ്രതിപക്ഷമായ അല്‍ വേഫഖ് നാഷണല്‍ ഇസ്ലാമിക് സൊസൈറ്റി നേതാവ് ഷെയ്ഖ് സല്‍മാന്റെ വിചാരണ പുനരാരംഭിച്ചതുമായി ബന്ധപ്പെട്ടാണ് പുതിയ പ്രതിഷേധങ്ങള്‍.

ഷിയ പണ്ഡിതനായ ഷെയ്ഖ് സല്‍മാന്‍ ഭരണം അട്ടിമറിയ്ക്കാന്‍ ശ്രമിച്ചു എന്ന കുറ്റത്തിനാണ് ജയിലിലാകുന്നത്. ഇയാളെ നാല് വര്‍ഷത്തെ തടവിനും ശിക്ഷിച്ചിരുന്നു. കേസില്‍ സല്‍മാന്റെ വിചാരണ വ്യാഴാഴ്ച വീണ്ടും തുടങ്ങാനിരിയ്‌ക്കെയാണ് അദ്ദേഹത്തെ ജയില്‍ മോചിതനാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധവുമായി നൂറു കണക്കിന് പ്രവര്‍ത്തകര്‍ തെരുവില്‍ ഇറങ്ങിയത്. പുതിയ പ്രതിഷേധങ്ങള്‍ ബഹ്‌റിന്റെ ഭരണ വ്യവസ്ഥയ്ക്ക് തിരിച്ചടിയാവുകയാണ്.

വീണ്ടും

വീണ്ടും

ബഹ്‌റൈനിലെ തെരുവുകളില്‍ വീണ്ടും രാജവംശത്തിനെതിരെ പ്രതിഷേധ സ്വരം ഉയരുന്നു. അല്‍ വേഫഖ് നാഷണല്‍ ഇസ്ലാമിക് സൊസൈറ്റി നേതാവ് ഷെയ്ഖ് സല്‍മാന്റെ വിചാരണ പുനരാരംഭിച്ചതുമായി ബന്ധപ്പെട്ടാണ് പുതിയ പ്രതിഷേധങ്ങള്‍.

2014 ല്‍

2014 ല്‍

രാജഭരണം അട്ടിമറിയ്ക്കാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ചാണ് സല്‍മാനെ 2014 ല്‍ തടവിലാക്കുന്നത്.

മന്ത്രിയെ അപമാനിച്ചു

മന്ത്രിയെ അപമാനിച്ചു

ബഹ്‌റൈന്‍ ആഭ്യന്തരകാര്യമാന്ത്രിയെ അപമാനിച്ചുവെന്ന് കാട്ടിയും ഇയാള്‍ക്കെതിരെ കേസുണ്ട്. നാല് വര്‍ഷത്തെ ശിക്ഷ ഇതിനോടകം തന്നെ വിധിച്ചു. മറ്റുള്ളവരെ നിയമം ലംഘിയ്ക്കാന്‍ പ്രേരിപ്പിച്ചു എന്ന കുറ്റവും ഇയാള്‍ക്കെതിരെയുണ്ട്.

രാഷ്ട്രീയ തടവുകാര്‍

രാഷ്ട്രീയ തടവുകാര്‍

രാഷ്ട്രീയ തടവുകാരെന്ന പേരില്‍ ജയിലിലാക്കുന്നവരോട് ഭരണകൂടം കടുത്ത മനുഷ്യാവകാശ ലംഘനമാണ് കാട്ടുന്നതെന്നും ആക്ഷേപമുണ്ട്

ഇനിയും

ഇനിയും

രാജഭരണത്തിനെതിരെയും ജനാധിപത്യ രീതിയിലുള്ള ഭരണത്തിന് വേണ്ടിയും പല അറബ് രാജ്യങ്ങളിലും പ്രതിഷേധം നടന്നിരുന്നു. മുല്ലപ്പൂ വിപ്ളവത്തില്‍ നിന്ന് മാറിയാണെങ്കിലും ഒരിയ്ക്കല്‍ മാറ്റത്തിന്റെ പാതയിലേയ്ക്ക് വിപ്‌ളവം തെളിച്ചതാണ് ബഹ്‌റൈന്‍. വീണ്ടും സ്ഥിതി ആവര്‍ത്തിച്ചാല്‍ പ്രവാസികളുടെ നില പരുങ്ങലിലാകും.

English summary
Bahrainis call for immediate release of Sheikh Salman
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X