കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഖത്തറിനെതിരായ നടപടി വീണ്ടും: ഖത്തരികള്‍ക്ക് വിസ അനുവദിക്കുന്നത് ബഹ്‌റൈന്‍ നിര്‍ത്തി

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
ഖത്തറിനെതിരായ നടപടി വീണ്ടും | OneIndia Malayalam

മനാമ: ഖത്തര്‍ പൗരന്‍മാര്‍ക്ക് ബഹ്റൈനിലേക്ക് വിസ അനുവദിക്കുന്നത് ബഹ്റൈന്‍ ഭരണകൂടം നിര്‍ത്തലാക്കി. ഇതുമായി ബന്ധപ്പെട്ട് ആഭ്യന്തരമന്ത്രാലയം എല്ലാ സര്‍ക്കാര്‍ വകുപ്പുകള്‍ക്കും ഏജന്‍സികള്‍ക്കും നിര്‍ദേശം നല്‍കി. ബഹ്റൈന്‍ ഉള്‍പ്പെടെയുള്ള നാലു ജി.സി.സി രാജ്യങ്ങള്‍ ഖത്തറിനെതിരേ കഴിഞ്ഞ വര്‍ഷം ഏര്‍പ്പെടുത്തിയ ഉപരോധത്തിന്റെ പശ്ചാത്തലത്തിലാണ് വിസ അനുവദിക്കുന്നത് നിര്‍ത്തലാക്കിയത്.

അതേസമയം ബഹ്റൈനില്‍ പഠിക്കുന്ന ഖത്തര്‍ പൗരന്മാരായ വിദ്യാര്‍ഥികളെ വിസാ വിലക്ക് ബാധിക്കില്ല. മാനുഷിക മൂല്യങ്ങള്‍ കണക്കിലെടുത്താണിതെന്ന് ബഹ്‌റൈന്‍ അറിയിച്ചു. ഖത്തറിനെതിരായ ജി.സി.സി ഉപരോധത്തില്‍ ബഹ്റൈന്‍ പങ്കാളിയാണെങ്കിലും വിസ അനുവദിക്കുന്നതിന് ഇതുവരെ തടസ്സങ്ങളുണ്ടായിരുന്നില്ല. എന്നാല്‍ രാജ്യത്തിന്റെ പരമാധികാരത്തെ ഇല്ലാതാക്കുന്ന പ്രവൃത്തികളാണ് ഖത്തര്‍ തുടര്‍ച്ചയായി ചെയ്തുവരുന്നതെന്നും അതുകൊണ്ട് തന്നെ പ്രവേശന വിസ അനുവദിക്കുന്നത് നിര്‍ത്തലാക്കുകയാണെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

bahrain-15351


ഖത്തരി പൗരന്‍മാര്‍ക്ക് എതിരായ നടപടിയല്ല ഇത്. അവരുടെ സഹോദരസമാനമായ ബന്ധമാണ് ബഹ്‌റൈന്‍ പുലര്‍ത്തിപ്പോരുന്നത്. എന്നാല്‍ ഖത്തറിന്റെ ഭാഗത്തുനിന്നുണ്ടാവുന്ന തുടര്‍ച്ചയായ ശത്രുതാപരമായ നടപടികള്‍ ഇത്തരമൊരു തീരുമാനമെടുക്കാന്‍ തങ്ങളെ നിര്‍ബന്ധിതരാക്കുകയാണെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

ഈ തീരുമാനം ഈദ് അവധിക്കു മുന്‍പേ എടുത്തിരിന്നുവെങ്കിലും കഴിഞ്ഞ ദിവസങ്ങളിലാണ് ഇതു സംബന്ധിച്ച മാര്‍ഗ നിര്‍ദേശങ്ങള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ ലഭിച്ചിരിക്കുന്നത്. അതിനിടെ ബഹ്റൈനില്‍ പഠനം നടത്തുന്ന ഖത്തരി പൗരന്മാരെ വിസ നിരോധത്തില്‍ നിന്ന് ഒഴിവാക്കിയ നടപടിയെ മനാമ സെന്റര്‍ ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് സ്വാഗതം ചെയ്തു.

English summary
Bahrain will stop issuing visas for Qatari nationals after “hostile behaviour” by the isolated peninsular nation, the government in Manama announced,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X